മുംബൈ: മഹാരാഷ്ട്രയിലെ യവത്മല്‍ ജില്ലയില്‍ കീടനാശിനി ശ്വസിച്ച് 20 കര്‍ഷകര്‍ മരിച്ചു. വരള്‍ച്ച ബാധിച്ച് കിടക്കുന്ന വിദര്‍ഭയിലാണ് സംഭവം. കീടനാശിനി തളിച്ചതിനെ തുടര്‍ന്ന് 700ല്‍ അധികം കര്‍ഷകരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും 25 പേരുടെ കാഴ്ച്ച ശക്തി നഷ്ടപ്പെട്ടതായും ഒരു കര്‍ഷക നേതാവ് ദേശീയമാധ്യമങ്ങളോട് പറഞ്ഞു.
‘യാതൊരു സഹായവും കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ല. പകരം ഇത്പോലെ ജീവന്‍ നഷ്ടപ്പെടുകയാണ് ചെയ്യുന്നത്. പ്രശ്നം കോടതിയുടെ മുമ്പാകെ എത്തിക്കും’, കര്‍ഷക നേതാവ് ദേവാനന്ദ് പവാര്‍ പറഞ്ഞു. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ