ഭോപാല്‍: സംസ്ഥാനത്തെ കര്‍ഷകരുടെ ദുരിതം തുറന്നുകാട്ടാന്‍ അന്താരാഷ്‌ട്ര യോഗാദിനത്തില്‍ മധ്യപ്രദേശ്‌ കോണ്‍ഗ്രസ് കമറ്റിയുടെ ‘ശവാസനം’.

മധ്യപ്രദേശ് കോണ്‍ഗ്രസിന്‍റെ ആസ്ഥാനത്തിലാണ് പ്രതിഷേധ ശവാസനം നടന്നത്. കര്‍ഷകരുടെ ദുരിതങ്ങളിലേക്ക് ശ്രദ്ധതിരിക്കാനാണ് ഇത്തരത്തിലൊരു പരിപാടി സംഘടിപിച്ചതെന്ന് സംസ്ഥാനത്തെ കോണ്‍ഗ്രസ് വക്താവ് പങ്കജ് ചതുര്‍വേദി പറഞ്ഞു. പൊലീസ് വെടിവെപ്പില്‍ അഞ്ചുകര്‍ഷകര്‍ വധിക്കപ്പെട്ടതും വര്‍ദ്ധിച്ചുവരുന്ന കര്‍ഷക ആത്മഹത്യകളും ആണ് പ്രതിഷേധത്തിലേക്ക് വഴിവെച്ചതെന്ന് അദ്ദേഹം പറഞ്ഞു.

അതിനിടയില്‍ സംസ്ഥാന തലത്തിലെ യോഗാദിനാഘോഷം ഭോപാലിലെ ലാല്‍ പരേഡ് മൈതാനത്തിലും നടന്നു. ചടങ്ങ് ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ യോഗയുടെ പ്രാധാന്യത്തെക്കുറിച്ചും സംസാരിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook