scorecardresearch

എഐ സഹായത്തോടെ പുതിയ ഗ്രഹം; സ്ഥിരീകരിച്ച് ശാസ്ത്രലോകം

ഗ്രഹങ്ങളുടെ വിശദമായ പഠനത്തിനും വിശകലനത്തിനും എഐ മെഷീന്‍ ലേണിങ് ഉപയോഗപ്പെടുത്താമെന്നാണ് ഗവേഷകരുടെ അഭിപ്രായം

ഗ്രഹങ്ങളുടെ വിശദമായ പഠനത്തിനും വിശകലനത്തിനും എഐ മെഷീന്‍ ലേണിങ് ഉപയോഗപ്പെടുത്താമെന്നാണ് ഗവേഷകരുടെ അഭിപ്രായം

author-image
WebDesk
New Update
exoplanet, new planet, planet discovered, planet discovered using AI

ഫൊട്ടൊ: യൂണിവേഴ്സിറ്റി ഓഫ് ജോർജിയ

ജോർജിയ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സഹായത്തോടെ സൗരയൂഥത്തിന് പുറത്തുള്ള ഗ്രഹത്തിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞ് ഗവേഷകര്‍. ജോര്‍ജിയ സര്‍വകലാശാലയിലെ ഗവേഷകരാണ് കണ്ടെത്തലിന് പിന്നില്‍. ഇതോടെ, പുതുതായി രൂപപ്പെട്ട നക്ഷത്രങ്ങൾക്ക് ചുറ്റുമുള്ള വാതകത്തിനുള്ളിൽ നോക്കി ഒരു എക്സോപ്ലാനറ്റ് ഉണ്ടോ എന്ന് കൃത്യമായി പ്രവചിക്കാൻ എഐ പഠനത്തിന് കഴിയുമെന്ന് അവർ തെളിയിച്ചു.

Advertisment

ദി ആസ്ട്രോഫിസിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ എക്സോപ്ലാനറ്റുകളെ തിരിച്ചറിയാൻ മെഷീൻ ലേണിങ് ഉപയോഗിക്കുന്നതിനുള്ള ആദ്യപടിയായി ഗവേഷകർ ഇതിനെ കാണുന്നു.

"പരമ്പരാഗത സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് ഞങ്ങൾ ഗ്രഹത്തെ സ്ഥിരീകരിക്കാൻ ശ്രമിച്ചത്. എന്നാൽ ഞങ്ങളുടെ മോഡലുകൾ ഗ്രഹം എവിടെയാണെന്ന് കൃത്യമായി കാണിച്ചുതരികയും ചെയ്തു," പഠനത്തിന്റെ പ്രധാന രചയിതാവ് ജേസൺ ടെറി ഒരു പത്രക്കുറിപ്പിൽ പറഞ്ഞു. ജോർജിയ സർവകലാശാലയിലെ ഡോക്ടറൽ വിദ്യാർത്ഥിയാണ് ടെറി.

ഗവേഷകർ പഴയ ജ്യോതിശാസ്ത്ര നിരീക്ഷണങ്ങളിൽ മെഷീൻ ലേണിങ്ങിന്റെ മോഡലുകൾ ഉപയോഗിക്കുകയും, മോഡലുകൾ ഒരു ഗ്രഹത്തിന്റെ സാന്നിധ്യം നിർദ്ദേശിക്കുകയും ചെയ്തു. "പ്രോട്ടോപ്ലാനറ്ററി ഡിസ്കിന്റെ" ഒരു പ്രത്യേക ഭാഗം അല്ലെങ്കിൽ പുതുതായി ഉണ്ടായ നക്ഷത്രത്തിന് ചുറ്റുമുള്ള സാന്ദ്രമായ വാതകത്തിന്റെ കറങ്ങുന്ന ഡിസ്കിന്റെ ഒരു പ്രത്യേക ഭാഗം എടുത്തുകാണിക്കുന്ന നിരവധി ചിത്രങ്ങളിലൂടെയാണ് സൂചിപ്പിച്ചത്.

Advertisment

ഡിസ്കിന്റെ ആ ഭാഗത്ത്, വാതകത്തിന്റെ വേഗതയിൽ അസാധാരണമായ ഏറ്റക്കുറച്ചിലുകൾ ഉണ്ടായിരുന്നു. ഇത് ഒരു ഗ്രഹത്തിന്റെ സവിശേഷതയാണെന്ന് ഗവേഷകർ പറയുന്നു.

കസാന്ദ്ര ഹാളിന്റെ അഭിപ്രായത്തിൽ, ഇതുവരെ അറിയാമായിരുന്ന എക്സോപ്ലാനറ്റുകൾ രൂപപ്പെടുന്നതിനെ കണ്ടെത്താൻ മാത്രമാണ് മെഷീൻ ലേണിങ് ഉപയോഗിച്ചിരുന്നത്. ഇപ്പോഴിതാ, പുതിയ കണ്ടുപിടുത്തങ്ങൾ നടത്താനും ഈ മോഡലുകൾ ഉപയോഗിക്കാമെന്ന് ഗവേഷകർ തെളിയിച്ചു.

ഈ സാഹചര്യത്തിൽ, ഇതിനകം വിശകലനം ചെയ്ത ഡാറ്റയിൽ ഒരു സിഗ്നൽ കണ്ടെത്താൻ മോഡലുകൾക്ക് കഴിഞ്ഞു. മറ്റ് ഗവേഷകർ കണ്ടെത്താത് കഴിയാത്ത ഒന്ന്. ടെറിയുടെ അഭിപ്രായത്തിൽ, ആളുകൾക്ക് നഷ്ടപ്പെടാൻ സാധ്യതയുള്ള പ്രധാനപ്പെട്ട വിവരങ്ങൾ വേഗത്തിലും കൃത്യമായും തിരിച്ചറിയാനുള്ള കഴിവ് മെഷീൻ ലേണിംഗിന് ഉണ്ടെന്നാണ് ഇതിനർത്ഥം.

Scientists Technology Artificial Intelligence

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: