scorecardresearch
Latest News

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് കോവിഡ്

രാജ്യത്ത് കോവിഡ് ബാധിക്കുന്ന ആദ്യത്തെ മുഖ്യമന്ത്രിയാണ് ശിവരാജ് സിങ് ചൗഹാൻ

Shivraj singh chauhan, madhya pradesh

ഭോപ്പാൽ: മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് കോവിഡ്-19 സ്ഥിരീകരിച്ചു. രാജ്യത്ത് കോവിഡ് സ്ഥിരീകരിക്കുന്ന ആദ്യ മുഖ്യമന്ത്രിയാണ് ശിവരാജ് സിങ് ചൗഹാൻ. ട്വിറ്ററിലൂടെ ചൗഹാന്‍ തന്നെയാണ് തന്റെ രോഗവിവരം പുറത്തുവിട്ടത്.

“കുറച്ചു ദിവസങ്ങളായി എനിക്ക് കോവിഡ് -19 ന്റെ ലക്ഷണങ്ങൾ ഉണ്ടായിരുന്നു. പരിശോധന നടത്തി രോഗം സ്ഥിരീകരിച്ചു. അടുത്ത ദിവസങ്ങളിൽ എന്നോട് സമ്പർക്കം പുലർത്തിയ എല്ലാവരോടും പരിശോധന നടത്താൻ ഞാൻ അഭ്യർഥിക്കുന്നു. എന്നോട് അടുത്ത് ഇടപഴകിയവർ ദയവായി ക്വാറന്റൈനിൽ പോകണം.”

നേരത്തേ കാബിനറ്റ് മന്ത്രി അരവിന്ദ് ഭദോറിയയ്ക്കും രോഗം സ്ഥിരീകരിച്ചിരുന്നു. ഈ ആഴ്ച ആദ്യം ഭദോറിയ മന്ത്രിസഭ യോഗത്തിൽ പങ്കെടുക്കുകയും ശേഷം ഗവർണർ ലാൽജി ടാൻഡന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ മുഖ്യമന്ത്രിയോടൊപ്പം ലഖ്‌നൗവിലേക്ക് പോവുകയും ചെയ്തിരുന്നു.

“സർക്കാർ നിർദേശ പ്രകാരമുള്ള​ എല്ലാ മാനദണ്ഡങ്ങളും ഞാൻ പാലിക്കും. ഡോക്ടർമാരുടെ ഉപദേശപ്രകാരം ഞാൻ ക്വാറന്റൈനിൽ പോകും. അശ്രദ്ധ കാണിച്ചാൽ നിങ്ങൾ അപകടത്തിലാകും എന്നതിനാൽ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. ഞാൻ എല്ലായെപ്പോഴും സുരക്ഷിതനായി ഇരിക്കാൻ ശ്രദ്ധിച്ചിരുന്നു എങ്കിലും വിവിധ പ്രശ്നങ്ങളുമായി നിരവധി ആളുകൾ എന്ന സമീപിച്ചിരുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.

Read More: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 48,916 കോവിഡ് ബാധിതർ

ഇനി മുതൽ തന്റെ പതിവ് മീറ്റിംഗുകൾ വീഡിയോ കോൺഫറൻസ് വഴി നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. “കൃത്യസമയത്ത് ചികിത്സിച്ചാൽ ഏത് കോവിഡ് രോഗിക്കും എളുപ്പത്തിൽ സുഖം പ്രാപിക്കാം. സംസ്ഥാനത്തെ പകർച്ചവ്യാധി നിരീക്ഷിക്കാൻ ഞാൻ എല്ലാ വൈകുന്നേരവും പതിവായി മീറ്റിംഗുകൾ നടത്തും. ഇനി മുതൽ ഞാൻ വീഡിയോ കോൺഫറൻസ് വഴിയായിരിക്കും യോഗം ചേരുന്നത്,” അദ്ദേഹം പറഞ്ഞു.

അതേസമയം, രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 48,916 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുപ്രകാരമാണിത്. ഇ

ന്ത്യയിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 13 ലക്ഷം കടന്നു. ഔദ്യോഗിക കണക്കുപ്രകാരം രാജ്യത്ത് ഇതുവരെ 13,36,861 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 757 പേർ കോവിഡ് ബാധിച്ചു മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 31,358 ആയി ഉയർന്നു. 4,56,071 പേരാണ് നിലവിൽ രാജ്യത്ത് കോവിഡ് ചികിത്സയിലുള്ളത്. 8,49,431 പേർ രോഗമുക്തി നേടി. രോഗമുക്തി നിരക്ക് വലിയ ആശ്വാസമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വിലയിരുത്തുന്നു.

Read in English: Madhya Pradesh CM Shivraj Singh Chouhan tests positive for coronavirus

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Madhya pradesh cm shivraj singh chouhan tests positive for coronavirus