scorecardresearch

രാജാ റാം മോഹൻ റോയി ബ്രിട്ടീഷ് ഏജന്റെന്ന് ബിജെപി മന്ത്രി; വിവാദത്തിൽ അകലം പാലിച്ച് പാർട്ടി

ഇംഗ്ലീഷ് വിദ്യാഭ്യാസത്തെ തുടർന്നു കൂട്ടമായി മതപരിവർത്തനങ്ങൾ അക്കാലത്തു ബംഗാളിൽ നടന്നിരുന്നെന്നും രാജാ റാം മോഹൻ റോയിടക്കം നിരവധി ഇന്ത്യൻ പരിഷ്‌കർത്താക്കളെ ബ്രിട്ടീഷുകാർ അടിമകളാക്കിയിരുന്നു എന്നും അദ്ദേഹം ആരോപിച്ചു

ഇംഗ്ലീഷ് വിദ്യാഭ്യാസത്തെ തുടർന്നു കൂട്ടമായി മതപരിവർത്തനങ്ങൾ അക്കാലത്തു ബംഗാളിൽ നടന്നിരുന്നെന്നും രാജാ റാം മോഹൻ റോയിടക്കം നിരവധി ഇന്ത്യൻ പരിഷ്‌കർത്താക്കളെ ബ്രിട്ടീഷുകാർ അടിമകളാക്കിയിരുന്നു എന്നും അദ്ദേഹം ആരോപിച്ചു

author-image
WebDesk
New Update
MP Minister

ഇന്ദർ സിങ് പർമാർ

ഭോപ്പാൽ: സാമൂഹ്യ പരിഷ്‌കർത്താവ് രാജാ റാം മോഹൻ റോയിയെ ബ്രിട്ടീഷ് ഏജന്റെന്ന് വിളിച്ച് മധ്യപ്രദേശ് ഉന്നത വിദ്യാഭ്യാസ മന്ത്രി ഇന്ദർ സിങ് പർമാർ. ഇന്ത്യൻ സമൂഹത്തെ ജാതിയുടെ പേരിൽ ഭിന്നപ്പിക്കാൻ പ്രവർത്തിച്ചുവെന്നായിരുന്നു അഗർ മാൽവയിലെ ബിർസ മുണ്ട ജയന്തി പരിപാടിയിൽ സംസാരിക്കവെയാണ് ഇന്ദർ സിങ് പർമാർ ഈ കാര്യം വ്യക്തമാക്കിയത്.

Advertisment

Also Read:ഡൽഹി സ്‌ഫോടനം; മുഖ്യപ്രതി ഉമറിനെ അനുഗമിച്ചയാൾ പിടിയിൽ

ഇംഗ്ലീഷ് വിദ്യാഭ്യാസത്തെ തുടർന്നു കൂട്ടമായി മതപരിവർത്തനങ്ങൾ അക്കാലത്തു ബംഗാളിൽ നടന്നിരുന്നെന്നും രാജാ റാം മോഹൻ റോയിടക്കം നിരവധി ഇന്ത്യൻ പരിഷ്‌കർത്താക്കളെ ബ്രിട്ടീഷുകാർ അടിമകളാക്കിയിരുന്നു എന്നും അദ്ദേഹം ആരോപിച്ചു. ഈ തുടർച്ചയെ തകർത്തു ആദിവാസി സ്വത്വത്തെയും സമൂഹത്തെയും സംരക്ഷിച്ചത് ബിർസ മുണ്ടേയാണെന്നും പർമാർ പറഞ്ഞു.

Also Read:മുദ്രാവാക്യങ്ങളല്ല, അച്ചടക്കവും രാഷ്ട്രീയ വ്യക്തതയും വിജയം നിർണയിക്കും: കോൺഗ്രസിന് ഉപദേശവുമായി എംകെ സ്റ്റാലിൻ

എന്നാൽ ഇന്ദർ സിങ് പർമാറിന്റെ പരാമർശത്തോട് രൂക്ഷമായി പ്രതികരിച്ച് കോൺഗ്രസ് രംഗത്തെത്തി. പർമാറിന്റെ പ്രസ്താവനയെ നാണക്കേടെന്നാണു കോൺഗ്രസ് വക്താവ് ഭുപേന്ദ്ര ഗുപ്ത വിമർശിച്ചത്. പർമാറിന്റെ ചരിത്രബോധത്തെ ചോദ്യം ചെയ്ത് ഭുപേന്ദ്ര ഗുപ്ത സതി നിർത്തലാക്കൽ ബ്രിട്ടിഷ് ദല്ലാൾ പണിയുടെ ഭാഗമായിരുന്നോ എന്നും ചോദിച്ചു. ഇത് എന്ത് തരം ദല്ലാൾ പണിയായിരുന്നു?, ബ്രിട്ടീഷുകാരുടെ ദല്ലാളന്മാരായിരുന്നവരാണ് ഇന്ന് ഇത് പറയുന്നതെന്നും ഭുപേന്ദ്ര ഗുപ്ത പറഞ്ഞു.

Advertisment

Also Read:ബിഹാർ നിയമസഭയിൽ മുസ്ലിം എംഎൽഎമാരുടെ പ്രാതിനിധ്യത്തിൽ വൻ കുറവ്

അതേസമയം ഇതാദ്യമായല്ല ഇന്ദർ സിങ് പർമാർ വിവാദ പരാമർശം നടത്തുന്നത്. ഇന്ത്യ കണ്ടെത്തിയത് വാസ്‌കോഡ ഗാമയല്ലെന്നും വ്യാപാരിയായ ചന്ദൻ എന്നയാളാണെന്നും നമ്മൾ പഠിച്ചത് തെറ്റായ ചരിത്രമാണെന്നും മുമ്പ് ഇന്ദർ സിങ് പറഞ്ഞിരുന്നു. ആർഎസ്എസുമായി ബന്ധമുള്ളവർ എഴുതിയതടക്കം 88 പുസ്തകങ്ങൾ ഗവൺമെന്റ് സ്വകാര്യ കോളെജ് ലൈബ്രറികളിൽ ഉൾപ്പെടുത്തണമെന്നും മുൻപ് ഇന്ദർ സിങ് പർമാറിന്റെ വകുപ്പ് നിർദേശം നൽകിയതും വിവാദമായിരുന്നു.

Read More:ചെങ്കോട്ട സ്ഫോടനം; അൽ ഫലാ സർവകലാശാലയിലെ ഒരു ഡോക്ടർ കൂടി കസ്റ്റഡിയിൽ

Bjp Madhya Pradesh

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: