കൊച്ചി: ഏഴ് വയസ്സുള്ള പെൺകുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തതിന് മദ്രസാ അദ്ധ്യാപകനെ പോലീസ് പിടികൂടി. അന്പലമുകളിലെ മദ്രസയിൽ മതാദ്ധ്യാപകനായ മലപ്പുറം പാണ്ടിക്കാട് കാളന്പ്ര വീട്ടിൽ ഹംസ (52) ആണ് പിടിയിലായത്.

മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടിയുടെ പെരുമാറ്റത്തിൽ വ്യത്യാസം കണ്ട് സ്കൂളിലെ അദ്ധ്യാപകരാണ് വിഷയത്തിൽ ഇടപെട്ടത്. ചൈൽഡ് ലൈൻ പ്രവർത്തകർ നടത്തിയ അന്വേഷണത്തിൽ പെൺകുട്ടി മദ്രസ അദ്ധ്യാപകനിൽ നിന്ന് നേരിട്ട അനുഭവം വ്യക്തമാക്കി.

സംഭവം അറിഞ്ഞ് മലപ്പുറത്തേക്ക് പോയ ഹംസയെ അന്പലമുകൾ പോലീസ് അവിടെയെത്തി പിടികൂടുകയായിരുന്നു. സമാനമായ കേസുകൾ നേരത്തേയും ഇയാൾക്കെതിരെ ഉയർന്നുവന്നിരുന്നു. പോക്സോ നിയമപ്രകാരം അറസ്റ്റിലായ പ്രതി ഇപ്പോൾ റിമാന്റിലാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ