/indian-express-malayalam/media/media_files/uploads/2023/07/Ajit-sharad-1-logo-1.jpg)
വിമത എംഎല്‍എമാരുമായി ശരദ് പവാറിന്റെ ചര്‍ച്ച; എന്‍സിപിയില്‍ എന്താണ് സംഭവിക്കുന്നത്?
ന്യൂഡല്‍ഹി: നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി) അധ്യക്ഷന്‍ ശരദ് പവാറും അനന്തരവനും ഉപമുഖ്യമന്ത്രിയുമായ അജിത് പവാറിന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടിയിലെ വിമത എംഎല്‍എമാരും തമ്മില്‍ ദിവസങ്ങള്‍ക്കുള്ളില്‍ നടന്ന മൂന്ന് കൂടിക്കാഴ്ചകളില്‍ നിരവധി ചോദ്യങ്ങള്‍ ഉയരുന്നുണ്ട്.
ബിജെപിയുമായും ഏകനാഥ് ഷിന്‍ഡെയുടെ ശിവസേനയുമായും കൈകോര്‍ക്കാനുള്ള അജിത്ത് പവാറിന്റെയും കൂട്ടരുടെയും തീരുമാനം മഹാരാഷ്ട്രയില്‍ വന്‍ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. നിയോജക മണ്ഡലം തലത്തില്‍ അജിത്തും കൂട്ടരും തങ്ങളുടെ നീക്കത്തിന്റെ വീഴ്ചയെക്കുറിച്ച് ആശങ്കാകുലരാണ്. തിരഞ്ഞെടുപ്പില്‍ തങ്ങള്‍ക്കെതിരെ നീങ്ങാനുള്ള ശക്തി ശരദ്പവാറിനുണ്ടെന്ന് വിശ്വസിക്കുന്നതുമാണ് കൂടിക്കാഴ്ചകളുടെ ഒരു കാരണം. ഈ മാസമാദ്യം എന്‍സിപി പിളര്‍പ്പിനെ തുടര്‍ന്ന് പാര്‍ട്ടിയെ പുനര്‍നിര്‍മ്മിക്കാന്‍ ജനങ്ങളിലേക്ക് പോകുമെന്ന് ശരദ് പവാര്‍ പഞ്ഞിരുന്നു.
മഹാ വികാസ് അഘാഡിയിലെ (എംവിഎ) പവാറിന്റെ സഖ്യകക്ഷികള്‍ - കോണ്‍ഗ്രസും ശിവസേനയും (ഉദ്ധവ് ബാലാസാഹേബ് താക്കറെ) - തങ്ങള്‍ക്കുണ്ടാക്കിയ നഷ്ടങ്ങള്‍ക്കിടെ അജിത് പവാര്‍ സ,ഘത്തിന്റെ ശ്രമങ്ങള്‍ക്ക് അടിക്കടിയുള്ള കൂടിക്കാഴ്ചകള്‍ നിരസിച്ചു. ''ബിജെപിയുമായി കൈകോര്‍ത്ത എന്‍സിപി ഗ്രൂപ്പിനെതിരെ സാധാരണക്കാര്‍ ശബ്ദമുയര്‍ത്തുന്നുണ്ടെന്ന് കാണിക്കുന്ന സര്‍വേകള്‍ നിരവധി മാധ്യമസ്ഥാപനങ്ങള്‍ നടത്തിയിട്ടുണ്ട്. ഇതാണ് ആ സംഘം പവാറിനെ കാണാന്‍ കാരണം. ജനങ്ങള്‍ അവരോട് പൊറുക്കില്ല,'' മഹാരാഷ്ട്ര കോണ്‍ഗ്രസ് മുഖ്യ വക്താവ് അതുല്‍ ലോന്ദെ പറഞ്ഞു. അജിത് പവാര്‍ സംഘം ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തുന്നത് സഹതാപം നേടാനാണ് ശ്രമിക്കുന്നത്. ഇത് എന്‍സിപിയുടെ ആഭ്യന്തര കാര്യമാണ്, ശിവസേന (യുബിടി) നേതാവും ലെജിസ്ലേറ്റീവ് കൗണ്‍സില്‍ പ്രതിപക്ഷ നേതാവുമായ അംബാദാസ് ദന്‍വെ പറഞ്ഞു,
ശസ്ത്രക്രിയയ്ക്ക് ശേഷം സുഖം പ്രാപിക്കുന്ന അമ്മായി പ്രതിഭയെ കാണാന്‍ ശനിയാഴ്ച അജിത് പവാര്‍ മുംബൈയിലെ വീട്ടിലെത്തി. ഉപമുഖ്യമന്ത്രി രാജ്യസഭാ എംപി പ്രഫുല്‍ പട്ടേലിനും മറ്റ് എന്‍സിപി മന്ത്രിമാര്‍ക്കും ഒപ്പം എന്‍സിപി സ്ഥാപക നേതാവിന കാണാന്‍ മുംബൈയിലെ വൈ ബി ചവാന്‍ സെന്ററില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി. മുതിര്‍ന്ന നേതാവിനെ കാണാന്‍ തിങ്കളാഴ്ച അവര്‍ വീണ്ടും പോയി. രണ്ട് അവസരങ്ങളിലും അജിത്തിനെ പ്രതിനിധീകരിച്ച് സംസാരിച്ച പട്ടേല്‍ എന്‍സിപി നേതാക്കള്‍ പവാറിന്റെ അനുഗ്രഹം തേടുകയും പാര്‍ട്ടിയെ ഐക്യത്തോടെ നിലനിര്‍ത്താന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
എന്‍സിപിയുടെ സിറ്റി ഘടകത്തെ അഭിസംബോധന ചെയ്ത പവാര്‍ പറഞ്ഞത്. എന്‍സിപിക്കെതിരെ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ഒരു പാര്‍ട്ടിയുമായും കൈകോര്‍ക്കുന്ന പ്രശ്‌നമില്ലെന്ന് പറഞ്ഞു. ''തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അങ്ങനെ ചെയ്യാം. എന്നാല്‍ ഞങ്ങള്‍ പോരാട്ടം തുടരും,'' പവാര്‍ യോഗത്തില്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കൂടുതല്‍ വായിക്കാന്‍
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us