ചെന്നൈ: തമിഴ്നാട്ടില്‍ വിശ്വാസ വോട്ടെടുപ്പിനുളള സ്റ്റേ മദ്രാസ് ഹൈക്കോടതി നീട്ടി. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ വിശ്വാസ വോട്ടെടുപ്പ് നടത്തരുതെന്ന് കോടതി നിര്‍ദേശിച്ചു. കൂറുമാറ്റ നിയമപ്രകാരം 18 എംഎൽഎമാരെ സ്പീക്കർ അയോഗ്യരാക്കിയതിനെ തുടർന്ന് ഒഴിവ് വന്ന മണ്ഡലങ്ങളിൽ വോട്ടെടുപ്പ് നടത്തുന്നതിന് വിജ്ഞാപനം പുറപ്പെടുവിക്കുന്നതും കോടതി തടഞ്ഞു.
വിശ്വാസ വോട്ടെടുപ്പ് ആവശ്യപ്പെട്ട് ടി.ടി.വി.ദിനകരൻ പക്ഷവും ഡിഎംകെയും നൽകിയ ഹർജികൾ പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. കേസുമായി ബന്ധപ്പെട്ടുള്ള എല്ലാ ഹർജികളിലും തീർപ്പാകുന്നത് വരെ വോട്ടെടുപ്പ് നടത്തുന്നതിനാണ് കോടതി വിലക്കേർപ്പെടുത്തിയിരിക്കുന്നത്.
13ന് കേസ് പരിഗണിച്ചപ്പോഴാണ് വോട്ടെടുപ്പ് നടത്തുന്നതിന് കോടതി സ്റ്റേ ഏർപ്പെടുത്തിയത്. അടുത്ത വാദം ഒക്ടോബര്‍ 4ലേക്ക് മാറ്റി. ഇതിനകം മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി കക്ഷികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.