scorecardresearch

മഹാരാഷ്ട്ര: വകുപ്പ് വിഭജനം, എന്‍സിപി വിട്ടെത്തിയ അജിത് പവാറിന് ധനകാര്യവകുപ്പ്

എന്‍സിപിക്ക് നല്‍കിയ വാഗ്ദാനങ്ങളിലെ തര്‍ക്കത്തെ തുടര്‍ന്നാണ് മന്ത്രിസഭാ വികസനവും മന്ത്രിസ്ഥാനം അനുവദിക്കലും വൈകിയത്

എന്‍സിപിക്ക് നല്‍കിയ വാഗ്ദാനങ്ങളിലെ തര്‍ക്കത്തെ തുടര്‍ന്നാണ് മന്ത്രിസഭാ വികസനവും മന്ത്രിസ്ഥാനം അനുവദിക്കലും വൈകിയത്

author-image
WebDesk
New Update
Ajit pawar|NCP

മഹാരാഷ്ട്ര:വുകപ്പ് വിഭജനം, എന്‍സിപി വിട്ടെത്തിയ അജിത് പവാറിന് ധനകാര്യ വകുപ്പ്

മുംബൈ: മഹാരാഷ്ട്രയില്‍ എന്‍സിപി വിട്ട് ഏകനാഥ് ഷിന്‍ഡെ-ദേവേന്ദ്ര ഫഡ്നാവിസ് സര്‍ക്കാരില്‍ എത്തിയ ഉപമുഖ്യമന്ത്രി അജിത് പവാറിന് മന്ത്രിസഭയില്‍ ധനകാര്യ, ആസൂത്രണ വകുപ്പ് അനുവദിച്ചു. എന്‍സിപിയുടെ ഒമ്പത് എംഎല്‍എമാര്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് 12 ദിവസത്തിന് ശേഷമാണ് വകുപ്പുകള്‍ വിഭജിച്ചത്.

Advertisment

എന്‍സിപിയുടെ ഛഗന്‍ ഭുജ്ബലിന് ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രിസ്ഥാനം ലഭിച്ചപ്പോള്‍ ദിലീപ് വാല്‍സെ പാട്ടീലിന് സഹകരണ വകുപ്പ് അനുവദിച്ചു. സാമ്പത്തികവും ആസൂത്രണവും - അജിത് പവാര്‍, സഹകരണം - ദിലീപ് വാല്‍സ്-പാട്ടീല്‍, മെഡിക്കല്‍ വിദ്യാഭ്യാസം - ഹസന്‍ മുഷ്രിഫ്, ഭക്ഷ്യ സിവില്‍ സപ്ലൈ - ഛഗന്‍ ഭുജ്ബല്‍, സ്ത്രീകളുടെയും കുട്ടികളുടെയും വികസനം - അദിതി തത്കരെ, കൃഷി - ധനഞ്ജയ് മുണ്ടെ, ദുരിതാശ്വാസവും പുനരധിവാസവും - അനില്‍ പാട്ടീല്‍, ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ - ധര്‍മ്മറാവുബാബ അത്രം
കായിക യുവജനക്ഷേമം - സഞ്ജയ് ബന്‍സോഡെ ഇങ്ങനെയാണ് മന്ത്രിമാരുടെ വകുപ്പുകള്‍.

മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ പൊതുഭരണം, നഗരവികസനം, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ടെക്‌നോളജി, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ്, ഗതാഗതം, സാമൂഹികനീതി, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം, ഖനനം, ഒരു പ്രത്യേക മന്ത്രിക്ക് ചുമതലപ്പെടുത്തിയിട്ടില്ലാത്ത മറ്റ് വകുപ്പുകള്‍ എന്നിവയുടെ ചുമതല വഹിക്കും.

ആഭ്യന്തരം, നിയമം, ജുഡീഷ്യറി, ജലവിഭവം, ജലസേചന വികസനം, ഊര്‍ജം, പാര്‍ലമെന്ററികാര്യം എന്നീ വകുപ്പുകള്‍ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് കൈകാര്യം ചെയ്യും.

Advertisment

ബിജെപിയില്‍ നിന്ന്‌ ദേവേന്ദ്ര ഫഡ്നാവിസ് (ധനകാര്യം, ആസൂത്രണം), ഗിരീഷ് മഹാജന്‍ (മെഡിക്കല്‍ എജ്യുക്കേഷന്‍), അതുല്‍ സേവ് (സഹകരണം), മംഗള്‍ പ്രഭാത് ലോധ (സ്ത്രീ-ശിശുക്ഷേമം), രവീന്ദ്ര ചവാന്‍ (ഭക്ഷ്യ-സിവില്‍ സപ്ലൈസ്) എന്നിവര്‍ക്ക് ഈ വകുപ്പുകള്‍ നഷ്ടപ്പെട്ടു. ശിവസേനയ മുന്നണിയിലായിരിക്കെ, ഏകാന്ത് ഷിന്‍ഡെ (റിലീഫ് ആന്‍ഡ് റീഹാബിലിറ്റേഷന്‍), സഞ്ജയ് റാത്തോഡ് (ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍), അബ്ദുള്‍ സത്താര്‍ (അഗ്രി) എന്നിവര്‍ക്ക് അവരുടെ വകുപ്പുകള്‍ ഉപേക്ഷിക്കേണ്ടിവന്നു.

എന്‍സിപിക്ക് നല്‍കിയ വാഗ്ദാനങ്ങളിലെ തര്‍ക്കത്തെ തുടര്‍ന്നാണ് മന്ത്രിസഭാ വികസനവും മന്ത്രിസ്ഥാനം അനുവദിക്കലും വൈകിയത്. എംവിഎ ഭരണകാലത്ത് പക്ഷപാതപരമായി പ്രവര്‍ത്തിച്ചുവെന്ന് അവര്‍ ആരോപിക്കുന്ന അജിത് പവാറിന് ധനകാര്യ വകുപ്പ് കൈമാറാനുള്ള നീക്കത്തെ മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേന ശക്തമായി എതിര്‍ത്തിരുന്നു.

Ncp Maharashtra

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: