ഭോപ്പാൽ: സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായി മധ്യപ്രദേശിലെ ബിജെപി നേതാക്കൾ എട്ട് എംഎൽഎമാരെ ഹരിയാനയിലെ ഒരു ഹോട്ടലിലേക്ക് കൊണ്ടുപോയതായി ഒരു കോൺഗ്രസ് നേതാവ് ആരോപിച്ചു. ബിജെപിയുടെ മുൻ മന്ത്രി ഭൂപേന്ദ്ര സിംഗ് തിങ്കളാഴ്ച ചാർട്ടേഡ് വിമാനത്തിൽ ബിഎസ്പി എംഎൽഎ റാംബായിയെ ഡൽഹിയിലേക്ക് കൊണ്ടുപോയെന്ന ദിഗ്വിജയ് സിങ്ങിന്റെ ആരോപണത്തിന് പിന്നാലെയാണ് മധ്യപ്രദേശ് ഉന്നത വിദ്യാഭ്യാസ മന്ത്രി ജിതു പട്വാരിയുടെ പുതിയ പ്രസ്താവന.
“മുൻ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ മുൻ മന്ത്രിമാരായ നരോത്തം മിശ്ര, ഭൂപേന്ദ്ര സിങ്, രാംപാൽ സിങ് ഉൾപ്പെടെയുള്ള മുതിർന്ന ബിജെപി നേതാക്കൾ ബലമായി എട്ട് എംഎൽഎമാർ ഹരിയാനയിൽ ഒരു ഹോട്ടലേക്ക് കൊണ്ടുപോയിരിക്കുകയാണ്,” പട്വാരിരി പറഞ്ഞു.
“തങ്ങളെ ബിജെപി നേതാക്കൾ ബലമായി പിടിച്ചുവച്ചിരിക്കുകയാണെന്ന് എംഎൽഎമാർ ഞങ്ങളോട് പറഞ്ഞു. ഞങ്ങൾ അവരെ തിരികെ കൊണ്ടുവരാൻ ശ്രമിക്കുകയാണ്. ഇവരിൽ നാലുപേരും തിരിച്ചെത്തിയെങ്കിലും ഗോത്ര എംഎൽഎ ബിസാഹുലാൽ സിങ്ങിനെ ബലമായി പിടിച്ചുവച്ചിരിക്കുകയാണ്.”
എംഎൽഎമാരെ കാണാനായി ദിഗ്വിജയ്, മന്ത്രി മകൻ ജൈവർധൻ സിംഗ് എന്നിവരും ഹരിയാന ഹോട്ടലിൽ എത്തിയെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം, കാര്യങ്ങൾ നിയന്ത്രണവിധേയമാണെന്നും എംഎൽഎമാർ മടങ്ങിവരുമെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി കമൽ നാഥ് പ്രതികരിച്ചു.
ഹരിയാനയിലേക്ക് കൊണ്ടുപോയ എട്ട് എംഎൽഎമാരിൽ നാലുപേർ കോൺഗ്രസിൽ നിന്നുള്ളവരാണ്, ഒരാൾ സ്വതന്ത്രനാണ്, ബാക്കിയുള്ളവർ ബിഎസ്പി, എസ്പി എന്നിവരിൽ നിന്നുള്ളവരാണെന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. വനിതാ ബിഎസ്പി എംഎൽഎ റാംബായിയെ കാണാൻ കോൺഗ്രസ് മന്ത്രിമാർ ഹോട്ടലിൽ എത്തിയപ്പോൾ കൈയേറ്റശ്രമം നടന്നെ അദ്ദേഹം പറഞ്ഞു.
230 അംഗ മധ്യപ്രദേശ് നിയമസഭയിൽ കോൺഗ്രസിന് 114 എംഎൽഎമാരും ബിജെപി 107 ഉം ഉണ്ട്. നാല് സ്വതന്ത്രരും ഒരു എസ്പിയും രണ്ട് ബിഎസ്പി നിയമസഭാംഗങ്ങളും ഉൾപ്പെടെ ഏഴ് അംഗങ്ങൾ കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാരിന് പിന്തുണ നൽകിയിരുന്നു. ബിജെപി എംഎൽഎയും കോൺഗ്രസ് എംഎൽഎയും മരിച്ചതിനെ തുടർന്ന് രണ്ട് സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണ്.
കോൺഗ്രസ് എംഎൽഎമാരെ വൻതോതിൽ പണം നൽകി മോഹിപ്പിക്കാൻ ബിജെപി ശ്രമിക്കുകയാണെന്ന് തിങ്കളാഴ്ച ദിഗ്വിജയ് സിങ് അവകാശപ്പെട്ടിരുന്നു. എന്നാൽ വാർത്താ തലക്കെട്ടുകളിൽ നിറഞ്ഞു നിൽക്കാൻ മുൻ മുഖ്യമന്ത്രി അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്ന് പറഞ്ഞ ബിജെപി ആരോപണം നിഷേധിച്ചു. ദിഗ്വിജയ് സിങ്ങിന്റെ ആരോപണങ്ങളെ ശരിവച്ച് മുഖ്യമന്ത്രി കമൽനാഥും രംഗത്തെത്തിയിരുന്നു.
ചൊവ്വാഴ്ച തന്റെ ആരോപണം ആവർത്തിച്ച് ദിഗ്വിജയ് സിങ് ട്വീറ്റ് ചെയ്തു, “ബിജെപിയുടെ മുൻ മന്ത്രി ഭൂപേന്ദ്ര സിംഗ് തിങ്കളാഴ്ച ചാർട്ടേഡ് വിമാനത്തിൽ ബിഎസ്പി എംഎൽഎ റാംബായിയെ ഡൽഹിയിലേക്ക് കൊണ്ടുപോയില്ലേ?’ ബിഎസ്പി എംഎൽഎയിൽ കോൺഗ്രസിന് പൂർണ വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ ആരോപണങ്ങളെ ശരിവച്ചാണ് കമൽനാഥ് രംഗത്തെത്തിയത്. കോൺഗ്രസ് നിയമസഭാംഗങ്ങളോട് വാഗ്ദാനം ചെയ്യുന്ന പണം സ്വീകരിക്കാൻ താൻ ആവശ്യപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
ഭരണകക്ഷിയുടെ നിയമസഭാംഗങ്ങളെ വേട്ടയാടാൻ ബിജെപി ശ്രമിക്കുകയാണെന്ന് കമൽനാഥ് ആരോപിച്ചു. 15 വർഷത്തെ ഭരണകാലത്തെ “അഴിമതികൾ” തുറന്നുകാട്ടപ്പെടുമെന്ന് ഭയന്നിരുന്നു (കോൺഗ്രസ് അധികാരത്തിൽ തുടരുകയാണെങ്കിൽ).
കോൺഗ്രസ് എംഎൽഎമാർക്ക് 25 കോടി മുതൽ 35 കോടി രൂപ വരെ തുക വാഗ്ദാനം ചെയ്യുന്നുണ്ടെന്നായിരുന്നു ദിഗ്വിജയ് സിങ്ങിന്റെ ആരോപണം. അവർക്ക് ഇപ്പോൾ അഞ്ച് കോടി രൂപയും ബാക്കി തുട രാജ്യസഭാ തിരഞ്ഞെടുപ്പിന് ശേഷവും തവണകളായി നൽകാമെന്നാണ് വാഗ്ദാനമെന്നും അദ്ദേഹം പറഞ്ഞു “മധ്യപ്രദേശ് കർണാടകയല്ല, ഒരു കോൺഗ്രസ് എംഎൽഎയും വിൽപ്പനയ്ക്ക് നിന്നുതരില്ല,” മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ ശിവരാജ് സിങ്ങ് ചൗഹാനും മുൻ മന്ത്രി നരോട്ടം മിശ്രയും നീക്കത്തിന് പിന്നിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ബിന്ദിലെ ഒരു ബിജെപി നേതാവ് ഒരു മാസം മുമ്പ് തനിക്ക് 25 കോടി രൂപയും മന്ത്രിസ്ഥാനവും വാഗ്ദാനം ചെയ്തതായി കോൺഗ്രസ് എംഎൽഎ ബൈജ്നാഥ് കുശ്വ പറഞ്ഞു. കേന്ദ്രമന്ത്രി മിശ്രയിൽ നിന്നും ചൗഹാനിൽ നിന്നും തനിക്ക് ഒരു സന്ദേശം എത്തിയെന്നും അദ്ദേഹം വ്യക്തമാക്കി. ഇൻഡോറിൽ നിന്നുള്ള രണ്ട് ആർഎസ്എസ് നേതാക്കളും തന്നെ ബന്ധപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.
ആരോപണങ്ങൾ തള്ളിക്കളഞ്ഞ ചൗഹാൻ, നുണപറഞ്ഞുകൊണ്ട് പ്രശ്നങ്ങളെ വികാരാധീനമാക്കുന്ന കാര്യത്തിൽ ദിഗ്വിജയ് സിങ്ങിന് മിടുക്കുണ്ടെന്ന് പറഞ്ഞു. “അദ്ദേഹത്തിന്റെ ജോലി നടന്നിട്ടില്ലായിരിക്കാം, കൂടാതെ അദ്ദേഹം കമൽ നാഥിനെ സമ്മർദ്ദത്തിലാക്കാൻ ശ്രമിക്കുകയാണ്. അദ്ദേഹത്തിന്റെ മനസ്സിൽ എന്താണ് സംഭവിക്കുന്നതെന്ന് ആർക്കും അറിയില്ല. അദ്ദേഹം എപ്പോഴും ചില തന്ത്രങ്ങൾ മെനയുന്നു.’’
Read in English: Madhya Pradesh CM Kamal Nath: Digvijaya poaching bid charge true, but govt stable