മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ട് മണ്ഡലങ്ങളില്‍ സിപിഎം മുന്നിൽ. സിറ്റിങ് സീറ്റായ കല്‍വാന്‍, ദഹാനു എന്നിവിടങ്ങളിലാണ് സിപിഎം സ്ഥാനാര്‍ത്ഥികള്‍ ലീഡ് ചെയ്യുന്നത്.
കല്വാനില് നിലവിലെ എംഎല്‍എ ജെ പി ഗാവിത് 3730 വോട്ടിനും ദഹാനുവില്‍ സിപിഎമ്മിന്റെ വിനോദ് ഭിവ നികോളെ 3088 വോട്ടിനുമാണ് മുന്നിട്ടുനില്‍ക്കുന്നത്. കല്വാനില് എന്‍സിപിയും ദഹാനുവില്‍ ബിജെപിയുമാണ് രണ്ടാം സ്ഥാനത്ത്.
2014 ൽ മഹാരാഷ്ട്ര സംസ്ഥാന നിയമസഭയുടെ പ്രോ-ടേം സ്പീക്കറായി ജെ പി ഗാവിത് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 1978ൽ സുർഗാനയിൽ നിന്നാണ് ഗാവിത് ആദ്യമായി തിരഞ്ഞെടുക്കപ്പെടുന്നത്.