മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ ഗ​ട്ചി​റോ​ലി ജി​ല്ല​യി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ പോ​ലീ​സ് 14 ന​ക്സ​ലേ​റ്റു​ക​ളെ വ​ധി​ച്ചു. ഗ​ട്ചി​റോ​ലി​യി​ലെ ബോ​റി​യാ വ​ന​ത്തി​ൽ ഇ​ന്ന് രാ​വി​ലെ 9.30ഓ​ടെ​യാ​ണ് പോ​ലീ​സും ന​ക്സ​ലു​ക​ളും ത​മ്മി​ൽ ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്.

ഏ​റ്റു​മു​ട്ട​ലി​ൽ മു​തി​ർ​ന്ന ന​ക്സലുകളായ സിനു, സായ്നാഥ് എന്നിവര്‍ അടക്കമുളളവരാണ് കൊ​ല്ല​പ്പെ​ട്ട​ത്. ഡിവിഷണല്‍ കമ്മിറ്റിം അംഗങ്ങളാണ് ഇരുവരും. വ​ന​ത്തി​നു​ള്ളി​ൽ ന​ക്സ​ലു​ക​ൾ ഒ​ളി​ച്ചി​രി​ക്കു​ന്നു​ണ്ടെ​ന്ന ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ തെ​ര​ച്ചി​ലി​നി​ടെ ന​ക്സ​ലു​ക​ൾ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നു പോ​ലീ​സ് ശ​ക്ത​മാ​യി തി​രി​ച്ച​ടി​ച്ചു. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്.

കൊല്ലപ്പെട്ട 14 പേരുടേയും മൃതദേഹം പൊലീസ് കണ്ടെത്തി. ഇതില്‍ എത്ര പേരാണ് സ്ത്രീകളെന്ന് വ്യക്തമായിട്ടില്ല. ഈ വര്‍ഷം കൊല്ലപ്പെട്ട 17 മാവോയിസ്റ്റുകളില്‍ സീനുവിനേയും സായിനാഥിനേയും കൂടാതെ മറ്റൊരു ഡിവിഷണല്‍ കമ്മിറ്റി അംഗം കൂടി കൊല്ലപ്പെട്ടിരുന്നു. ഏപ്രില്‍ 3ന് ദക്ഷിണ ഗാട്ചിറോലി ഡിവിഷണല്‍ കമ്മിറ്റി അംഗമായ ഷിറോഞ്ച രാഹുല്‍ കൊല്ലപ്പെട്ടിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ