പിടിമുറുക്കി ശിവസേന; സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണറെ കാണും

ബിജെപി നേതാവും മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫട്‌നാവിസ് ഇന്നു ഡല്‍ഹിയിലെത്തി അമിത് ഷായുമായി കൂടിക്കാഴ്‌ച നടത്തും

മുംബൈ: മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണം അനിശ്ചിതത്വത്തില്‍. മുഖ്യമന്ത്രി സ്ഥാനത്തിനുവേണ്ടി ശിവസേന പിടിമുറുക്കുന്നു. സഞ്ജയ് റൗത്ത് എംപിയുടെ നേതൃത്വത്തിലുള്ള ഒരു സംഘം ശിവസേന നേതാക്കള്‍ ഇന്നു ഗവര്‍ണറെ കാണും. ഏറ്റവും വലിയ ഒറ്റകക്ഷിയായ പാര്‍ട്ടിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കണമെന്ന് ശിവസേന ആവശ്യപ്പെടും.

ബിജെപിയാണ് നിലവില്‍ ഏറ്റവും വലിയ ഒറ്റകക്ഷി. എന്നാല്‍, സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ബിജെപിക്ക് സാധിക്കാതെ വന്നാല്‍ രണ്ടാമത്തെ ഒറ്റകക്ഷിയായ തങ്ങള്‍ക്ക് അനുകൂലമായി കാര്യങ്ങള്‍ നടക്കുമെന്ന് ശിവസേന കരുതുന്നു. കോണ്‍ഗ്രസ്, എന്‍സിപി പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സാധ്യതകളും ശിവസേന തള്ളികളയുന്നില്ല. ശിവസേനയെ കോണ്‍ഗ്രസും എന്‍സിപിയും പിന്തുണക്കുമോ എന്നതും നിര്‍ണായകമാണ്.

Read Also: പ്രിയങ്കയുടെ ഫോണും ചോര്‍ത്തി; പിന്നില്‍ ബിജെപി സര്‍ക്കാരെന്ന് കോണ്‍ഗ്രസ്

അതേസമയം, ബിജെപി നേതാവും മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫട്‌നാവിസ് ഇന്നു ഡല്‍ഹിയിലെത്തി അമിത് ഷായുമായി കൂടിക്കാഴ്‌ച നടത്തും. സര്‍ക്കാര്‍ രൂപീകരണത്തെ കുറിച്ച് അമിത് ഷായുമായി ചര്‍ച്ച നടത്തും. എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറും കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയും ഇന്നു ചര്‍ച്ച നടത്തും. ശിവസേനയെ പിന്തുണക്കണോ എന്ന കാര്യത്തില്‍ ഇന്നത്തെ ചര്‍ച്ചയില്‍ തീരുമാനമാകും. ബിജെപിയെ അധികാരത്തില്‍ നിന്നു മാറ്റിനിര്‍ത്താന്‍ ശിവസേനയുമായി സഖ്യമാകാം എന്ന അഭിപ്രായം എന്‍സിപിക്കുള്ളില്‍ ഉണ്ട്.

നവംബർ ഏഴിനകം പുതിയ സർക്കാർ രൂപീകരിച്ചില്ലെങ്കിൽ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം നടപ്പാക്കുമെന്ന് മഹാരാഷ്ട്ര ധനമന്ത്രി സുധീർ മുങ്കന്തിവാർ പറഞ്ഞിരുന്നു. നിലവിലുള്ള നിയമസഭയുടെ കാലാവധി നവംബർ എട്ടിന് അവസാനിക്കും. ഇതിനെതിരെ രൂക്ഷ വിമർശനവുമായി ശിവസേനയുടെ മുഖപത്രം സാംന എഡിറ്റോറിയൽ പ്രസിദ്ധീകരിച്ചിരുന്നു.

Read Also: ഒരു നിരപരാധിക്കും നേരെ യുഎപിഎ ചുമത്തില്ല, സര്‍ക്കാര്‍ ഉചിതമായ നടപടി സ്വീകരിക്കും: സിപിഎം

ബിജെപി നടത്തിയത് ജനാധിപത്യ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്നാണ് ശിവസേന പറഞ്ഞ്. ഇത് പുതുതായി തിരഞ്ഞെടുക്കപ്പെട്ട എം‌എൽ‌എമാർക്ക് ഭീഷണിയാണോയെന്നു ചോദിച്ച ശിവസേന, ബിജെപിയുടെ പരാമർശം മഹാരാഷ്ട്രയെ അപമാനിക്കുന്നതാണെന്നും പറഞ്ഞു.

“സാധാരണ ജനങ്ങൾ ഈ ഭീഷണിയിൽ നിന്നും എന്താണ് മനസിലാക്കേണ്ടത്? പ്രസിഡന്റ് ബിജെപിയുടെ പോക്കറ്റിൽ ആണെന്നോ, അതോ പ്രസിഡന്റിന്റെ സീൽ മഹാരാഷ്ട്രയിലെ ബിജെപിയുടെ ഓഫീസിലാണ് സൂക്ഷിച്ചിരിക്കുന്നതെന്നോണോ അതിന്റെ അർഥം? ഈ പാർട്ടിക്ക് സർക്കാരുണ്ടാക്കാൻ കഴിയാത്ത സാഹചര്യത്തിൽ ആ സീൽ ഉപയോഗിച്ച് മഹാരാഷ്ട്രയിൽ രാഷ്ട്രപതിയുടെ ഭരണം ബിജെപിക്ക് അടിച്ചേൽപ്പിക്കാൻ കഴിയുമെന്നാണോ ഇവർ പറയാൻ ശ്രമിക്കുന്നത്” ശിവസേന ചോദിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതു മുതൽ ഇരു സഖ്യകക്ഷികൾക്കും അധികാരം പങ്കിടുന്നത് സംബന്ധിച്ച് ധാരണയിൽ എത്താൻ കഴിഞ്ഞിട്ടില്ല. 288 അംഗ മഹാരാഷ്ട്ര നിയമസഭയിൽ 105 സീറ്റുകൾ ബിജെപി നേടി. 56 സീറ്റുകൾ നേടിയ സേനയെ സർക്കാർ രൂപീകരിക്കുന്നതിനായി ബിജെപി ക്ഷണിച്ചിരുന്നു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Maharashtra cabinet formation crisis bjp ncp shiv sena congress dispute

Next Story
ഫിലിം ഫെസ്റ്റിവലിനു ക്ഷണിക്കാത്തതില്‍ സങ്കടമുണ്ട്, ദീപാവലിക്കും ആശംസകള്‍ കിട്ടിയില്ല; മമതക്കെതിരെ ബംഗാള്‍ ഗവര്‍ണര്‍
The moderation of comments is automated and not cleared manually by malayalam.indianexpress.com