മുംബൈ: പോളിയോ വാക്സിനുപകരം സാനിറ്റൈസർ നൽകിയതിനെ തുടർന്ന് മഹാരാഷ്ട്രയിൽ അഞ്ച് വയസിൽ താഴെയുള്ള 12 കുട്ടികൾ ആശുപത്രിയിൽ. യവത്മൽ ജില്ലയിലെ കാപ്സി-കോപാരിയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ഞായറാഴ്ചയാണ് സംഭവം
കുട്ടികളെ പിന്നീട് യവത്മലിലെ ഗവൺമെന്റ് മെഡിക്കൽ കോളേജ്, യവത്മൽ ഹോസ്പിറ്റൽ (ജിഎംസിഎച്ച്) എന്നീ ആശുപത്രിയിൽ പ്രവേശിപ്പിച്ച. കുട്ടികൾ സുഖമായിരിക്കുന്നുവെന്നും 48 മണിക്കൂർ നിരീക്ഷണത്തിലാണെന്നും ജില്ലാ ആരോഗ്യ ഉദ്യോഗസ്ഥർ പറഞ്ഞു. ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരെ ഉടൻ സസ്പെൻഡ് ചെയ്യുമെന്നും ഇക്കാര്യത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.
Read More: നിയമസഭാ തിരഞ്ഞെടുപ്പ്: ബിജെപി പ്രചാരണത്തിന് തുടക്കമിടാൻ ജെ.പി.നഡ്ഡ നാളെ കേരളത്തിൽ
“കുട്ടികൾ തീർത്തും സുഖമായിരിക്കുന്നു, 48 മണിക്കൂർ നിരീക്ഷണത്തിലാണ്,” യവത്മൽ ജില്ലാ ആരോഗ്യ ഓഫീസർ ഹരി പവാർ പറഞ്ഞു.
“ഗതാഞ്ചി തഹ്സിലിലെ ഭംബോറ പബ്ലിക് ഹെൽത്ത് സെന്ററിലെ (പിഎച്ച്സി) കപ്സി സബ് സെന്ററിൽ 12 കുട്ടികൾക്ക് പോളിയോ വാക്സിനുപകരം ഹാന്‍ഡ് സാനിറ്റൈസര്‍ തുള്ളികള്‍ നല്കി. കമ്മ്യൂണിറ്റി ഹെൽത്ത് ഓഫീസർ, ആശാ വർക്കർ, അംഗൻവാടി സേവിക എന്നീ മൂന്ന് ഉദ്യോഗസ്ഥരാണ് തുള്ളിമരുന്നിന് പകരം സാനിറ്റൈസറാണ് നൽകിയതെന്ന് തിരിച്ചറിഞ്ഞത്. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് കാര്യം മനസ്സിലായത്. കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഒരു ആരോഗ്യ പ്രവര്ത്തകന്, ഡോക്ടര്‍, ആശ വര്‍ക്കർ എന്നിവരെ സസ്പെന്‍ഡ് ചെയ്യും. അന്വേഷണം നടക്കുകയാണ്,” യവത്മല്‍ ജില്ലാ കൗണ്‍സില്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ശ്രീകൃഷ്ണ പഞ്ചാൽ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
“ഒരു കുട്ടി മാത്രമാണ് ഛർദ്ദിച്ചത്. എന്നാൽ പോളിയോ തുള്ളികൾ പോലും അതിന് കാരണമാകും. പക്ഷെ അത് പ്രശ്നമല്ല. ഇത് സ്റ്റാഫിന്റെ അശ്രദ്ധയാണ്. ഞങ്ങൾ അന്വേഷണം ആരംഭിച്ചു, അവർക്കെതിരെ നടപടിയെടുക്കും,” അദ്ദേഹം വ്യക്തമാക്കി.
“വാക്സിൻ വൈറൽ മോണിറ്റർ ലേബൽ ചെയ്തിട്ടുള്ള കുപ്പിയിലാ പോളിയോ തുള്ളിമരുന്ന് ഉണ്ടാകുക. അതിനാൽ ഇത് സംഭവിക്കാൻ പാടില്ലായിരുന്നു. ഇത് പ്രത്യേക നിറമുള്ളതുമാണ്. പോളിയോ ഡോസ് നൽകുന്നതിന് മൂന്ന് ഉദ്യോഗസ്ഥർക്കും ശരിയായ പരിശീലനം ലഭിച്ചോയെന്ന് കണ്ടെത്താൻ ഞങ്ങൾ ശ്രമിക്കുന്നു. സാധാരണയായി, ഇത് പിഎച്ച്സിയുടെ മെഡിക്കൽ ഓഫീസറുടെ ഉത്തരവാദിത്തമാണ്.”