Latest News

കോവിഡ് നിയന്ത്രണങ്ങൾ മറികടന്ന് വിമാനത്തിൽ വിവാഹിതരായി മധുര സ്വദേശികൾ

പലരും ശരിയായി മാസ്ക് ധരിക്കുകയോ സാമൂഹിക അകലം പാലിക്കുകയോ ചെയ്തിട്ടില്ലെന്ന് പുറത്തുവന്ന വീഡിയോ ക്ലിപ്പിൽനിന്നും വ്യക്തമാണ്

Madurai, covid, ie malayalam

മധുര: കോവിഡ് പ്രോട്ടോക്കോളുകളെല്ലാം കാറ്റിൽ പറത്തി വിമാനത്തിൽവച്ച് വിവാഹിതരായിരിക്കുകയാണ് മധുര സ്വദേശികൾ. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ വിമാനത്തിൽ വിവാഹിതരാകുന്ന ദമ്പതികളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. മധുര സ്വദേശികളായ രാകേഷും ദക്ഷിണയുമാണ് കോവിഡ് കാലത്ത് ആകാശത്ത് വച്ച് വിവാഹിതരായത്

തമിഴ്നാട്ടിൽ കോവിഡ് കേസുകൾ കുത്തനെ ഉയരുന്ന സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങൾ സർക്കാർ ഏർപ്പെടുത്തിയിരുന്നു. വിവാഹ, മരണാനന്തര ചടങ്ങുകൾക്കുൾപ്പെടെ പങ്കെടുക്കുന്നവരുടെ എണ്ണം കുറച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വിവാഹം വിമാനത്തിൽ നടത്താൻ ദമ്പതിമാരുടെ കുടുംബാംഗങ്ങൾ തീരുമാനിച്ചത്. ഇതിനായി സ്പൈസ് ജെറ്റിന്റെ വിമാനം ബുക്ക് ചെയ്യുകയും ചെയ്തു.

Read More: Coronavirus India Live Updates: അടുത്ത മൂന്നു ദിവസത്തിനുളളിൽ സംസ്ഥാനങ്ങൾക്ക് 48 ലക്ഷം വാക്സിൻ ഡോസുകൾ ലഭിക്കുമെന്ന് കേന്ദ്രം

മധുരയിൽനിന്നും ബെംഗളൂരുവിലേക്കുളള യാത്രാമധ്യേയാണ് വിവാഹം നടന്നത്. മധുരയിൽനിന്നുമാണ് വിമാനം പുറപ്പെട്ടത്. വിമാനത്തിൽ വരനും വധുവും ഉൾപ്പെടെ 150 ലധികം ആളുകൾ ഉണ്ടായിരുന്നു. മധുര മീനാക്ഷി അമ്മൻ ക്ഷേത്രത്തിന് മുകളിലൂടെ വിമാനം സഞ്ചരിക്കുമ്പോൾ വിവാഹം നടന്നു. പലരും ശരിയായി മാസ്ക് ധരിക്കുകയോ സാമൂഹിക അകലം പാലിക്കുകയോ ചെയ്തിട്ടില്ലെന്ന് പുറത്തുവന്ന വീഡിയോ ക്ലിപ്പിൽനിന്നും വ്യക്തമാണ്.

സംഭവത്തെക്കുറിച്ച് സ്പൈസ്ജെറ്റിന് അറിവില്ലായിരുന്നുവെന്നാണ് വക്താവ് പ്രതികരിച്ചത്. മേയ് 23 ന് മധുരയിൽനിന്നുളള ട്രാവൽ ഏജന്റ് മുഖേന മധുര-ബെംഗളൂരു സ്പൈസ്ജെറ്റ് ബോയിങ് 737 വിമാനം ബുക്ക് ചെയ്തിരുന്നു. പക്ഷേ അത് വിവാഹം നടത്താനാണെന്ന് അറിയിച്ചിരുന്നില്ല. തെറ്റിദ്ധരിപ്പിച്ച് വിമാനം ബുക്ക് ചെയ്ത് വിവാഹം നടത്തിയതിന് നടപടിയെടുക്കുമെന്ന് സ്പൈസ്ജെറ്റ് വക്താവ് ഇന്ത്യൻ എക്സ്പ്രസ് ഡോട്കോമിനോടു പ്രതികരിച്ചു.

അതേസമയം, രാജ്യം മുഴുവൻ കോവിഡ് പ്രതിസന്ധിയിൽ വലയുമ്പോൾ പ്രോട്ടോക്കോളുകൾ ഒന്നും പാലിക്കാതെ വിവാഹിതരായ ദമ്പതിമാരെ വിമർശിക്കുകയാണ് സോഷ്യൽ മീഡിയ.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Madurai couples mid air wedding flouts covid 19 norms503924

Next Story
കേരളമുൾപ്പടെ 18 സംസ്ഥാനങ്ങളിൽ ബ്ലാക്ക് ഫംഗസ്, 5424 കേസുകൾ: കേന്ദ്ര ആരോഗ്യ മന്ത്രിHarsh Vardhan, health, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express