ന്യൂഡല്‍ഹി: മധ്യപ്രദേശില്‍ കോണ്‍ഗ്രസ് മന്ത്രിസഭയോട് 12 മണിക്കൂറിനുള്ളില്‍ വിശ്വാസവോട്ടെടുപ്പ് തേടാന്‍ നിർദേശിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള ബിജെപിയുടെ ഹര്‍ജിയില്‍ സുപ്രീം കോടതി കക്ഷികള്‍ക്ക് നോട്ടീസ് അയച്ചു. കൂടാതെ, ഹര്‍ജിയിലെ വാദം ബുധനാഴ്ചത്തേക്ക് മാറ്റി വയ്ക്കുകയും ചെയ്തു. ജസ്റ്റിസുമാരായ ഡി.വൈ.ചന്ദ്രചൂഡും ഹേമന്ത് ഗുപ്തയുമടങ്ങുന്ന ബഞ്ചാണ് വാദം കേള്‍ക്കുന്നത്.
അതേസമയം, ബിജെപി തങ്ങളെ തടവിലാക്കിയിട്ടില്ലെന്ന് ബംഗളുരുവില്‍ കഴിയുന്ന 22 കോണ്‍ഗ്രസ് എംഎല്‍എമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എല്ലായ്പ്പോഴും ജ്യോതിരാദിത്യ സിന്ധ്യക്കൊപ്പം നില്‍ക്കുമെന്ന് എംഎല്‍എമാര്‍ പറഞ്ഞു. മുഖ്യമന്ത്രി കമല്‍നാഥ് തങ്ങളെ അവഗണിക്കുകയാണെന്നും അദ്ദേഹത്തിന്റെ നാടായ ചിന്ദ്വാരയിലെ വികസനത്തില്‍ മാത്രമാണ് ശ്രദ്ധിക്കുന്നതെന്നും എംഎല്‍എമാര്‍ ആരോപിച്ചു.
Read Also: ഐസൊലേഷൻ വാർഡിൽ ഫൈവ്സ്റ്റാർ സൗകര്യങ്ങളൊരുക്കി സര്‍ക്കാര്‍
22 എംഎല്‍എമാര്‍ രാജിവച്ചതിനെ തുടര്‍ന്ന് ഇപ്പോള്‍ 222 അംഗ നിയമസഭയാണ് മധ്യപ്രദേശിലുള്ളത്. അതില്‍ കോണ്‍ഗ്രസിന് 108-ഉം ബിജെപിക്ക് 107-ഉം എംഎല്‍എമാരുടെ പിന്തുണയുണ്ട്.
കോണ്‍ഗ്രസില്‍ നിന്നും ജോതിരാദിത്യ സിന്ധ്യയും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരും ബിജെപിയില്‍ ചേര്‍ന്നതിനെ തുടര്‍ന്നാണ് മധ്യപ്രദേശില്‍ രാഷ്ട്രീയ അനിശ്ചിതത്വം ആരംഭിച്ചത്.