/indian-express-malayalam/media/media_files/uploads/2018/04/naveen-gadake.jpg)
ഇൻഡോർ: മധ്യപ്രദേശിൽ പിഞ്ചു കുഞ്ഞിനെ ബലാൽസംഗം ചെയ്തു കൊന്ന പ്രതിയെ ആക്രമിച്ച് ജനക്കൂട്ടം. മജിസ്ട്രേറ്റ് കോടതിയിൽ പ്രതിയെ എത്തിച്ചപ്പോഴാണ് ജനരോഷം അണപൊട്ടിയത്. ആക്രമണത്തിൽ പ്രതിക്ക് പരുക്കേറ്റിട്ടില്ലെന്ന് സുപ്രണ്ട് ഓഫ് പൊലീസ് പരിഹാർ പറഞ്ഞു.
പ്രതി നവീൻ ഗാഡ്ജെയെ കോടതിയിൽ കൊണ്ടുവരുന്നതറിഞ്ഞ് ജനക്കൂട്ടം തടിച്ചു കൂടിയിരുന്നു. പ്രതിയെ ജീപ്പിൽനിന്നിറക്കിയതും ജനക്കൂട്ടം ആക്രമിക്കുകയായിരുന്നു. കോടതിയിൽനിന്നും പുറത്തിറക്കിയപ്പോഴും ആക്രമണം ഉണ്ടായി. ചെരുപ്പുമായാണ് സ്ത്രീകൾ അടുത്തെത്തിയതെന്നും ആക്രമണത്തിൽ പ്രതിക്ക് പരുക്ക് ഏറ്റിട്ടെന്നും ഓഫീസർ പരിഹാർ പറഞ്ഞു.
#WATCH: People thrash rape accused of the case where a girl under one year of age was raped and murdered in Indore. He was being presented before the District Court by the police. #MadhyaPradeshpic.twitter.com/Yx5HTT8EnW
— ANI (@ANI) April 21, 2018
രാജ്‌വാദ ഫോർട്ടിന് പുറത്തെ തെരുവിൽ മാതാപിതാക്കൾക്കൊപ്പം കിടന്നുറങ്ങുകയായിരുന്നു കുഞ്ഞ്. ഇവർക്ക് സമീപത്തായി പ്രതി നവീനും കിടന്നുറങ്ങുന്നുണ്ടായിരുന്നു. ഇതിനിടയിൽ ഇയാൾ കുഞ്ഞിനെ എടുത്തുകൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. പുലർച്ചെ 4.45 ഓടെ ഇയാൾ കുഞ്ഞിനെയും തോളിലെടുത്ത് നടന്നുനീങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ഇതിനുപിന്നാലെയാണ് അറസ്റ്റ് ചെയ്തത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.