കരഞ്ഞുകലങ്ങി തമിഴകം: കലൈഞ്ജര്‍ക്ക് കരുണാനിധിക്ക് യാത്രാമൊഴി

പ്രിയ നേതാവിനെ അവസാനമായി ഒരു നോക്ക് കാണാൻ നൂറുകണക്കിന് പേരാണ് കരുണാനിധിയുടെ ഭൗതിക ശരീരം പൊതുദർശനത്തിന് വച്ചിരിക്കുന്ന രാജാജി ഹാളിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്

ചെന്നൈ: അന്തരിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം കരുണാനിധിക്ക് യാത്രാമൊഴി. കരുണാനിധിയുടെ സംസ്കാരം ദേശീയ ബഹുമതികളോടെ നടന്നു. അണ്ണാസമാധിക്ക് സമീപമാണ് കരുണാനിധിക്ക് അന്ത്യവിശ്രമം ഒരുക്കിയത്. കരുണാനിധിയുടെ വിയോഗത്തിൽ തേങ്ങുകയാണ് തമിഴകം. പ്രിയ നേതാവിനെ അവസാനമായി ഒരു നോക്ക് കാണാൻ നൂറുകണക്കിന് പേരാണ് മറീനാ ബീച്ചിലെത്തിയത്.

രാഷ്ട്രീയ, സിനിമാ രംഗത്തെ പല പ്രമുഖരും കരുണാനിധിക്ക് അന്തിമോപചാരം അർപ്പിക്കാനെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് നേതാവ് പി.ചിദംബരം, തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, ഉപമുഖ്യമന്ത്രി ഒ.പനീർസെൽവം, കേരള മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, ടിടിവി ദിനകരൻ തുടങ്ങി രാഷ്ട്രീയ രംഗത്തെ നിരവധി പേർ കരുണാനിധി ആദരാഞ്ജലി അർപ്പിച്ചു.

രജനീകാന്ത്, കമൽഹാസൻ, സൂര്യ, അജിത്, ധനുഷ്, വിജയ് സേതുപതി, ടി.രാജേന്ദ്രൻ, പ്രഭു, വിക്രം പ്രഭു, സ്നേഹ, പ്രസന്ന, അഥർവ്വ തുടങ്ങി തമിഴ് സിനിമാ രംഗത്തെ ഒട്ടുമിക്ക പേരും കരുണാനിധിക്ക് ആദരാഞ്ജലി അർപ്പിക്കാൻ എത്തി.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: M karunanidhi death political film persons pay tribute

Next Story
കരുണാനിധിയെ സംസ്കരിക്കാന്‍ മറീന വിട്ടു കൊടുക്കരുതെന്ന് ആര്‍എസ്എസ്
The moderation of comments is automated and not cleared manually by malayalam.indianexpress.com