ജെസിബി പുരസ്കാരം എം. മുകുന്ദന്

ഡല്‍ഹി ഗാഥകള്‍ എന്ന നോവലിന്റെ ഇംഗ്ലീഷ് പരിഭാഷയ്ക്കാണ് (Delhi: A Soliloquy) അവാര്‍ഡ് ലഭിച്ചത്

M Mukundan, JCB Award

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യ പുരസ്കാരമായ ജെസിബി അവാര്‍ഡ് എം. മുകുന്ദന്. ഡല്‍ഹി ഗാഥകള്‍ എന്ന നോവലിന്റെ ഇംഗ്ലീഷ് പരിഭാഷയ്ക്കാണ് (Delhi: A Soliloquy) അവാര്‍ഡ് ലഭിച്ചത്. ഫാത്തിമ ഇ.വി, നന്ദകുമാര്‍ കെ. എന്നിവര്‍ ചേര്‍ന്നാണ് നോവല്‍ വിവര്‍ത്തനം ചെയ്തത്. 25 ലക്ഷം രൂപയാണ് അവാര്‍ഡ് തുക.

ഡൽഹിയിലെ തെരുവുകളിലുള്ള പാവപ്പെട്ടവർക്കും പട്ടിണി കിടക്കുന്നവർക്കും അവാർഡ് സമര്‍പ്പിക്കുന്നതായി എം. മുകുന്ദന്‍ പറഞ്ഞു. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ മൂന്നാമത്തെ തവണയാണ് മലയാളത്തില്‍ നിന്ന് വിവര്‍ത്തനം ചെയ്ത കൃതിക്ക് പുരസ്കാരം ലഭിക്കുന്നത്.

Delhi: A Soliloquy മലയാളത്തില്‍ നിന്നുള്ള നന്ദകുമാറിന്റെ ആദ്യ വിവര്‍ത്തനമാണ് എന്ന പ്രത്യേകതയുമുണ്ട്. മഹാകവി വള്ളത്തോള്‍ നാരായണ മോനോന്റെ ചെറുമകനായ നന്ദകുമാര്‍ നിലവില്‍ ഇന്ത്യന്‍ പബ്ലിഷേഴ്സിന്റേയും ഐഐഎം അഹമ്മദാബാദിന്റേയും എംപാനല്‍ഡ് കോപി എഡിറ്ററായി പ്രവര്‍ത്തിക്കുന്നു. ഫിനാന്‍ഷ്യല്‍ എക്സ്പ്രസില്‍ സബ് എഡിറ്ററായാണ് നന്ദകുമാറിന്റെ തുടക്കം.

എഴുത്തുകാരികൂടിയായ ഫാത്തിമ വിവര്‍ത്തനം ചെയ്ത സുഭാഷ് ചന്ദ്രന്റെ A Preface to Man എന്ന കൃതിക്ക് 2017 ല്‍ വി അബ്ദുള്ള വിവർത്തന പുരസ്കാരം ലഭിച്ചിരുന്നു. 2018 ല്‍ വിവര്‍ത്തന വിഭാഗത്തില്‍ ക്രോസ്വേഡ് ബുക്ക് അവാര്‍ഡും ഫാത്തിമയെ തേടിയെത്തി. നിലവില്‍ കണ്ണൂരിലെ കെഎംഎം ഗവണ്‍മെന്റ് വുമെന്‍സ് കോളേജില്‍ അസോസിയേറ്റ് പ്രൊഫസറായി പ്രവര്‍ത്തിക്കുയാണ് ഫാത്തിമ.

Also Read: മാണിക്യക്കല്ലിന്റെ കഥ എം ടി എഴുതുന്നു

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: M mukundan won jcb award for the novel delhi a soliloquy

Next Story
മഹാരാഷ്ട്രയിൽ 26 മാവോയിസ്റ്റുകൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായി പൊലീസ്Gadchiroli encounter, Gadchiroli, Maharashtra encounter, Naxals, Naxal encounter, Maharashtra, Maharashtra news, Indian Express, ഗഡ്ചിറോളി, മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു, മാവോയിസ്റ്റ്, മഹാരാഷ്ട്ര, Malayalam News, IE Malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com