scorecardresearch

മദ്യം വീട്ടിലെത്തിക്കാം; തമിഴ്നാട്ടിൽ ഓൺലൈൻ വിൽപ്പനയ്ക്ക് അനുമതി നൽകി മദ്രാസ് ഹൈക്കോടതി

ഹോം ഡെലവറിയായി മദ്യം വീട്ടിലെത്തിച്ച് നൽകുന്നതിനാണ് ഓൺലൈൻ വിൽപ്പനയ്ക്ക് കോടതി അനുമതി നൽകിയിരിക്കുന്നത്

ഹോം ഡെലവറിയായി മദ്യം വീട്ടിലെത്തിച്ച് നൽകുന്നതിനാണ് ഓൺലൈൻ വിൽപ്പനയ്ക്ക് കോടതി അനുമതി നൽകിയിരിക്കുന്നത്

author-image
WebDesk
New Update
മദ്യം വീട്ടിലെത്തിക്കാം; തമിഴ്നാട്ടിൽ ഓൺലൈൻ വിൽപ്പനയ്ക്ക് അനുമതി നൽകി മദ്രാസ് ഹൈക്കോടതി

ചെന്നൈ: കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന് ഏർപ്പെടുത്തിയ ലോക്ക്ഡൗണിന്റെ മൂന്നാം ഘട്ടത്തിൽ തമിഴ്നാട്ടിൽ തുറന്ന മദ്യവിൽപ്പന ശാലകൾ അടയ്ക്കാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിറക്കി. ഓൺലൈൻ വിൽപ്പന ആരംഭിക്കുന്ന കാര്യം പരിഗണിക്കണമെന്നും കോടതി സർക്കാരിനോട് നിർദേശിച്ചു. മദ്യം ഹോം ഡെലിവറി നൽകുന്നത് ആലോചിക്കണമെന്ന് സുപ്രീം കോടതിയും നിർദേശിച്ചതിന് പിന്നാലെയാണ് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്.

Advertisment

രണ്ടാം തവണയും നീട്ടിയപ്പോൾ കേന്ദ്രം മദ്യ വിൽപ്പന ശാലകൾ തുറക്കാൻ അനുമതി നൽകിയിരുന്നു. കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾ ഇളവ് നൽകാതിരുന്നപ്പോൾ തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങൾ ഇളവ് പ്രാബല്യത്തിൽ വരുത്തി. എന്നാൽ ഇത് സർക്കാരിന് തന്നെ വലിയ തിരിച്ചടിയാവുകയും ചെയ്തു. നരവധി ആളുകളാണ് മദ്യവിൽപ്പന ശാലകളിലേക്ക് ഒഴുകിയത്. ഇത് നിയന്ത്രണങ്ങളുടെ ലംഘനമായതോടെ വിഷയത്തിൽ മദ്രാസ് ഹൈക്കോടതി ഇടപ്പെട്ടിരിക്കുകയാണ്.

മദ്യവിൽപനശാലകൾ തുറന്നതിനെതിരെ ജനകീയ പ്രതിഷേധം ശക്തമായിരുന്നു. കമൽ ഹസന്റെ മക്കൾ നീതി മയ്യം ഉൾപ്പടെ നിരവധി സംഘടനകളും വ്യക്തികളും നൽകിയ ഹർജികൾ പരിഗണിച്ചാണ് കോടതി ഉത്തരവ്. തിരക്ക് നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടെന്നും പലയിടങ്ങളിലും സാമൂഹിക അകലം പാലിച്ചില്ലെന്നും കോടതി വ്യക്തമാക്കി.

Also Read: കോവിഡിന്റെ നൂറാം ദിനത്തിൽ ഗ്രാഫ് 'നിവർത്തി' കേരളം

അതേസമയം ഓൺലൈൻ വിൽപ്പന ആരംഭിക്കാൻ അനുമതി നൽകിയിട്ടുണ്ട്. ഹോം ഡെലവറി മാതൃകയിൽ മദ്യം വീട്ടിലെത്തിച്ച് നൽകുന്നതിനാണ് ഓൺലൈൻ വിൽപ്പനയ്ക്ക് കോടതി അനുമതി നൽകിയിരിക്കുന്നത്. കേരളത്തിലുൾപ്പടെ സമാനരീതയിൽ മദ്യ വിൽപ്പന പുനരാരംഭിക്കണമെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു. ഇത് ചൂണ്ടികാട്ടി ഹൈക്കോടതിയിൽ ഹർജിയും ഫയൽ ചെയ്തതാണ്.

Advertisment

ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ അടച്ച മദ്യവിൽപ്പനശാലകൾ ഉപാധികളോടെ തുറക്കാൻ മദ്രാസ് ഹൈക്കോടതി ബുധനാഴ്ചയാണ് അനുമതി നൽകിയത്. മൂന്ന് ദിവസത്തിനിടെ ഒരാൾക്ക് ഒരു ലിറ്റർ മദ്യമേ നല്‍കാൻ പാടുള്ളൂ എന്നതുൾപ്പെടെയുള്ള കർശന നിർദ്ദേശങ്ങളോടെയായിരുന്നു കോടതി മദ്യവിൽപ്പനശാലകൾക്ക് അനുമതി നൽകിയത്. ഇതോടൊപ്പം സാമൂഹിക അകലം പാലിച്ചാകണം മദ്യം വാങ്ങേണ്ടതെന്നും കോടതി നിര്‍ദ്ദേശത്തിൽ വ്യക്തമാക്തിയിരുന്നു. തമിഴ്നാട്ടിൽ സർക്കാർ മദ്യ വില 15 ശതമാനം വർധിപ്പിക്കുകയും ചെയ്തിരുന്നു.

Also Read: മദ്യം ഹോം ഡെലിവറി നൽകുന്നത് ആലോചിക്കണം; സംസ്ഥാനങ്ങളോട് സുപ്രീം കോടതി

മദ്യം ഹോം ഡെലിവറി നൽകുന്നത് ആലോചിക്കണമെന്ന് സുപ്രീം കോടതിയും നിർദേശിച്ചിരുന്നു. ഹർജിയുമായി ബന്ധപ്പെട്ട് ഉത്തരവൊന്നും ഇറക്കുന്നില്ലെന്നും എന്നാൽ, സംസ്ഥാനങ്ങൾ ഇതേ കുറിച്ച് ആലോചിക്കണമെന്നും സുപ്രീം കോടതി പറഞ്ഞു. സാമൂഹിക അകലം പാലിച്ചും നിയന്ത്രണങ്ങൾ ലംഘിക്കാതെയും മദ്യം ഹോം ഡെലിവറിയായി നൽകുന്ന കാര്യം ആലോചിക്കണമെന്ന് ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ മൂന്നംഗ ബഞ്ച് നിരീക്ഷിച്ചു.

Alcohol Liquor

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: