scorecardresearch
Latest News

‘അവരോട് കരഞ്ഞു പറഞ്ഞ് അപേക്ഷിച്ചു, ഒന്നും നശിപ്പിക്കരുതെന്ന്… എന്റെ കുട്ടികളെ പോറ്റാൻ ഒന്നും കയ്യിലില്ല’

“എനിക്ക് വേറെ വഴിയില്ലായിരുന്നു. കഴിഞ്ഞ വർഷവും അവർ ഇത് ചെയ്തു, എന്റെ മക്കളെ പോറ്റാൻ ഒന്നും എനിക്ക് ഇനി ബാക്കിയില്ല,” രാജ്‌കുമാർ പറഞ്ഞു

guna police, dait couple suicide bid, anti-enchroachment, lathi charge, police brutality, madhya pradesh news, mp police, indian express news, ie malayalam, ഐഇ മലയാളം

ഗുണ: “എനിക്ക് വേറെ വഴിയില്ലായിരുന്നു. വിള നശിപ്പിക്കരുതെന്ന് ഞാൻ അവരോട് യാചിച്ചെങ്കിലും അവർ നിർത്തിയില്ല. കഴിഞ്ഞ വർഷവും അവർ ഇത് ചെയ്തു, എന്റെ കടങ്ങൾ കൂടി. വീണ്ടും അത് നശിപ്പിച്ചിരിക്കുന്നു, എന്റെ ആറ് മക്കളെ പോറ്റാൻ ഒന്നും എനിക്ക് ഇനി ബാക്കിയില്ലെന്ന് ഞാൻ അറിയുകയായിരുന്നു,’’ ജൂലൈ 14 ലെ സംഭവങ്ങളെക്കുറിച്ച് ആശുപത്രിക്കിടക്കയിൽൽ വച്ച് രാജ്‌കുമാർ അഹിർവാർ ഓർത്തെടുക്കുന്നു.

ജൂലൈ 14നാണ്, 38 കാരനായ രാജ്‌കുമാറും അദ്ദേഹത്തിന്റെ ഭാര്യ സാവിത്രിയും കീടനാശിനി കഴിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചത്. പൊലീസിന്റെയും റവന്യൂ ഉദ്യോഗസ്ഥരുടെയും കൈയേറ്റ വിരുദ്ധ സംഘം തങ്ങളുടെ സോയാബീൻ പാടത്തെ വിളകളെല്ലാം നശിപ്പിച്ചതിനെത്തുടർന്നായിരുന്നു രാജ്‌കുമാറും ഭാര്യയും കീടനാശിനി കഴിച്ചത്. മദ്ധ്യ പ്രദേശിലെ ഗുണ ജില്ലയിലായിരുന്നു സംഭവങ്ങൾ അരങ്ങേറിയത്.

അബോധാവസ്ഥയിലായ ദമ്പതികളെ ആശുപത്രിയിൽ എത്തിക്കുന്നതിനായി പോലീസ് വാനിലേക്ക് വലിച്ചിഴച്ച് കയറ്റുന്നത് കണ്ട രാജ്കുമാറിന്റെ സഹോദരൻ ശിശുപാൽ വഴി തടഞ്ഞപ്പോൾ പൊലീസ് ലാത്തിച്ചാർജ് നടത്തുകയും ചെയ്തു. ശിഷുപാലിനും അമ്മ ഗീതയ്ക്കും നേരെ പോലീസുകാർ അടിക്കുന്ന വീഡിയോകൾ പുറത്തുവന്നതോടെ സംഭവത്തിൽ വ്യാപക പ്രതിഷേധമുയർന്നു. വ്യാഴാഴ്ച ആറ് പൊലീസുകാരെ സംസ്ഥാന സർക്കാർ സസ്‌പെൻഡ് ചെയ്തു. ഒരു ദിവസം മുമ്പ് ജില്ലാ കളക്ടറെയും പോലീസ് സൂപ്രണ്ടിനെയും സ്ഥലം മാറ്റുകയും ചെയ്തു.

രാജ്കുമാറിനൊപ്പം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന സാവിത്രി ഏതാണ്ട് കൂടുതൽ സമയവും ബോധ രഹിതയാണ്. അവൾക്ക് കഷ്ടിച്ച് മാത്രമേ സംസാരിക്കാൻ കഴിയൂ. അബോധാവസ്ഥയിലായ മാതാപിതാക്കളുടെ അരികിൽ നിന്ന് കരയുന്ന അവരുടെ ആറ് കുട്ടികളുടെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇന്ന്, കുട്ടികൾ മാതാപിതാക്കളുടെ ആശുപത്രി കിടക്കൾക്ക് സമീപം എന്ത് ചെയ്യണമെന്നറിയാതെ പകച്ചുനിൽക്കുന്നു.

Read More: പെരിയാർ പ്രതിമയിൽ കാവി പൂശി അക്രമികൾ, അറസ്റ്റിനായി പ്രതിഷേധം ശക്തം

തർക്കം ബാധിച്ച, അവർ കൃഷി ചെയ്ത ഭൂമിയിലെ സോയാബീൻ വിള ഭാഗികമായി നശിച്ചു കിടക്കുകയാണ്. വയലിന്റെ ഒരു കോണിൽ ടാർപോളിൻ ഷെഡിലും ഭാഗികമായി പൂർത്തിയായി ഒരു വീട്ടിലുമായാണ് അശിർവാർ കുടുംബം താമസിക്കുന്നത്. ഷെഡിന് പുറത്ത് നിന്ന് സംസാരിച്ച രാജ്കുമാറിന്റെ ഇളയ സഹോദരൻ ശിശുപാലും അമ്മ ഗീതയും മൂന്ന് ദിവസം മുമ്പുള്ള പോലീസ് ലാത്തിച്ചാർജിനെക്കുറിച്ച് ഓർത്തെടുത്തു. ലാത്തിച്ചാർജിൽ പരിക്കേറ്റതിന്റെ പാടുകളും അവർ കാണിച്ചു തരുന്നു.

സാവിത്രിയും രാജ്‌കുമാറും ജില്ലാ ആശുപത്രിയിൽ

ശിശുപാൽ തങ്ങളെ ആക്രമിച്ചതാണ് ലാത്തിച്ചാർജിലേക്ക് നയിച്ചതെന്നാണ് പൊലീസ് അവകാശപ്പെടുന്നത്. “ഞാൻ ആരെയും ആക്രമിച്ചില്ല, ഞാൻ ഒരു കോൺസ്റ്റബിളിനെ തള്ളിയിട്ടു, കാരണം അവർ എന്റെ അബോധാവസ്ഥയിലുള്ള സഹോദരനെ വലിച്ചിഴച്ചു. അത് ചെയ്യരുതെന്നും അവനെ ശരിയായി ഉയർത്തരുതെന്നും ഞാൻ അവരോട് പറഞ്ഞു, ’’എന്ന് ശിശുപാൽ പറഞ്ഞു. “എനിക്ക് ദേഷ്യം വന്നു, കാരണം അവർ ഞങ്ങളെ ലാത്തികളാൽ അടിക്കുക മാത്രമല്ല, ഞങ്ങളെ അധിക്ഷേപിക്കുകയും ക്രിമിനൽ പർദികൾ എന്ന് വിളിക്കുകയും ചെയ്തു,’’ അദ്ദേഹം പറയുന്നു.

പോലീസ് മർദ്ദനത്തെത്തുടർന്ന് ശിശുപാലിന് കടുത്ത കാൽവേദനയുണ്ട്.

“ഏകദേശം രണ്ട് മാസത്തിനുള്ളിൽ വിളവെടുക്കുന്നതുവരെ കാത്തിരിക്കണമെന്ന് ഞങ്ങൾ അവരോട് കൈകൂപ്പിപ്പറഞ്ഞ് അഭ്യർത്ഥിച്ചു. ഈ ഭൂമി ഞങ്ങളുടെ ഉടമസ്ഥതയിലാണെന്നോ ഇത് വിട്ടു തരില്ലെന്നോ ഞങ്ങൾ പറഞ്ഞിട്ടില്ല, ’’ഗീത പറഞ്ഞു. തന്റെ മകൻ ശിശുപാലിനെ പോലീസിൽ നിന്ന് സംരക്ഷിക്കാൻ അവർ ഓടിയെത്തിയിരുന്നു. തന്റെ ഭർത്താവ് മംഗിലാൽ വളരെ അവശനാണെന്നും അദ്ദേഹത്തിന് ഇടപെടാൻ പറ്റില്ലെന്നും ഗീത പറഞ്ഞു.

Read More: ഡല്‍ഹി കലാപ കേസില്‍ ഹിന്ദുക്കളെ അറസ്റ്റ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കണം: ഉത്തരവുമായി കമ്മീഷണര്‍

കുടിയൊഴിപ്പിക്കുന്നതിനായി അഹിർവാർ കുടുംബം വിളവെടുക്കുന്നത് വരെ അധികൃതർക്ക് എന്തുകൊണ്ട് കാത്തിരിക്കാനാവില്ലെന്ന് ചോദിച്ചപ്പോൾ ഗ്വാളിയർ ഡിവിഷണൽ കമ്മീഷണർ എം ബി ഓസ പറഞ്ഞത് സംഭവത്തിൽ ഒരു മജിസ്ട്രേലിയൻ അന്വേഷണം നടക്കുന്നുണ്ടെന്നും അതിനുശേഷം വസ്തുതകൾ വ്യക്തമാകുമെന്നുമാണ്. ഈ സ്ഥലം സർക്കാരിന്റെ ഉടമസ്ഥതയിലുള്ളതാണെന്നും ഒരു മോഡൽ കോളേജിനായി സ്ഥലം നീക്കിവച്ചിട്ടുണ്ടെന്നും അധികൃതർ പറയുന്നു.

ഭൂമി ഒഴിപ്പിക്കുന്നതിൽ കാലതാമസം വരുത്തിയാൽ കോളേജ് പദ്ധതി മറ്റൊരു ജില്ലയിലേക്ക് മാറ്റപ്പെടുമായിരുന്നുവെന്ന് ഗുന കളക്ടർ എസ് വിശ്വനാഥൻ
സ്ഥലം മാറ്റത്തിനു മുൻപ് പറഞ്ഞിരുന്നു.

ഗുണയുടെ സമീപത്തെ ജഗൻപൂർ ചക്കിലെ പതിമൂന്നര ഏക്കറോളം വരുന്ന ഭൂമിയിലാണ് കൂട്ടുകൃഷി വ്യവസ്ഥയിൽ അഹിർവാർ വിളകളിറക്കുന്നത്. ഗബ്ബു പാർദി എന്ന വ്യക്തിയാണ് ഈ ഭൂമിയുടെ ഉടമസ്ഥത അവകാശപ്പെടുന്നത്. കഴിഞ്ഞ വർഷം ഗബ്ബു പാർ‌ദി തങ്ങൾക്ക് ഒരു ലക്ഷം രൂപ വായ്പ നൽകിയിരുന്നുവെന്നും ഇതിനാൽ വിളയുടെ വലിയൊരു വിഹിതം അതിന്റെ തിരിച്ചടവിനായി നീക്കിവയ്ക്കേണ്ടി വരുമെന്നും രാജ്‌കുമാറിന്റെ കുടുംബം പറഞ്ഞു.

ഗബ്ബു പാർ‌ദിയും ഭാര്യ നാഗ്കന്യയും യഥാക്രമം 2004, 2009 വർഷങ്ങളിലെ മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ ബിഎസ്പി ടിക്കറ്റിൽ ജയിച്ച് പ്രദേശത്തെ കൗൺസിലർമാരായിരുന്നു. ഗബ്ബു പാർദ്ദിക്കെതിരേ കൊലപാതകം, കൊലപാതകശ്രമം എന്നിവയടക്കം 13 ക്രിമിനൽ കേസുകളുണ്ടെന്ന് ജില്ലാ പോലീസ് പറയുന്നു.

Read More: ജയിലിലെ സാഹചര്യങ്ങൾ, ജിഎൻ സായ്ബാബയെ ആശുപത്രിയിലേക്ക് മാറ്റണമെന്ന ആവശ്യം ശക്തമാവുന്നു

ഭൂമിയുടെ ഉടമസ്ഥതയിൻമേലുള്ള ഗബ്ബു പാർദിയുടെ അവകാശവാദം ഗ്വാളിയോർ ജില്ലാ, താലൂക്ക് ഭരണ കേന്ദ്രങ്ങൾ തള്ളിയിരുന്നു. ഇതു സംബന്ധിച്ച് ഗ്വാളിയർ അഡീഷണൽ കമ്മീഷണർ, സബ് ഡിവിഷണൽ ഓഫീസർ, തഹസിൽദാർ എന്നിവരുടെ മുൻ ഉത്തരവുകളെ ചോദ്യം ചെയ്ത് പാർദി കഴിഞ്ഞ വർഷം മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിച്ചിരുന്നു.

“അപേക്ഷകൻ ഒരു പട്ടികജാതിയിൽ പെടുന്നയാളാണ്. അദ്ദേഹത്തിന്റെ പൂർവ്വികർക്ക് ഉപജീവന മാർഗ്ഗമൊന്നും ഉണ്ടായിരുന്നില്ല, അതിനാൽ അവർ ജഗൻപൂർ സർവേ നമ്പർ 13/1 മുതൽ 13/5 വരെയുള്ള സ്ഥലങ്ങൾ കൈവശപ്പെടുത്തി. മൊത്തം വിസ്തീർണ്ണം 8.36 ഹെക്ടറുള്ള സ്ഥലം കൃഷിക്ക് അനുയോജ്യമായിരുന്നില്ല. പക്ഷേ അപേക്ഷകന്റെ പൂർവ്വികരുടെ കഠിനാധ്വാനത്തിലൂടെ ഇത് ഫലഭൂയിഷ്ഠമായിത്തീർന്നു, അവ 40 വർഷമായി കൈവശമുണ്ട്,’’എന്ന് 2019 ൽ ഗബ്ബു പാർദി ഹൈക്കോടതിയിൽ സമർപ്പിച്ച ഹരജിയിൽ പറയുന്നു വായിക്കുന്നു.

വിഷയം ഇപ്പോഴും കോടതിയുടെ പരിഗണനയിൽ തുടരുമ്പോഴും, 2019 നവംബറിൽ ഗുണ ജില്ലാ ഭരണകൂടം ഭൂമി കൈവശപ്പെടുത്താൻ ശ്രമിച്ചിരുന്നു. പാർ‌ദി കുടുംബം ഇതിനുള്ള പ്രവർത്തനങ്ങൾ നടത്താൻ അനുവദിച്ചില്ലെന്ന് ജില്ലാ ഭരണകൂടം അവകാശപ്പെട്ടിരുന്നു. അധികൃതർ തങ്ങളുടെ വിള മുഴുവനും കഴിഞ്ഞ വർഷം നശിച്ചതായി രാജ്‌കുമാറിന്റെ കുടുംബവും അവകാശപ്പെട്ടു.

“പതിറ്റാണ്ടുകളായി ഭൂമി ഞങ്ങളുടെ കൈവശമാണ്. ഇതൊരു കാടായിരുന്നപ്പോൾ ഞങ്ങൾ കൃഷി ചെയ്യാൻ തുടങ്ങി. ഭൂമി നിരപ്പാക്കാൻ ഞങ്ങൾ കഠിനമായി പരിശ്രമിച്ചു. സർക്കാരിന് എങ്ങനെ ഭൂമി ഞങ്ങളിൽ നിന്ന് കവർന്നെടുക്കാൻ കഴിയും, ’’ പാർദി പറയുന്നു. “ഉടമസ്ഥാവകാശം നിർണ്ണയിക്കുന്നത് തൊഴിൽ വഴിയാണ്, ഒരു റവന്യൂ രേഖയല്ല,’’അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

“അവർ കീടനാശിനി കഴിച്ചു. അവർ ഞങ്ങളുടെ ഭൂമി അപഹരിക്കുകയാണെങ്കിൽ, ഞങ്ങൾ ഒന്നുകിൽ റെയിൽവേ ട്രാക്കുകളിൽ കിടക്കും അല്ലെങ്കിൽ തൂങ്ങിമരിക്കും, ’’ രാജ്കുമാറിന്റെയും സാവിത്രിയുടെയും ആത്മഹത്യാ ശ്രമത്തെക്കുറിച്ച് പാർദി പറഞ്ഞു.

റിപ്പോർട്ട്: മിലിന്ദ് ഘാത്വായ്

Read More: ‘I begged them not to destroy the crop… nothing to feed my kids’

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Madhya pradesh guna police dait couple anti enchroachment lathi charge