ന്യൂഡൽഹി: ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും ദുരിത പൂർണമായ വേനൽക്കാലമാണ് കടന്ന് പോകുന്നത്. കുടിക്കാനും, കുളിക്കാനും വെള്ളമില്ലാതെ ജനം നെട്ടോട്ടമോടുകയാണ്. ചൂട് താങ്ങാനാകാതെ പലരും വീട്ടിലിരുപ്പാണ്. ഈ ഘട്ടത്തിലാണ് രാജ്യത്തെ ചൂടിനെപ്പറ്റിയുള്ള ചില ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത് വരുന്നത്. രാജ്യത്തെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും ചൂട് 40 ഡിഗ്രിസെൽഷ്യസ് തൊട്ടു. ഇതിൽ 46.5 താപനില രേഖപ്പെടുത്തിയ ബിഹാർ, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ റെക്കോർഡ് ചൂടാണ് രേഖപ്പെടുത്തിയത്. ഇത് ആദ്യമായാണ് ഇത്രയും ചൂട് ഈ പ്രദേശങ്ങളിൽ രേഖപ്പെടുത്തുന്നത് എന്നാണ് വിദഗ്ധർ പറയുന്നത്.

മൂന്നോ നാലോ ദിവസങ്ങളിൽക്കൂടി ഈ ചൂട് തുടരുമെന്നും കാലാവസ്ഥ നീരീക്ഷകർ പറയുന്നു. ഹരിയാന, രാജസ്ഥാൻ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലും 40 ഡിഗ്രിസെൽഷ്യസിന് മുകളിലാണ് ചൂട്. പല സ്ഥലങ്ങളിലും ചൂട് കാറ്റും പതിവാണ്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ചൂടിനെ തുടർന്ന് മെർക്കുറിയുടെ അളവും കൂടിയെന്ന് നിരീഷകർ കണ്ടെത്തിയിട്ടുണ്ട്.

ചൂടുകാറ്റിനെ പ്രതിരോധിക്കാൻ ജനങ്ങൾ ജാഗ്രത പാലിക്കണം എന്നും ജനങ്ങൾ പുറത്ത് ഇറങ്ങരുതെന്നും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. ശരീരം തണുപ്പിക്കുന്ന ഭക്ഷണങ്ങളും, പഴങ്ങളും ജനങ്ങൾ കഴിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. രാജ്യ തലസ്ഥാനമായ ഡൽഹിയിൽ താപനില 40 ഡിഗ്രിസെൽഷ്യസാണ്. കേരളത്തിൽ പലയിടങ്ങളിലും ചൂട് 40 ഡിഗ്രി സെൽഷ്യസിനോട് അടുത്തുമാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ