/indian-express-malayalam/media/media_files/2026/01/08/madhav-gadkil1-2026-01-08-13-37-21.jpg)
മാധവ് ഗാഡ്ഗിൽ
പൂനെ: പശ്ചിമഘട്ട സംരക്ഷണത്തിനായി വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നയിച്ച പരിസ്ഥിതി ശാസ്ത്രജ്ഞനാണ് അന്തരിച്ച മാധവ് ഗാഡ്ഗിൽ.പരിസ്ഥിതിയും വികസനവും തമ്മിലുള്ള സന്തുലിതാവസ്ഥയെക്കുറിച്ച് ദശാബ്ദങ്ങളോളം അദ്ദേഹം നൽകിയ മുന്നറിയിപ്പുകൾ പ്രവചനസ്വഭാവമുള്ളവയായിരുന്നുവെന്ന് കാലം തെളിയിച്ചു.
കേരളത്തിന്റെ കാവലാൾ
കേരളത്തെ സംബന്ധിച്ചിടത്തോളം മാധവ് ഗാഡ്ഗിൽ വെറുമൊരു ശാസ്ത്രജ്ഞനായിരുന്നില്ല; മറിച്ച്, ആവർത്തിച്ചുള്ള പ്രകൃതിദുരന്തങ്ങൾക്കിടയിൽ ഉയർന്നുകേട്ട പ്രകൃതിയുടെ മനഃസാക്ഷിയായിരുന്നു.
Also Read:മാധവ് ഗാഡ്ഗിൽ ഇനി ഓർമ; വിടവാങ്ങിയത് എന്നും പ്രകൃതിയ്ക്കായി ഉയർന്ന ശബ്ദം
2011-ൽ അദ്ദേഹം സമർപ്പിച്ച 'ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട്' (പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതി റിപ്പോർട്ട്) വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചെങ്കിലും, 2018-ലെ മഹാപ്രളയത്തിനും വയനാട്ടിലെയും ഇടുക്കിയിലെയും ഉരുൾപൊട്ടലുകൾക്കും ശേഷം ആ വാക്കുകൾക്ക് കേരളം കാതോർത്തു.
ഹാർവാർഡ് സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് നേടിയ ഗാഡ്ഗിൽ, ശാസ്ത്രത്തെ ജനങ്ങളിലേക്ക് എത്തിക്കാനാണ് എപ്പോഴും ശ്രമിച്ചത്. പ്രാദേശിക സമൂഹങ്ങളെ ഉൾപ്പെടുത്തിയുള്ള പരിസ്ഥിതി സംരക്ഷണമായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. ഗ്രാമസഭകളുടെ അനുമതിയില്ലാതെ പശ്ചിമഘട്ടത്തിൽ വികസന പ്രവർത്തനങ്ങൾ നടത്തരുതെന്ന് അദ്ദേഹത്തിന്റെ കർശന നിലപാട് വൻകിട ക്വാറി-ഭൂമാഫിയകളെ ചൊടിപ്പിച്ചിരുന്നു.
Also Read:ശബരിമല സ്വർണക്കൊള്ള; ഡി മണിക്ക് ക്ലീൻ ചിറ്റ്, പങ്കില്ലെന്ന് അന്വേഷണ സംഘം
പശ്ചിമഘട്ടത്തെ മൂന്ന് പരിസ്ഥിതി ലോല മേഖലകളായി തിരിക്കണമെന്നും നിയന്ത്രണങ്ങൾ വേണമെന്നും ശൂപാർശ ചെയ്തുകൊണ്ടുള്ള അദ്ദേഹം തയ്യാറാക്കിയ ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് എക്കാലവും പ്രസ്‌കതമാണ്. ശുപാർശ ചെയ്തു.ഇന്ത്യയുടെ ജൈവവൈവിധ്യ നിയമത്തിന്റെ മുഖ്യ ശില്പികളിൽ ഒരാൾ കൂടിയാണ് കാലയവനികയ്ക്കുള്ളിൽ മറഞ്ഞത്.
അവസാനത്തെ ഓർമ്മപ്പെടുത്തൽ
പശ്ചിമഘട്ടത്തിലെ ക്വാറികളും അനിയന്ത്രിതമായ നിർമ്മാണങ്ങളും കേരളത്തെ വലിയ ദുരന്തങ്ങളിലേക്ക് നയിക്കുമെന്ന് അദ്ദേഹം അവസാനകാലത്തും ആവർത്തിച്ചു. 'നമ്മൾ ശാസ്ത്രത്തെയും പ്രകൃതിയെയും അവഗണിച്ചാൽ, പ്രകൃതി അതിന്റെ രീതിയിൽ തിരിച്ചടിക്കും' എന്നതായിരുന്നു അദ്ദേഹത്തിന്റെ പക്ഷം.
Also Read:നിയമസഭാ തിരഞ്ഞെടുപ്പ്; സച്ചിൻ പൈലറ്റ് ഉൾപ്പടെയുള്ളവരെ കോൺഗ്രസ് പ്രത്യേക നിരീക്ഷകരെ നിയോഗിച്ചു
തന്റെ മക്കളോടും കൊച്ചുമക്കളോടും കാണിച്ച അതേ സ്‌നേഹവും സത്യസന്ധതയും പ്രകൃതിയോടും പുലർത്തിയ മാധവ് ഗാഡ്ഗിൽ, ഇന്ത്യയിലെ പരിസ്ഥിതി പോരാട്ടങ്ങളുടെ ചരിത്രത്തിൽ നികത്താനാവാത്ത വിടവായി അവശേഷിക്കുന്നു.
Read More:വിവാദ പ്രസ്താവന പിൻവലിച്ച് ക്ഷമാപണം നടത്തണം; എ.കെ ബാലന് വക്കീൽ നോട്ടീസ് അയച്ച് ജമാഅത്തെ ഇസ്‌ലാമി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us