ഭോപ്പാൽ: തിരുവനന്തപുരം – രാജധാനി എക്സ്പ്രസ് ട്രക്കിലിടിച്ചു പാളം തെറ്റി, ട്രക്ക് ഡ്രൈവർ മരണമടഞ്ഞു. മധ്യപ്രദേശിലെ തണ്ടലയിലെ റെയിൽവേ ഗേറ്റ് തകർത്ത് പാളത്തിലേയ്ക്ക് കയറിയ ട്രക്കും രാജധാനി എക്സ്പ്രസും തമ്മിൽ ഇടിക്കുകയായിരുന്നുവെന്നാണ് ആദ്യ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. യാത്രക്കാരെല്ലാം സുരക്ഷിതരാണ്.

രാവിലെ 6.44 നാണ് അപകടം സംഭവിച്ചതെന്ന് റയിൽവേ ഉദ്യോഗസ്ഥനായ രാജേഷ് ദത്ത് ബാജ്‌പൈ പറഞ്ഞു. ഗേറ്റ് മാൻ ഉളള റെയിൽവേ ഗേറ്റ് തകർത്ത് ഹസ്രത്ത് നിസാമുദ്ദീൻ -തിരുവനന്തപുരം രാജധാനി എക്സ്പ്രസ്സിന്റെ (12431) ബി എഴ്, ബി എട്ട് എന്നീ കോച്ചുകളിലാണ് ഇടിച്ചത്.

rajadhani express accident coach

അപകടത്തിൽപ്പെട്ട രാജധാനി എക്സ് പ്രസ്സിന്റെ കോച്ച്. ഫോട്ടോ: എ​എൻ​ഐ

രണ്ട് കോച്ചുകളിലേയും യാത്രക്കാരെ പൂർണ്ണമായും ആ കോച്ചിൽ നിന്നും മാറ്റി. അപകടം നടന്ന റയിൽവേ ഗേറ്റ് വഴിയുളള റോഡ് ഗതാഗം തടസ്സപ്പെട്ടു. റയിൽവേ ലൈനിന്റെ നില സാധാരണനിലയിലേയ്ക്ക് പോകാനുളള സംവിധാനങ്ങൾ പുരോഗമിച്ചുവരികയാണെന്ന് വെസ്റ്റേൺ റെയിൽവേ അറിയിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ