മദ്ധ്യപ്രദേശിൽ പീഡനശ്രമം ചെറുത്ത പെൺകുട്ടിയെ ചുട്ടുകൊല്ലാൻ ശ്രമം. 16 വയസ്സുകരാനായ ആൺകുട്ടിയാണ് പീഡനശ്രമം ചെറുത്ത പെൺകുട്ടിയെ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചത്.

മദ്ധ്യപ്രദേശിലെ സുസ്താനി വില്ലേജിലാണ് രാജ്യത്തെ നടക്കിയ സംഭവം അരങ്ങേറിയത്. കർഷകരായ രക്ഷിതാക്കൾ ജോലിക്കായി പോയസമയത്താണ് പെൺകുട്ടിക്ക് നേരെ ആക്രമണം നടന്നത്. വീട്ടിലേക്ക് അതിക്രമിച്ച് കയറിയ ആൺകുട്ടി പെൺകുട്ടിയെ കീഴ്പ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. എന്നാൽ പെൺകുട്ടി ശക്തമായി ചെറുത്തതോടെ ആൺകുട്ടി പെൺകുട്ടിയെ ക്രൂരമായി മർദ്ദിക്കുകയും ചെയ്തു.

പെൺകുട്ടി വീണ്ടും ചെറുത്തതോടെയാണ് ആക്രമി വീട്ടിൽ ഉണ്ടായിരുന്ന മണ്ണെണ്ണ കുട്ടിയുടെ ദേഹത്തേക്ക് ഒഴിച്ച് തീവെച്ചത്. പിന്നാലെ ആക്രമി ഓടി രക്ഷെപ്പെടുകയും ചെയ്തു. വീട്ടിൽ നിന്ന് തീ ഉയരുന്ന കണ്ട നാട്ടുകാർ ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ പ്രവേശിച്ചു. എന്നാൽ ശരീരത്തിന്റെ 50 ശതമാനം ഭാഗത്തും പൊള്ളലേറ്റ പെൺകുട്ടി ഗുരുതരാവസ്ഥയിലാണ്.

രാജ്ഗ്രാഹിലെ ജില്ല പൊലീസ് മേധാവിയുടെ നേത്രത്വത്തിൽ നടത്തിയ തിരച്ചിലിൽ ആൺകുട്ടിയെ കസ്റ്റഡിയിൽ എടുത്തു. പോസ്കോ നിയമം ചുമത്തി കുട്ടിയെ റിമാൻഡ് ചെയ്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook