Latest News
കോവിഡ് മരണം 40 ലക്ഷം കടന്നു; കൂടുതല്‍ ഇന്ത്യ, അമേരിക്ക, ബ്രസീല്‍ രാജ്യങ്ങളില്‍
ഇന്ധനനിരക്ക് ഇന്നും കൂട്ടി; തിരുവനന്തപുരത്ത് പെട്രോള്‍ വില നൂറിലേക്ക്
കോപ്പയില്‍ ബ്രസീലിയന്‍ കോടുങ്കാറ്റ്; പെറുവിനെ തകര്‍ത്തു
കോവിഡിന്റെ ഡെല്‍റ്റ വകഭേദത്തിനുള്ള സ്പുട്നിക് വാക്സിന്‍ ഉടന്‍
രാജ്യത്ത് 62,480 പുതിയ കേസുകള്‍; 1,587 മരണം
കിവികളെ കീഴടക്കാന്‍ ഇന്ത്യ; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ഇന്ന് തുടക്കം
സംവിധായകന്‍ സച്ചി ഓര്‍മയായിട്ട് ഒരു വര്‍ഷം

നാരദ ഒളിക്യാമറ ഓപ്പറേഷൻ: സിബിഐ 13 തൃണമൂൽ നേതാക്കൾക്കെതിരെ കേസെടുത്തു

2016 ലെ ബംഗാൾ തിരഞ്ഞെടുപ്പിന് തൊട്ട് മുൻപാണ് ഒളിക്യാമറ ഓപ്പറേഷന്റെ വീഡിയോ ദൃശ്യങ്ങൾ നാരദാ എല്ലാ ദൃശ്യ മാധ്യമങ്ങൾക്കുമായി കൈമാറിയത്.

Jishnu Pranoy, ജിഷ്ണു പ്രണോയ്, Jishnu pranoy death case, ജിഷ്ണു പ്രണോയ് മരണ കേസ്, സിബിഐ അന്വേഷണം, CBI Indquiry, Pinarayi Vijayan, പിണറായി വിജയൻ

ന്യൂഡൽഹി: നാരദ ഒളിക്യാമറ ഓപ്പറേഷനിൽ കുടുങ്ങിയ 13 തൃണണൂൽ കോൺഗ്രസ് നേതാക്കൾക്കെതിരെ സിബിഐ കേസ് രജിസ്റ്റർ ചെയ്തു. തൃണമൂൽ കോൺഗ്രസ് മുതിർന്ന നേതാക്കളായ മദൻ മിത്ര, മുകുൾ റോയ്, സൗഗത റോയ് എന്നിവർ പ്രതിസ്ഥാനത്തുണ്ട്.

2016 ലെ ബംഗാൾ തിരഞ്ഞെടുപ്പിന് തൊട്ട് മുൻപാണ് ഒളിക്യാമറ ഓപ്പറേഷന്റെ വീഡിയോ ദൃശ്യങ്ങൾ നാരദാ എല്ലാ ദൃശ്യ മാധ്യമങ്ങൾക്കുമായി കൈമാറിയത്. അനധികൃതമായി ഉപകാരം ചെയ്ത് നൽകുന്നതിന് പലരിൽ നിന്നായി മുതിർന്ന തൃണമൂൽ നേതാക്കൾ പണം വാങ്ങുന്നതാണ് വീഡിയോ ദൃശ്യങ്ങളിൽ കണ്ടത്.

നാരദാ ന്യൂസ് സിഇഒ മാത്യു സാമുവലിനെ ഈ ഒളികാമറ ഓപ്പറേഷന്റെ പേരിൽ സിബിഐ ചോദ്യം ചെയ്തിരുന്നു. മാർച്ച് 17 നാണ് അന്വേഷണ ചുമതല സിബിഐ ക്ക് കൈമാറി കൊൽക്കത്ത ഹൈക്കോടതി ഉത്തരവിട്ടത്. പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുന്നതിന് മുൻപ് ഒളികാമറ ഓപ്പറേഷന് വേണ്ടി ഉപയോഗിച്ച എല്ലാ സാധനങ്ങളും വീണ്ടെടുക്കാനും കോടതി ഉത്തരവിട്ടിരുന്നു.

ദേശീയ രാഷ്ട്രീയത്തിൽ തൃണമൂലിന്റെ വളർച്ച തടയാൻ വേണ്ടി ബിജെപി യാണ് ഈ ഒളികാമറ ഓപ്പറേഷൻ നടത്തിയതെന്ന് നേരത്തേ വെസ്റ്റ് ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അദ്ധ്യക്ഷയുമായ മമതാ ബാനർജി ഉന്നയിച്ചിരുന്നു. തന്റെ പാർട്ടിയെയും നേതാക്കളെയും താഴ്‌ത്തിക്കെട്ടാൻ കൃത്രിമമായി ചമച്ചതാണ് വീഡിയോ ദൃശ്യങ്ങളെന്നും അവർ ആരോപിച്ചിരുന്നു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Madan mitra mukul roy saugata roy among 13 tmc leaders named in cbi fir

Next Story
വിദേശ പണമിടപാട് വ്യവസ്ഥ ലംഘിച്ചതിന് കാര്‍ത്തി ചിദംബരത്തിന് നോട്ടീസ്karti chidamabaram, ED, notice, forex
The moderation of comments is automated and not cleared manually by malayalam.indianexpress.com