ഭോപ്പാൽ: മധ്യപ്രദേശിൽ ബിജെപിയെ തറപറ്റിച്ച് കോൺഗ്രസ്. ബിജെപിയുടെ ശക്തമായ അടിത്തറ ഇളക്കിയാണ് കോൺഗ്രസ് മുന്നേറ്റം. 230 സീറ്റുകളിൽ കോൺഗ്രസ് 115 സീറ്റുകളിൽ മുന്നിട്ടുനിൽക്കുന്നു. ബിജെപി 101 സീറ്റുകളിലാണ് മുന്നിട്ടുനിൽക്കുന്നത്. ഇവിടെ ബിഎസ്‌പി കോൺഗ്രസ്സിന് പിന്തുണ അറിയിച്ചിട്ടുണ്ട്. ഇതോടെ മധ്യപ്രദേശിൽ കോൺഗ്രസ് ഭരണം ഏറെക്കുറെ ഉറപ്പിച്ച മട്ടാണ്.

മധ്യപ്രദേശിൽ എക്സിറ്റ് പോൾ ഫലങ്ങൾ ആർക്കും അനുകൂലമായിരുന്നില്ല. കേവല ഭൂരപക്ഷം ആർക്കും ഉണ്ടാകില്ലെന്നായിരുന്നു എക്സിറ്റ് പോൾ ഫലങ്ങൾ. അതിനാൽ തന്നെ അഞ്ചു സംസ്ഥാനങ്ങളിൽ രാജ്യം ഉറ്റുനോക്കിയതും മധ്യപ്രദേശിലെ ജനവിധിയാണ്.

മധ്യപ്രദേശിൽ 15 വർഷമായി മുഖ്യമന്ത്രിയായി തുടരുന്ന ശിവരാജ് സിങ് ചൗഹാനായിരുന്നു ബിജെപിയുടെ തുറുപ്പു ചീട്ട്. നാലാമതും മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ജനവിധി തേടിയ ചൗഹാനും ബിജെപിക്കും ഇത്തവണത്തെ തിരഞ്ഞെടുപ്പിലേറ്റത് കനത്ത പ്രഹരമാണ്. ഹിന്ദി ഹൃദയ ഭൂമിയിൽ കോൺഗ്രസ്സിന്റെ തിരിച്ചുവരവിനാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പ് സാക്ഷ്യം വഹിച്ചത്.

Assembly Election Result 2018 Live: രാജസ്ഥാനിലും ഛത്തീസ്‌ഗഡിലും മധ്യപ്രദേശിലും കോൺഗ്രസ് മുന്നിൽ; തെലങ്കാന ടിആർഎസിന്

കമൽ നാഥിനെയും ജ്യോതിരാദിന്ധ്യ സിന്ധ്യയെയും മുൻനിർത്തിയായിരുന്നു മധ്യപ്രദേശിൽ കോൺഗ്രസിന്റെ പ്രചാരണം. മധ്യപ്രദേശിലെ കോൺഗ്രസിന്റെ വിജയം 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് പാർട്ടിക്ക് കരുത്ത് പകരുന്നതാണ്.

മധ്യപ്രദേശ് നിയമസഭയിൽ 231 അംഗങ്ങളാണുളളത്. 230 അംഗങ്ങളെ തിരഞ്ഞെടുപ്പിലൂടെയും ഒരാളെ നോമിനേഷനിലൂടെയുമാണ് തിരഞ്ഞെടുക്കുന്നത്. നിലവിൽ ബിജെപിക്ക് 165 എംഎൽഎമാരും കോൺഗ്രസ്സിന് 58 എംഎൽഎമാരുമാണുളളത്.

Election Results 2018 LIVE: Rajasthan | Madhya Pradesh | Chhattisgarh | Mizoram | Telangana Election Result 2018

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook