ഭോപ്പാല്‍: റിസവര്‍ഡ് വിഭാഗത്തിലെ കോണ്‍സ്റ്റബിളുമാരുടെ നെഞ്ചില്‍ തിരിച്ചറിയാനായി എസ്ടി, എസ് സി എന്ന് രേഖപ്പെടുത്തി മെഡിക്കല്‍ പരിശോധന. ധാര്‍ ജില്ലാ ആശുപത്രിയില്‍ നടന്ന വൈദ്യ പരിശോധനയിലാണ് സംഭവം.

പുതുതായി ജോലിയില്‍ പ്രവേശിച്ച ഇറുന്നൂറിലധികം കോണ്‍സ്റ്റബിളുമാരുടെ വൈദ്യ പരിശോധനയാണ് ആശുപത്രിയില്‍ നടന്നത്. ഉയരം, ഭാരം തുടങ്ങിയവയായിരുന്നു പരിശോധിച്ചിരുന്നത്. പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ നടത്തിയ പരിശോധനയിലാണ് സംഭവം. ഉദ്യോഗാര്‍ത്ഥികളെ തിരിച്ചറിയാനായി ഓരോരുത്തരുടെയും നെഞ്ചില്‍ എസ്.സി/എസ്.ടി/ഒ.ബി.സി എന്നിങ്ങനെ രേഖപ്പെടുത്തുകയായിരുന്നു.

കോണ്‍സ്റ്റബിളുമാരുടെ നെഞ്ചില്‍ ജാതി രേഖപ്പെടുത്തിയത് ധാര്‍ ജില്ലാ പൊലീസ് സൂപ്രണ്ട് വീരേന്ദ്ര സിംഗ് സമ്മതിക്കുകയും ചെയ്തു. എന്നാല്‍ സംഭവത്തിന് പിന്നില്‍ ദുരുദ്ദേശമില്ലെന്നും തിരിച്ചറിയാന്‍ വേണ്ടിയാകാം അങ്ങനെ രേഖപ്പെടുത്തിയതെന്നാണ് അദ്ദേഹം നല്‍കുന്ന വിശദീകരണം. ആളുകളുടെ എണ്ണം കൂടുതലായതിനാലാകാം അങ്ങനെ ചെയ്തതെന്നും അദ്ദേഹം പറയുന്നു.

ജനറല്‍ വിഭാഗത്തിലെ കോണ്‍സ്റ്റബിള്‍മാരുടെ ഉയരം 168 സെന്റിമീറ്ററാണ്. സംവരണവിഭാഗത്തിലുള്ളവര്‍ക്ക് ഉയരം 160 സെന്റിമീറ്റര്‍ വേണം. ഇത് മാറിപ്പോവാതിരിക്കാനാണ് ഉദ്യോഗാര്‍ത്ഥികളുടെ നെഞ്ചില്‍ ജാതി എഴുതിയതെന്നാണ് പറയുന്നത്.

എ്ന്നാല്‍ വിഷയത്തില്‍ ആരും പരാതി നല്‍കിയിട്ടില്ല. പക്ഷേ ഉദ്യോഗാര്‍ത്ഥികളുടെ നെഞ്ചില്‍ ജാതി എഴുതിയതായുള്ള ചില ചിത്രങ്ങള്‍ പ്രചരിച്ചതോടെ വിവാദമാവുകയായിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ