വോട്ട് ചെയ്യാന്‍ 60 ലക്ഷം വ്യാജന്മാര്‍ തയ്യാര്‍: കോണ്‍ഗ്രസിന്റെ പരാതിയില്‍ മധ്യപ്രദേശില്‍ അന്വേഷണം

സ്ത്രീയുടെ ഫോട്ടോയ്ക്ക് പുരുഷന്റെ പേരും മേല്‍വിലാസും വരെ ഉപയോഗിച്ചിട്ടുണ്ടെന്നും കോണ്‍ഗ്രസ്

ഭോ​പ്പാ​ൽ: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന മ​ധ്യ​പ്ര​ദേ​ശി​ൽ വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ ബി​ജെ​പി ക്ര​മ​ക്കേ​ട് ന​ട​ത്തി​യ​താ​യു​ള്ള ആ​രോ​പ​ണ​ത്തി​ൽ തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു. സംസ്ഥാനത്തെ വോട്ടേഴ്‌സ് ലിസ്റ്റില്‍ 60 ലക്ഷം വ്യാജവോട്ടര്‍മാരുണ്ടെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. സ്ത്രീയുടെ ഫോട്ടോയ്ക്ക് പുരുഷന്റെ പേരും മേല്‍വിലാസും വരെ ഉപയോഗിച്ചിട്ടുണ്ടെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.

സം​സ്ഥാ​ന​ത്ത് ന​ട​ത്തി​യ സ​ർ​വേ​യി​ലാ​ണ് ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യ​തെ​ന്ന് കോ​ൺ​ഗ്ര​സ് പ​റ​യു​ന്നു. മ​ധ്യ​പ്ര​ദേ​ശ് പി​സി​സി അ​ധ്യ​ക്ഷ​ൻ ക​മ​ൽ​നാ​ഥ്, മു​തി​ർ​ന്ന നേ​താ​വ് ജ്യോ​തി​രാ​ധി​ത്യ സി​ന്ധ്യ, മു​ൻ മു​ഖ്യ​മ​ന്ത്രി ദി​ഗ്‌​വി​ജ​യ് സിങ് എ​ന്നി​വ​രാ​ണ് തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ സ​മീ​പി​ച്ച​ത്. സാങ്കേതികവിദ്യ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടേഴ്‌സ് ലിസ്റ്റ് പരിശോധിക്കണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം.

ക​ഴി​ഞ്ഞ ഏ​താ​നും വ​ർ​ഷ​ത്തി​നി​ടെ മ​ധ്യ​പ്ര​ദേ​ശി​ലെ ജ​ന​സം​ഖ്യ വ​ർ​ധി​ച്ച​ത് 24 ശ​ത​മാ​ന​മാ​ണ്. എ​ന്നാ​ൽ വോ​ട്ട​ർ​മാ​രു​ടെ എ​ണ്ണം വ​ർ​ധി​ച്ച​താ​വ​ട്ടെ 40 ശ​ത​മാ​ന​വും. ഇ​ത് ക​രു​തി​ക്കൂ​ട്ടി ചെ​യ്ത​താ​ണ്. ഉ​ത്ത​ർ​പ്ര​ദേ​ശി​നോ​ട് തൊ​ട്ട​ടു​ത്ത പ്ര​ദേ​ശ​ങ്ങ​ളി​ലെ ആ​ളു​ക​ൾ​ക്ക് ര​ണ്ട് വോ​ട്ട​ർ ഐ​ഡി കാ​ർ​ഡാ​ണ് ഉ​ള്ള​ത്. ഒ​ന്ന് യു​പി​യി​ലും മ​റ്റൊ​ന്ന് മ​ധ്യ​പ്ര​ദേ​ശി​ലും. ബി​ജെ​പി ഇ​തി​നെ​തി​രെ പ​രാ​തി​ക​ളൊ​ന്നും ഉ​ന്ന​യി​ച്ചി​ട്ടി​ല്ല. കാ​ര​ണം അ​വ​രാ​ണ് ഇ​ത് ഉ​ണ്ടാ​ക്കി​യ​ത്. അ​തു​കൊ​ണ്ടാ​ണ് പ​രാ​തി​യി​ല്ലാ​ത്ത​തെ​ന്നും കോ​ൺ​ഗ്ര​സ് ആ​രോ​പി​ച്ചു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Madhya pradesh congress accuses bjp of duplicating voter entries ec orders probe

The moderation of comments is automated and not cleared manually by malayalam.indianexpress.com