ഭോ​പ്പാ​ൽ: ചാ​ന്പ്യ​ൻ​സ് ട്രോ​ഫി ക്രി​ക്ക​റ്റ് ഫൈ​ന​ലി​ൽ ഇ​ന്ത്യ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി പാ​ക്കി​സ്ഥാ​ൻ കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ​ത് ആ​ഘോ​ഷി​ച്ച 15 പേര്‍ക്കെതിരെ ചു​മ​ത്തി​യ രാ​ജ്യ​ദ്രോ​ഹ കു​റ്റം മ​ധ്യ​പ്ര​ദേ​ശ് പോ​ലീ​സ് പി​ൻ​വ​ലി​ച്ചു. യു​വാ​ക്ക​ൾ​ക്ക് മേ​ൽ ചു​മ​ത്തി​യ രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റം തെ​ളി​യി​ക്കാ​ൻ ബു​ദ്ധി​മു​ട്ടാ​ണെ​ന്ന കാ​ര​ണ​ത്താ​ലാ​ണ് പി​ൻ​വ​ലി​ച്ച​ത്. യു​വാ​ക്ക​ളി​ൽ ഒ​രാ​ൾ​ക്ക് പോ​ലും ക്രി​മി​ന​ൽ പ​ശ്ചാ​ത്ത​ല​മി​ല്ലാ​ത്ത​തും രാ​ജ്യ​ദ്രോ​ഹ കു​റ്റം പി​ൻ​വ​ലി​ക്കാ​ൻ കാ​ര​ണ​മാ​യെ​ന്ന് ബു​ർ​ഹാ​ൻ​പു​ർ പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

യു​വാ​ക്ക​ളെ അ​റ​സ്റ്റ് ചെ​യ്ത് മൂ​ന്ന് ദി​വ​സ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് രാ​ജ്യ​ദ്രോ​ഹ കു​റ്റം പി​ൻ​വ​ലി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഐ​പി​സി 153എ ​പ്ര​കാ​രം ഇ​വ​ർ​ക്കെ​തി​രെ സാ​മു​ദാ​യി​ക സൗ​ഹാ​ർ​ദ്ദ​ത്തി​ന് ത​ട​സം സൃ​ഷ്ടി​ച്ച​തി​ന് കേ​സെ​ടു​ത്തി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ഇ​വ​ർ​ക്കെ​തി​രെ ചു​മ​ത്തി​യ ഗൂ​ഡാ​ലോ​ച​ന കു​റ്റം നി​ല​വി​ലു​ണ്ട്.

അതേ സമയം കര്‍ണാടകയില്‍ പാക് ടീമിന്റെ വിജയം ആഘോഷിച്ചതിന് അറസ്റ്റ് ചെയ്ത കര്‍ണാടകയിലെ മൂന്ന് പേര്‍ക്കും ജാമ്യം നിഷേധിച്ചു. മതപരമായ വികാരം വ്രണപ്പെടുത്തി എന്ന കുറ്റത്തിനാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നും അതിനാല്‍ പ്രതികള്‍ക്ക് ജാമ്യം ലഭിക്കില്ലെന്നും പൊലീസ് പറഞ്ഞു. തിങ്കളാഴ്ച്ചയാണ് ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ പാക് ടീമിന്റെ വിജയം ആഘോഷിച്ച മുന്ന് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രദേശത്തെ ബിജെപി നേതാവിന്റെ പരാതിയിലായിരുന്നു അറസ്റ്റ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook