scorecardresearch

മഹാരാഷ്ട്രയിലെ ഗട്ചിറോലിയില്‍ ഏറ്റുമുട്ടലില്‍ 14 നക്സലുകള്‍ കൊല്ലപ്പെട്ടു

ഏ​റ്റു​മു​ട്ട​ലി​ൽ മു​തി​ർ​ന്ന ന​ക്സലുകളായ സിനു, സായ്നാഥ് എന്നിവര്‍ അടക്കമുളളവരാണ് കൊ​ല്ല​പ്പെ​ട്ട​ത്

ഏ​റ്റു​മു​ട്ട​ലി​ൽ മു​തി​ർ​ന്ന ന​ക്സലുകളായ സിനു, സായ്നാഥ് എന്നിവര്‍ അടക്കമുളളവരാണ് കൊ​ല്ല​പ്പെ​ട്ട​ത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
അഞ്ച് മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ ഗ​ട്ചി​റോ​ലി ജി​ല്ല​യി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ പോ​ലീ​സ് 14 ന​ക്സ​ലേ​റ്റു​ക​ളെ വ​ധി​ച്ചു. ഗ​ട്ചി​റോ​ലി​യി​ലെ ബോ​റി​യാ വ​ന​ത്തി​ൽ ഇ​ന്ന് രാ​വി​ലെ 9.30ഓ​ടെ​യാ​ണ് പോ​ലീ​സും ന​ക്സ​ലു​ക​ളും ത​മ്മി​ൽ ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്.

Advertisment

ഏ​റ്റു​മു​ട്ട​ലി​ൽ മു​തി​ർ​ന്ന ന​ക്സലുകളായ സിനു, സായ്നാഥ് എന്നിവര്‍ അടക്കമുളളവരാണ് കൊ​ല്ല​പ്പെ​ട്ട​ത്. ഡിവിഷണല്‍ കമ്മിറ്റിം അംഗങ്ങളാണ് ഇരുവരും. വ​ന​ത്തി​നു​ള്ളി​ൽ ന​ക്സ​ലു​ക​ൾ ഒ​ളി​ച്ചി​രി​ക്കു​ന്നു​ണ്ടെ​ന്ന ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ തെ​ര​ച്ചി​ലി​നി​ടെ ന​ക്സ​ലു​ക​ൾ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നു പോ​ലീ​സ് ശ​ക്ത​മാ​യി തി​രി​ച്ച​ടി​ച്ചു. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്.

കൊല്ലപ്പെട്ട 14 പേരുടേയും മൃതദേഹം പൊലീസ് കണ്ടെത്തി. ഇതില്‍ എത്ര പേരാണ് സ്ത്രീകളെന്ന് വ്യക്തമായിട്ടില്ല. ഈ വര്‍ഷം കൊല്ലപ്പെട്ട 17 മാവോയിസ്റ്റുകളില്‍ സീനുവിനേയും സായിനാഥിനേയും കൂടാതെ മറ്റൊരു ഡിവിഷണല്‍ കമ്മിറ്റി അംഗം കൂടി കൊല്ലപ്പെട്ടിരുന്നു. ഏപ്രില്‍ 3ന് ദക്ഷിണ ഗാട്ചിറോലി ഡിവിഷണല്‍ കമ്മിറ്റി അംഗമായ ഷിറോഞ്ച രാഹുല്‍ കൊല്ലപ്പെട്ടിരുന്നു.

Killed Encounter Killing Naxals Maharashtra

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: