/indian-express-malayalam/media/media_files/2026/01/01/indore-issue-2026-01-01-18-49-52.jpg)
Indore Water Contamination Updates
ഭോപ്പാൽ: മധ്യപ്രദേശിലെ ഇൻഡോറിൽ മലിനജലം കുടിച്ച് മരിച്ചവരുടെ എണ്ണത്തിൽ സർക്കാറും ജില്ലാ ഭരണകൂടവും തമ്മിൽ വലിയ വൈരുദ്ധ്യം. ജലമലിനീകരണം മൂലം 8 പേർ മാത്രമാണ് മരിച്ചതെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചപ്പോൾ, 18 പേരുടെ കുടുംബങ്ങൾക്ക് ജില്ലാ ഭരണകൂടം ഇതിനോടകം നഷ്ടപരിഹാരം കൈമാറിയതായാണ് രേഖകൾ വ്യക്തമാക്കുന്നത്.
Also Read:ഇൻഡോറിലെ മലിനജല ദുരന്തം; രോഗികളുടെ എണ്ണം കൂടുന്നു, ആരോഗ്യമേഖല പ്രതിസന്ധിയിൽ
ഇൻഡോറിലെ ഭഗീരഥ്പുര മേഖലയിൽ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മലിനജലം കുടിച്ച് നിരവധി പേരാണ് മരണപ്പെട്ടത്. ഈ സംഭവത്തിൽ മരിച്ച 18 പേരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപ വീതം ഇൻഡോർ ജില്ലാ ഭരണകൂടം വിതരണം ചെയ്തതായി 'ദ ഇന്ത്യൻ എക്‌സ്പ്രസ്' റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ, തൊട്ടുമുമ്പത്തെ ദിവസം മധ്യപ്രദേശ് ഹൈക്കോടതിയിൽ സംസ്ഥാന സർക്കാർ നൽകിയ കണക്കുകളിൽ മരണസംഖ്യ എട്ട് മാത്രമായിരുന്നു.
സംഭവത്തിൽ സംസ്ഥാന സർക്കാരിന്റെ നടപടികളിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് കടുത്ത അതൃപ്തി രേഖപ്പെടുത്തി. രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരങ്ങളിലൊന്നായ ഇൻഡോറിന് ഈ സംഭവം വലിയ നാണക്കേടാണ് ഉണ്ടാക്കിയതെന്നും, സർക്കാരിന്റെ മറുപടി സംവേദനരഹിതമാണെന്നും ജസ്റ്റിസ് വിജയ് കുമാർ ശുക്ല, ജസ്റ്റിസ് അലോക് അവസ്തി എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
Also Read:ഇൻഡോറിലെ മലിനജല ദുരന്തം: ബിജെപി സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി
പോസ്റ്റ്മോർട്ടം റിപ്പോർട്ടുകളുടെ അഭാവവും സ്വാഭാവിക മരണങ്ങളും കാരണം മരണസംഖ്യ തിട്ടപ്പെടുത്തുന്നതിൽ കാലതാമസമുണ്ടെന്നാണ് സർക്കാർ കോടതിയിൽ വിശദീകരിച്ചത്.
മരണസംഖ്യയിലല്ല, മറിച്ച് ജീവൻ നഷ്ടപ്പെട്ടതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് പറഞ്ഞു. 'ഒരു ജീവൻ നഷ്ടപ്പെടുന്നത് പോലും വേദനാജനകമാണ്. അതിനാൽ കണക്കുകളിലേക്ക് കടക്കുന്നില്ല. പോസ്റ്റ്മോർട്ടം നടന്ന കേസുകൾ മാത്രമേ ഔദ്യോഗിക കണക്കുകളിൽ ഉൾപ്പെടുത്താറുള്ളൂ,' അദ്ദേഹം വ്യക്തമാക്കി.
അന്തിമ റിപ്പോർട്ടിന് കാത്തുനിൽക്കാതെ, റിപ്പോർട്ട് ചെയ്യപ്പെട്ട എല്ലാ മരണങ്ങൾക്കും അടിയന്തരമായി സഹായം എത്തിക്കാനാണ് തീരുമാനിച്ചതെന്ന് മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ അറിയിച്ചു. പോസ്റ്റ്മോർട്ടം നടത്താത്തതിനാലാണ് ചില മരണങ്ങൾ ഔദ്യോഗിക പട്ടികയിൽ വരാത്തതെന്നാണ് വിശദീകരണം.
ഭഗീരഥ്പുരയിലെ ജലത്തിൽ വിസർജ്യാംശം ഇൻഡോർ മുനിസിപ്പൽ കോർപ്പറേഷൻ നടത്തിയ പരിശോധനയിൽ ഭഗീരഥ്പുരയിലെ കുഴൽക്കിണറുകളിൽ നിന്നുള്ള വെള്ളത്തിൽ മാരകമായ അളവിൽ ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തി. ശേഖരിച്ച 51 സാമ്പിളുകളിൽ 35 എണ്ണത്തിലും വിസർജ്യങ്ങളിൽ കാണപ്പെടുന്ന കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതേത്തുടർന്ന് അഞ്ഞൂറിലധികം കുഴൽക്കിണറുകളിൽ ക്ലോറിനേഷൻ നടപടികൾ ആരംഭിച്ചു.
Read More:മാധവ് ഗാഡ്ഗിൽ ഇനി ഓർമ; വിടവാങ്ങിയത് എന്നും പ്രകൃതിയ്ക്കായി ഉയർന്ന ശബ്ദം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us