ഭോപ്പാൽ: മധ്യപ്രദേശിലെ മന്ദ്സൂറില്‍ വെടിവെപ്പുണ്ടായ സ്ഥലത്ത് സന്ദര്‍ശിക്കാന്‍ വൈകിയ കലക്ടറുമായും പൊലീസ് സുപ്രണ്ടുമായും കര്‍ഷകര്‍ വാഗ്വാദത്തില്‍ ഏര്‍പ്പെട്ടു. പ്രതിഷേധത്തിനിടെ സ്ഥലത്തെത്തിയ ഉദ്യോഗസ്ഥരെ കര്‍ഷകര്‍ സ്ഥലത്തേക്ക് പോകാന്‍ സമ്മതിച്ചില്ല. ഉ​​​​​​​ത്പ​​​​​​​ന്ന​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്കു താ​​​​​​​ങ്ങു​​​​​​​വി​​​​​​​ല ഉ​​​​​​​ൾ​​​​​​​പ്പെ​​​​​​​ടെ വി​​​​​വി​​​​​ധ ആ​​​​​വ​​​​​ശ്യ​​​​​ങ്ങ​​​​​ളു​​​​​ന്ന​​​​​യി​​​​​ച്ച് ഇവിടെ സ​​​​​മ​​​​​രം നടത്തുന്ന കര്‍ഷകര്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തണമെന്ന ആവശ്യവും മുന്നോട്ട് വെക്കുന്നുണ്ട്.

ഇന്ന് നടന്ന പ്രതിഷേധത്തിനിടെ പത്തോളം വാഹനങ്ങളാണ് പ്രതിഷേധക്കാര്‍ അഗ്നിക്കിരയാക്കിയത്. കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്ന് മ​​​​​​​ധ്യ​​​​​​​പ്ര​​​​​​​ദേ​​​​​​​ശി​​​​​​​ലെ മ​​​​​ന്ദ്സു​​​​​റി​​​​​ൽ സന്ദർശനം നടത്തുന്നുണ്ട്. ഉ​​​​​​​ത്പ​​​​​​​ന്ന​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്കു താ​​​​​​​ങ്ങു​​​​​​​വി​​​​​​​ല ഉ​​​​​​​ൾ​​​​​​​പ്പെ​​​​​​​ടെ വി​​​​​വി​​​​​ധ ആ​​​​​വ​​​​​ശ്യ​​​​​ങ്ങ​​​​​ളു​​​​​ന്ന​​​​​യി​​​​​ച്ച് ഇവിടെ സ​​​​​മ​​​​​രം ന​​​​​ട​​​​​ത്തി​​​​​യ ക​​​​​ർ​​​​​ഷ​​​​​ക​​​​​ർ​​​​​ക്കു നേരെ​ പോ​​​​​ലീ​​​​​സ് ന​​​​​ട​​​​​ത്തി​​​​​യ വെ​​​​​​​ടി​​​​​​​വ​​​​​​​യ്പി​​​​​​​ൽ ആറു ​പേ​​​​​​​ർ കൊ​​​​​​​ല്ല​​​​​​​പ്പെ​​​​​​​ടുകയും മൂന്നു പേ​​​​​​ർ​​​​​​ക്കു പ​​​​​​രി​​​​​​ക്കേ​​​​​​ൽക്കുകയും ചെയ്തിരുന്നു. ക​​​​​ർ​​​​​ഷ​​​​​ക​​​​​സ​​​​​മ​​​​​രം ക​​​​​ന​​​​​ത്ത​​​​​തി​​​​​നെ​​​​​ത്തു​​​​​​ട​​​​​​ർ​​​​​​ന്ന് മ​​​​​​​ന്ദ്സു​​​​​റി​​​​​​​ലെ പി​​​​​​​പാ​​​​​​​ൽ​​​​​​​യ മാ​​​​​​​ണ്ഡി മേ​​​​​​​ഖ​​​​​​​ല​​​​​​​യി​​​​​​​ൽ ഇന്നലെ വൈകുന്നേരത്തോടെ ക​​​​​​​ർ​​​​​​​ഫ്യു പ്ര​​​​​​​ഖ്യാ​​​​​​​പി​​​​​​ക്കുകയും ചെയ്തിരുന്നു.

രാ​​​ജ്യ​​​ത്തെ ക​​​ർ​​​ഷ​​​ക​​​രു​​​മാ​​​യി എ​​​ൻ​​​ഡി​​​എ സ​​​ർ​​​ക്കാ​​​ർ യു​​​ദ്ധം ന​​​ട​​​ത്തു​​​ക​​​യാ​​​ണെ​​​ന്നും, ബി​​​ജെ​​​പി​​​യു​​​ടെ പു​​​തി​​​യ ഇ​​​ന്ത്യ​​​യി​​​ൽ ​​​ക​​​ർ​​​ഷ​​​ക​​​ർ അ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ ചോ​​​ദി​​​ക്കുമ്പോ​​​ൾ വെ​​​ടി​​​യു​​​ണ്ട​​​ക​​​ളാ​​​ണു ല​​​ഭി​​​ക്കു​​​ന്ന​​​തെ​​​ന്നും സന്ദർശനത്തിനു മുന്നോടിയായി രാ​​​ഹു​​​ൽ പ​​​റ​​​ഞ്ഞിരുന്നു. രാഹുലിനൊപ്പം മു​​​​​​തി​​​​​​ർ​​​​​​ന്ന കോ​​​​​​ണ്‍​ഗ്ര​​​​​​സ് നേതാക്കളും ഇ​​​​​​ന്നു മ​​​​​​ന്ദ്സു​​​​​​റി​​​​​​ലെ​​​​​​ത്തും. എന്നാല്‍ സംഭവത്തെ രാഷ്ട്രീയവത്കരിക്കരുതെന്നാണ് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു പ്രതികരിച്ചത്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook