Latest News
ചരിത്ര വിജയം ദീപം തെളിയിച്ച് ആഘോഷിച്ച് ഇടതുമുന്നണി
ആശങ്ക അകലുന്നില്ല; 38,460 പുതിയ കേസുകള്‍, 54 മരണം
ട്വന്റി 20 ലോകകപ്പ് ഇന്ത്യയില്‍ നടത്തുന്നത് സുരക്ഷിതമല്ല: പാറ്റ് കമ്മിന്‍സ്
കേരള സര്‍വകലാശാലയിലെ അധ്യാപക നിയമനങ്ങള്‍ ഹൈക്കോടതി റദ്ദാക്കി
ലോക്ക്ഡൗണ്‍ കാലത്ത് കേരളത്തില്‍ ആരും പട്ടിണി കിടക്കേണ്ടി വരില്ല: മുഖ്യമന്ത്രി
കര്‍ണാടകയില്‍ 10 മുതല്‍ സമ്പൂർണ ലോക്ക്ഡൗണ്‍
പൊലിസ് പാസിനുള്ള ഓണ്‍ലൈന്‍ സംവിധാനം നാളെ മുതല്‍

കമല്‍നാഥിനെ വീഴ്ത്തിയ വിമതര്‍ ബിജെപിയില്‍ ചേര്‍ന്നു

ബിജെപി നേതാവ് ജ്യോതിരാദിത്യ സിന്ധ്യയുടെ സാന്നിദ്ധ്യത്തിലാണ് കോണ്‍ഗ്രസ് വിമതര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നത്

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ വീഴ്ത്തിയ ജ്യോതിരാദിത്യ സിന്ധ്യ പക്ഷക്കാരായ 22 വിമത എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു. സിന്ധ്യ പക്ഷം പിന്തുണ പിന്‍വലിച്ചതിനെ തുടര്‍ന്ന് ഭൂരിപക്ഷം നഷ്ടമായ കമല്‍നാഥ് മന്ത്രിസഭ വിശ്വാസ വോട്ടെടുപ്പിന് തൊട്ടുമുമ്പ് രാജിവച്ചിരുന്നു. ന്യൂഡല്‍ഹിയില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയും ബിജെപി നേതാവ് ജ്യോതിരാദിത്യ സിന്ധ്യയുടേയും സാന്നിദ്ധ്യത്തിലാണ് കോണ്‍ഗ്രസ് വിമതര്‍ ബിജെപിയില്‍ ചേര്‍ന്നത്.

22 എംഎല്‍എമാര്‍ രാജിവച്ചതിനെ തുടര്‍ന്നുണ്ടായ രാഷ്ട്രീയ അനിശ്ചിതത്വം സുപ്രീംകോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് അവസാനിച്ചത്. 15 മാസം മാത്രമാണ് കോണ്‍ഗ്രസിന് അധികാരത്തില്‍ തുടരാനായത്.

2018 ഡിസംബറില്‍ അധികാരമേറ്റത് മുതല്‍ പ്രതിപക്ഷമായ ബിജെപി തന്റെ സര്‍ക്കാരിനെ വീഴ്ത്താന്‍ ശ്രമിക്കുകയായിരുന്നുവെന്ന് രാജി പ്രഖ്യാപനം നടത്തിക്കൊണ്ട് കമല്‍നാഥ് പറഞ്ഞു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Madhyapradeh 22 rebel mp congress mlas join bjp

Next Story
ട്രെയിന്‍ യാത്ര സുരക്ഷിതമല്ല, യാത്ര ഒഴിവാക്കാന്‍ അഭ്യര്‍ത്ഥിച്ച് റെയില്‍വേirctc, irctc ticket, irctc ticket booking,railway, റെയിൽവേ, ഇന്ത്യൻ റെയിൽവേ, railway fare hike, ട്രെയിൻ യാത്രാ നിരക്കുകൾ വർധിച്ചു, train fare hike, indian railway, IE Malayalam, ഐഇ മലയാളം, railway, railway fare hike, train fare hike, indian railway
The moderation of comments is automated and not cleared manually by malayalam.indianexpress.com