കൊച്ചി: എറണാകുളം മഹാരാജാസ് കോളേജ് പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ച സംഭവത്തില്‍ ഏഴ് അധ്യാപകര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ. സംഭവം അന്വേഷിക്കാന്‍ കോളേജ് നിയമിച്ച അന്വേഷണ കൗണ്‍സിലാണ് നടപടിക്ക് ശുപാര്‍ശ ചെയ്തത്.
സി.പി.എം അനുകൂല അധ്യാപക സംഘടനയുടെ നേതാക്കളടക്കം കോളേജിലെ ഏഴ് അധ്യാപകര്‍ക്കെതിരെയാണ് നടപടിക്ക് ശുപാര്‍ശ ചെയ്തിരിക്കുന്നത്. പുറത്തു നിന്നെത്തിയ മറ്റ് നാല് അധ്യാപകര്‍ക്കെതിരെയും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
രണ്ട് മാസം മുമ്പാണ് പ്രിന്‍സിപ്പല്‍ സദാചാര പൊലിസായി പ്രവര്‍ത്തിക്കുന്നുവെന്ന് ആരോപിച്ച് വിദ്യാര്‍ഥികള്‍ കസേര കത്തിച്ചത്. പ്രതിഷേധത്തിന് ശേഷം പ്രിന്‍സിപ്പലുടെ റൂമിലേക്ക് കടന്നുവന്ന വിദ്യാര്‍ത്ഥികള്‍ കസേര പുറത്തേക്ക് കൊണ്ടുപോയി കത്തിക്കുകയായിരുന്നു.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ തത്സമയം ചില മാധ്യമങ്ങളില്‍ വന്നത് എങ്ങനെ എന്നും റിപ്പോര്‍ട്ടില്‍ സംശയം ഉന്നയിക്കുന്നുണ്ട്. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് കോളേജ് വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് കൈമാറുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
അന്വേഷണ കൗണ്‍സിലിന്റെ റിപ്പോര്‍ട്ട്,