scorecardresearch

മധ്യപ്രദേശിലും മിസോറാമിലും മികച്ച പോളിങ്, വോട്ടെടുപ്പ് അവസാനിച്ചു

മധ്യപ്രദേശിൽ 65.5% വോട്ടിങ് രേഖപ്പെടുത്തി. മിസോറാമിൽ 71% പോളിങ് രേഖപ്പെടുത്തി

മധ്യപ്രദേശിൽ 65.5% വോട്ടിങ് രേഖപ്പെടുത്തി. മിസോറാമിൽ 71% പോളിങ് രേഖപ്പെടുത്തി

author-image
WebDesk
New Update
മധ്യപ്രദേശിലും മിസോറാമിലും മികച്ച പോളിങ്, വോട്ടെടുപ്പ് അവസാനിച്ചു

ഭോപ്പാൽ/ഐസ്വാൾ: മധ്യപ്രദേശ്, മിസോറാം നിയമസഭകളിലേക്കുളള വോട്ടെടുപ്പ് അവസാനിച്ചു. വോട്ടിങ് അവസാനിച്ചപ്പോൾ മധ്യപ്രദേശിൽ 65.5% വോട്ടിങ് രേഖപ്പെടുത്തി. മിസോറാമിൽ 71% പോളിങ് രേഖപ്പെടുത്തി.

Advertisment

മധ്യപ്രദേശിൽ വോട്ടിങ് യന്ത്രം പ്രവർത്തനരഹിതമായതിനെ തുടർന്ന് വോട്ടെടുപ്പിന് തടസ്സം നേരിട്ടതായി റിപ്പോർട്ട്. ഇതിനെ തുടർന്ന് നഷ്ടമായ സമയം നീട്ടി നൽകാൻ തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടതായി കോൺഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. മിസോറാമിൽ​ 42 വിവിപാറ്റ് മെഷീൻ പ്രവർത്തനരഹിതമായതിനെ തുടർന്ന് മാറ്റിയതായി റിപ്പോർട്ട്.

മധ്യപ്രദേശിൽ​ 230 സീറ്റുകളിലേക്കാണ് മത്സരം നടക്കുന്നത്. ബിജെപി മുഴുവൻ സിറ്റിലും, കോൺഗ്രസ് 229 സീറ്റിലും, സഖ്യകക്ഷിയായ എൽജെഡി ഒരു സീറ്റിലും, ബിഎസ്‌പി 227 സീറ്റിലും എസ്‌പി 51 സീറ്റിലും മത്സരിക്കുന്നുണ്ട്.

മിസോറാമിലെ 40 സീറ്റുകളിലേക്കാണ് മത്സരം. കോൺഗ്രസ് അധികാരത്തിലുള്ള ഏക വടക്ക് കിഴക്കൻ സംസ്ഥാനമാണ് മിസോറാം. ഹാട്രിക്ക് വിജയത്തിനായി പോരാടുന്ന കോൺഗ്രസിന്റെ അമരക്കാരൻ മുഖ്യമന്ത്രി ലാൽ തൻവാലയാണ്. കോൺഗ്രസും മുൻ മുഖ്യമന്ത്രി സൊറാംതാംഗയുടെ മിസോ നാഷണൽ ഫ്രണ്ടും തമ്മിലാണ് മത്സരം നടക്കുന്നത്. 40 സീറ്റുകളിലേക്ക് കോൺഗ്രസും മിസോ നാഷണൽ ഫ്രണ്ടും മത്സരിക്കുന്നുണ്ട്. ബിജെപി 39 സീറ്റിലും മത്സരിക്കുന്നു.

Advertisment
Assembly Election 2018 Madhya Pradesh Mizoram

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: