പ്രഗ്യാ സിങിന് തിരിച്ചടി; നാടകീയ നീക്കവുമായി മധ്യപ്രദേശിലെ കോൺഗ്രസ് സർക്കാർ

കഴിഞ്ഞ ദിവസം പുറത്ത് വന്ന എക്സിറ്റ് പോൾ ഫലങ്ങൾ ഭോപ്പാലിൽ നിന്ന് പ്രഗ്യാ സിങ് ജയിക്കുമെന്നാണ് പറയുന്നത്. ഇതിന് പിന്നാലെയാണ് കേസ് വീണ്ടും അന്വേഷിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കം

sadhvi pragya thakur, sadhvi pragya thakur bjp, sadhvi pragya hemant karkare, bjp bhopal candidate, bjp bhopal candidate sadhvi pragya thakur, hemant karkare, hemant karkare sadhvi pragya, sadhvi pragya latest news, sadhvi pragya news, bjp news, sadhvi pragya singh thakur, sadhvi pragya singh thakur bjp

ബിജെപിയുടെ ഭോപ്പാൽ സ്ഥാനാർഥിയായിരുന്ന പ്രഗ്യ സിങ് ഠാക്കൂറിനെതിരായ കൊലക്കുറ്റം വീണ്ടും അന്വേഷിക്കാൻ മധ്യപ്രദേശ് സർക്കാർ. 12 വർഷം മുമ്പ് നടന്ന കേസിലാണ് പ്രഗ്യാ സിങ്ങിനെതിരെ വീണ്ടും സർക്കാർ അന്വേഷണത്തിന് തയ്യാറെടുക്കുന്നത്. കഴിഞ്ഞ ദിവസം പുറത്ത് വന്ന എക്സിറ്റ് പോൾ ഫലങ്ങൾ ഭോപ്പാലിൽ നിന്ന് പ്രഗ്യാ സിങ് ജയിക്കുമെന്നാണ് പറയുന്നത്. ഇതിന് പിന്നാലെയാണ് കേസ് വീണ്ടും അന്വേഷിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കം.

Also Read: മലേഗാവ് സ്ഫോടനം: പ്രഗ്യാ സിങ് ഠാക്കൂർ ഇപ്പോൾ ഹാജരാകേണ്ടതില്ലെന്ന് കോടതി

മുൻ ആർഎസ്എസ് പ്രചാരകായിരുന്ന സുനിൽ ജോഷിയുടെ കൊലപാതകമാണ് വീണ്ടും അന്വേഷിക്കാൻ സർക്കാരൊരുങ്ങന്നത്. 2007 ഡിസംബർ 29നായിരുന്നു മധ്യപ്രദേശിലെ ദേവാസ് ജില്ലയിൽ വച്ച് സുനിൽ ജോഷി വെടിയേറ്റ് മരിക്കുന്നത്. സംഭവത്തിൽ പ്രഗ്യാ സിങ്ങിനെയും മറ്റ് ഏഴ് പേരെയും പ്രതിചേർത്തിരുന്നെങ്കിലും തെളിവുകളുടെ അഭാവത്തിൽ എല്ലാവരെയും കോടതി വെറുതെ വിടുകയായിരുന്നു. 2017ലാണ് കോടതി എട്ട് പേരെയും വെറുതെ വിട്ടത്.

Also Read: ‘ഇനി വാ തുറക്കില്ല’; പ്രഗ്യ സിങ് ഠാക്കൂർ മൗനവ്രതത്തിൽ

സുനിൽ ജോഷിയുടെ കൊലപാതകം പുനരന്വേഷിക്കാനുള്ള നിയമോപദേശം സർക്കാർ തേടിയതായി മധ്യപ്രദേശ് നിയമ മന്ത്രി പി സി ശർമ്മ തന്നെയാണ് അറിയിച്ചത്. കേസ് വീണ്ടും അന്വേഷിക്കാൻ ഹൈക്കോടതിയോട് സർക്കാർ ആവശ്യപ്പെടുമെന്നും കേസുമായി ബന്ധപ്പെട്ട എല്ലാ റിപ്പോർട്ടുകളും ഹാജരാക്കാൻ ദേവാസ് കലക്ടറോടും ആവശ്യപ്പെട്ടതായി അദ്ദേഹം വ്യക്തമാക്കി.

Also Read: പ്രഗ്യാ സിങിന് മാപ്പില്ലെന്ന് മോദി: അനില്‍ സൗമിത്രയ്ക്ക് സസ്‌പെന്‍ഷന്‍

മലേഗാവ് സ്‌ഫോടന കേസിലും പ്രതിയാണ് പ്രഗ്യാ സിങ് ഠാക്കൂർ. 2008 സെപ്റ്റംബർ 29 നാണ് മലേഗാവിൽ ഒരു മോട്ടോർസൈക്കിളിൽ ഘടിപ്പിച്ച രണ്ട് ബോംബ് പൊട്ടിത്തെറിച്ചത്. ഇതിൽ ഏഴ് പേർ കൊല്ലപ്പെടുകയും നൂറോളം പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ഈ കേസിൽ വിചാരണ നടപടികൾ പുരോഗമിക്കുകയാണ്.

മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന അന്വേഷിച്ചുകൊണ്ടിരുന്ന മലേഗാവ് കേസ് ഏപ്രില്‍ 2011നാണ് എന്‍ ഐ എ ക്കു കൈമാറുന്നത്. 2009 സെപ്റ്റംബര്‍ 29നു മലേഗാവില്‍ ആറു പേരുടെ മരണത്തിനു കാരണമായ ബോംബ്‌ വെച്ച രാംജി കല്‍സംഗ്ര എന്നയാള്‍ക്ക് ബൈക്ക് നല്‍കി എന്നായിരുന്നു സാധ്വിക്കെതിരായി മഹാരാഷ്ട്ര ഭീകരവിരുദ്ധ സേനയുടെ പ്രധാന ആരോപണം. കല്‍സംഗ്ര ഇപ്പോഴും ഒഴിവിലാണ്. ഇതിനു പുറമേ, മലേഗാവ് സ്ഫോടനം ആസൂത്രണം ചെയ്യുന്നതിനായി ഭോപാലില്‍ ചേര്‍ന്ന ഗൂഡാലോചനാ യോഗത്തിലും സാദ്വി പങ്കാളിയാണ് എന്ന് മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന ആരോപിച്ചിരുന്നത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Madhya pradesh govt to reopen murder case against pragya thakur

Next Story
വോട്ടെണ്ണാൻ ഒരു ദിവസം ശേഷിക്കെ കോൺഗ്രസിനെതിരായ പരാതി പിൻവലിച്ച് അനിൽ അംബാനി
The moderation of comments is automated and not cleared manually by malayalam.indianexpress.com