ലക്‌നൗ: മധ്യപ്രദേശ് ഗവർണറും മുൻ മന്ത്രിയുമായ ലാൽജി ടണ്‌ഠൻ അന്തരിച്ചു. 85 വയസ്സായിരുന്നു. ശ്വാസകോശ സംബന്ധമായ രോഗങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് ജൂൺ 11 മുതൽ ലക്‌നൗവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ശ്വാസമെടുക്കാൻ ബുദ്ധിമുട്ടും പനിയും മൂലമാണ് ലാൽജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ സ്ഥിതി കൂടുതൽ മോശമായി. ലാൽജിയുടെ മകൻ അശുതോഷ് ടണ്‌ഠനാണ് മരണവാർത്ത ട്വിറ്ററിലൂടെ അറിയിച്ചത്. മായാവതി, കല്യാൺ സിങ് മന്ത്രിസഭകളിൽ അംഗമായിരുന്നു ലാൽജി ടണ്‌ഠൻ.

2018 ഓഗസ്റ്റ് മുതൽ 2019 ജൂലെെ വരെ ബിഹാർ ഗവർണറായിരുന്നു ലാൽജി. ലക്‌നൗവിൽ നിന്നുള്ള ബിജെപി എംപിയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1991 മുതൽ 2003 വരെയുള്ള കാലഘട്ടത്തിലാണ് ഉത്തർപ്രദേശിൽ മന്ത്രിയായി സേവനമനുഷ്‌ഠിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook