കാമുകനൊപ്പം പോകാൻ പ്രേരണയായത് സിനിമയെന്ന് പന്ത്രണ്ടാം ക്ലാസുകാരി; സെന്‍സര്‍ ബോര്‍ഡിന് ഹൈക്കോടതിയുടെ നോട്ടീസ്

പെണ്‍കുട്ടിയും കാമുകനും കോഴിക്കോട് ഉണ്ടെന്ന് വിവരത്തെ തുടര്‍ന്ന് ഫെബ്രുവരി 10ന് പൊലീസ് കോഴിക്കോട് എത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല. തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവ് ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്യുകയായിരുന്നു

ചെന്നൈ: ഫലപ്രദമല്ലാത്ത രീതിയില്‍ സിനിമ സെന്‍സര്‍ ചെയ്ത് യുവതയെ വഴിതെറ്റിക്കുന്നുവെന്ന ആരോപണത്തില്‍ മദ്രാസ് ഹൈക്കോടതി സെന്‍സര്‍ ബോര്‍ഡിന് നോട്ടീസ് അയച്ചു. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സി ബി എഫ് സി)  അധ്യക്ഷനോട് മാര്‍ച്ച് 27ന് ഹാജരാകണമെന്നും കോടതി അറിയിച്ചു.

സെന്‍സര്‍ ചെയ്യേണ്ട സിനിമകള്‍ക്കെതിരെ ആവശ്യമായ നടപടികള്‍ സ്വീകരിക്കാത്തത് എന്ത് കൊണ്ടാണെന്ന് കോടതിയില്‍ ഹാജരായി വിശദീകരണം നല്‍കണം. പോക്സോ നിയമപ്രകാരം കുറ്റകരമായ ഉള്ളടക്കങ്ങള്‍ സെന്‍സര്‍ ചെയ്യാതിരിക്കുകയും നിയമനടപടികള്‍ സ്വീകരിക്കാതിരിക്കുകയും ചെയ്യാത്തത് എന്ത്കൊണ്ടാണെന്നും വിശദീകരിക്കണമെന്ന് ജസ്റ്റിസ് എന്‍ നാഗമുത്തുവും അനിത സുമന്തും അടങ്ങിയ ബൈഞ്ച് അറിയിച്ചു.

കഴിഞ്ഞ വര്‍ഷം മെയ് മാസം അവസാനം കാമുകനൊപ്പം ഒളിച്ചോടിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ കേസ് പരിഗണിക്കവെയാണ് കോടതി ശ്രദ്ധേയമായ ഉത്തരവ് പുറപ്പെടുവിച്ചത്. ഗര്‍ഭിണിയായ പെണ്‍കുട്ടിയെ ഈ വര്‍ഷം ഫെബ്രുവരിയിലാണ് കണ്ടെത്തിയത്. നിരവധി സിനിമകളില്‍ കണ്ടതില്‍ നിന്നും പ്രചേദനം ഉള്‍ക്കൊണ്ടാണ് താന്‍ കാമുകനൊപ്പം ഒളിച്ചോടിയതെന്ന് പെണ്‍കുട്ടി കോടതിയില്‍ പറഞ്ഞു.

പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ ഹേബിയസ് കോര്‍പ്പസ് പ്രകാരമാണ് പെണ്‍കുട്ടി കോടതിയില്‍ ഹാജരായത്. 2016 മെയ് മാസം 12ആം ക്ലാസില്‍ പഠിക്കുമ്പോഴാണ് പെണ്‍കുട്ടി 22കാരനൊപ്പം ഒളിച്ചോടിയത്. കാമുകന്‍ നിരവധി കേസുകളില്‍ പ്രതിയാണെന്നും പൊലീസ് കണ്ടെത്തിയിരുന്നു.

പെണ്‍കുട്ടിയും കാമുകനും കോഴിക്കോട് ഉണ്ടെന്ന് വിവരത്തെ തുടര്‍ന്ന് ഫെബ്രുവരി 10ന് പൊലീസ് കോഴിക്കോട് എത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല. തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവ് ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്യുകയായിരുന്നു.

പെണ്‍കുട്ടി നാല് മാസം ഗര്‍ഭിണിയാണെന്നും താൻ സ്വന്തം ഇഷ്ടപ്രകാരമാണ് പോയതെന്നും കോടതിയിൽ വ്യക്തമാക്കി. തമിഴ് സിനിമകളിലെ രംഗങ്ങള്‍ കണ്ട് പ്രചോദനം ഉള്‍ക്കൊണ്ടാണ് താൻ ഈ​ തീരുമാനമെടുത്തതെന്ന്   കുട്ടി പറഞ്ഞു. മോശം സിനിമകള്‍ കണ്ട് സമൂഹം നശിക്കുകയാണെന്നും കോടതി നിരീക്ഷിച്ചു. തുടര്‍ന്നാണ് സി ബി എഫ് സി  അധികൃതരോട് ഹാജരാവാന്‍ ആവശ്യപ്പെട്ടത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Madras hc summons censor board officials after girl says tamil movies motivated her to elope with her lover

Next Story
പാകിസ്ഥാനില്‍ നിന്നും തിരിച്ചെത്തിയ സൂഫി പുരോഹിതന്മാര്‍ രാജ്യത്തിനെതിരെ പ്രവര്‍ത്തിച്ചെന്ന് സുബ്രഹ്മണ്യന്‍ സ്വാമി
The moderation of comments is automated and not cleared manually by malayalam.indianexpress.com