കുട്ടികളെ ബലാത്സംഗം ചെയ്യുന്നവർക്ക് വധശിക്ഷ; ബിൽ മധ്യപ്രദേശ് നിയമസഭ പാസാക്കി

പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ മനുഷ്യരല്ല, അവര്‍ ചെകുത്താനും ജീവിക്കാന്‍ അര്‍ഹതയില്ലാത്തവരുമാണെന്ന് ശിവ്രാജ് സിങ് ചൗഹാന്‍

rape

ഭോപ്പാല്‍: 12 വയസിന് താഴെയുള്ള കുട്ടികളെ ബലാത്സംഗം ചെയ്യുന്നവർക്ക് വധശിക്ഷ നല്‍കാന്‍ വ്യവസ്ഥചെയ്യുന്ന ബില്‍ മധ്യപ്രദേശ് നിയമസഭ ഐക്യകണ്‌ഠേന പാസാക്കി. കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ നല്‍കുന്നതിനുള്ള നിയമനിര്‍മ്മാണം നടത്താന്‍ മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ നേരത്തെ തീരുമാനിച്ചിരുന്നു.

പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ മനുഷ്യരല്ല, അവര്‍ ചെകുത്താനും ജീവിക്കാന്‍ അര്‍ഹതയില്ലാത്തവരുമാണെന്ന് ശിവ്രാജ് സിങ് ചൗഹാന്‍ ബില്‍ പാസാക്കിയതിനു ശേഷം എ.എന്‍.ഐ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ഇത്തരം കേസുകളില്‍ ഉള്‍പ്പെടുന്നവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കും. കൂടാതെ കുറ്റവാളികള്‍ക്ക് ശിക്ഷ ഉറപ്പാക്കുമെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി പറഞ്ഞു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Madhya pradesh assembly passes bill awarding death for rape of girls aged 12 or less

Next Story
പാർട്ടി പരിപാടിയിൽ ആളെക്കൂട്ടാൻ പണവും മദ്യവും വിതരണം ചെയ്ത് എം.എൽ.എ; പ്രതിരോധത്തിലായി പാർട്ടിMLA
The moderation of comments is automated and not cleared manually by malayalam.indianexpress.com