scorecardresearch

അണ്ണാ ഡിഎംകെ എംഎൽമാർ എവിടെയെന്നു ഹൈക്കോടതി; കണ്ടെത്താൻ പൊലീസിനു നിർദേശം

എംഎൽഎമാർ എവിടെന്ന ചോദ്യത്തിന് അവർ സുരക്ഷിതരാണെന്നും തടങ്കലിൽ അല്ലെന്നും അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ മറുപടി നൽകി. എന്നാൽ എവിടെയാണെന്നു അദ്ദേഹം കൃത്യമായി പറഞ്ഞില്ല.

എംഎൽഎമാർ എവിടെന്ന ചോദ്യത്തിന് അവർ സുരക്ഷിതരാണെന്നും തടങ്കലിൽ അല്ലെന്നും അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ മറുപടി നൽകി. എന്നാൽ എവിടെയാണെന്നു അദ്ദേഹം കൃത്യമായി പറഞ്ഞില്ല.

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
madras high court

ചെന്നൈ: അണ്ണാ ഡിഎംകെ എംഎൽമാർ എവിടെയെന്നു കണ്ടെത്താൻ മദ്രാസ് ഹൈക്കോടതി നിർദേശം. സിറ്റി പൊലീസ് കമ്മിഷണർക്കാണ് ഇതുസംബന്ധിച്ച നിർദേശം നൽകിയത്. എംഎൽമാരെ കാണാനില്ലെന്നു കാട്ടി ട്രാഫിക് രാമസ്വാമി സമർപ്പിച്ച ഹേബിയസ് കോർപസ് ഹർജിയിലാണ് കോടതി നടപടി.

Advertisment

എംഎൽഎമാർ എവിടെന്ന ചോദ്യത്തിന് അവർ സുരക്ഷിതരാണെന്നും തടങ്കലിൽ അല്ലെന്നും അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ മറുപടി നൽകി. എന്നാൽ എവിടെയാണെന്നു അദ്ദേഹം കൃത്യമായി പറഞ്ഞില്ല. ഇതിനു പിന്നാലെയാണ് എംഎൽഎമാരെ കണ്ടെത്താൻ കോടതി പൊലീസിന് നിർദേശം നൽകിയത്. എംഎൽഎമാരെ ശശികല തടഞ്ഞുവച്ചിരിക്കുകയാണെന്നും അവരെ പുറത്തുപോകാൻ അനുവദിക്കുന്നില്ലെന്നും കാവൽ മുഖ്യമന്ത്രി ഒ.പനീർസെൽവം നേരത്തെ ആരോപിച്ചിരുന്നു.

അതേസമയം, രഹസ്യകേന്ദ്രത്തിൽ പാർപ്പിച്ചിരിക്കുന്ന 129 എംഎൽഎമാരിൽ 30 പേർ ഉപവാസ സമരത്തിലാണെന്നു റിപ്പോർട്ടുകളുണ്ട്. അതിനിടെ അനധികൃത സ്വത്തുസന്പാദനക്കേസിൽ സുപ്രീംകോടതി വിധി തനിക്കെതിരായാൽ പകരം മുഖ്യമന്ത്രിയാകാനുള്ള വ്യക്തിയെ ശശികല കണ്ടെത്തിയതായും റിപ്പോർട്ടുകളുണ്ട്. വിശ്വസ്തനായ ഇടപ്പടി പളനിസ്വാമിയെ മുഖ്യമന്ത്രിയാക്കാനാണ് നീക്കം. സഹോദരനെ പകരക്കാരനാക്കാണ് ആദ്യം തീരുമാനിച്ചത്. ജനരോഷം ഭയന്നാണ് പളനിസ്വാമിയെ പകരക്കാരനാക്കാൻ തീരുമാനിച്ചതെന്നും റിപ്പോർട്ടുകളുണ്ട്.

Sasikala Madras High Court Aiadmk O Paneerselvam

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: