ഗ്വാളിയോര്‍: പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം നിര്‍മ്മിച്ച വീടുകളില്‍ നിന്ന് നരേന്ദ്ര മോദിയുടെയും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് ചൗഹാന്റെയും ചിത്രങ്ങള്‍ നീക്കം ചെയ്യാന്‍ ഹൈക്കോടതി ഉത്തരവ്. സര്‍ക്കാര്‍ പദ്ധതി പ്രകാരം നിര്‍മ്മിച്ച വീടുകളില്‍ നേതാക്കന്‍മാരുടെ ചിത്രങ്ങള്‍ ഉപയോഗിക്കുന്നതിനെതിരെ നേരത്തേയും പരാതികള്‍ ഉയര്‍ന്നിരുന്നു. ഇതുസംബന്ധിച്ച പൊതു താൽപര്യ ഹർജിയിന്മേലാണ് കോടതി നടപടി.

സംസ്ഥാന ഹൈക്കോടതിയുടെ ഗ്വാളിയോര്‍ ബെഞ്ചിന്റേതാണ് ഈ സുപ്രധാന ഉത്തരവ്. സഞ്ജയ് യാദവ്, വിവേക് അഗര്‍വാള്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.

അതേസമയം, വീടുകളില്‍ നിന്ന് നേതാക്കന്മാരുടെ ചിത്രങ്ങള്‍ നീക്കം ചെയ്യണമെന്ന് കോടതി നേരത്തെ കേന്ദ്രസര്‍ക്കാരിനോട് നിർദേശിച്ചിരുന്നതാണ്. നേതാക്കന്മാരുടെ ചിത്രങ്ങള്‍ക്ക് പകരം പദ്ധതിയുടെ ലോഗോ ഉപയോഗിക്കാമെന്നായിരുന്നു കോടതി നിർദേശം.

വീടുകളില്‍ നിന്ന് എല്ലാ ചിത്രങ്ങളും ഒഴിവാക്കിയതായി സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു. വരുന്ന പൊതു തിരഞ്ഞെടുപ്പ് നേരില്‍ക്കണ്ട് ജനങ്ങളെ സ്വാധീനിക്കാനാണ് സര്‍ക്കാരിന്റെ ഇത്തരം ശ്രമങ്ങളെന്ന് ആരോപിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ