തമിഴനാട് മുൻ മുഖ്യമന്ത്രിയും ഡി എം കെ പ്രസിഡന്റുമായ എം കരുണാനിധിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നതായി റിപ്പോർട്ട്. അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് അറിഞ്ഞു നിരവധി പേരാണ് ഗോപാലപുരത്തെ വസതിക്ക് മുന്നില്‍ എത്തിയിരിക്കുന്നത്.

പ്രായാധിക്യത്തെ തുടർന്ന് ശരീരത്തിന് നേരിടേണ്ടി വരുന്ന പ്രശ്നങ്ങളെ തുടർന്നായിരുന്നു ചികിത്സാ  ആരംഭിച്ചത്. ഇപ്പോൾ മൂത്രാശയ സംബന്ധമായ രോഗങ്ങളാണ് അദ്ദേഹത്തിന്റെ ആരോഗ്യ പ്രശ്നങ്ങളിൽ പ്രധാനമായി ഡോക്ടർമാർ പറയുന്നത്.

ഗോപാലപുരത്തുള്ള വസതിയിലാണ് കരുണാനിധി ചികിത്സയിൽ കഴിയുന്നത്. വീട്ടിൽ കാവേരി ആശുപത്രിയിലെ ഡോക്ടർമാരാണ് കരുണാനിധിയെ ചികിത്സിക്കുന്നത്. മൂത്രാശയത്തിലെ  അണുബാധയെ തുടർന്ന് പിടിപെട്ട പനിയെ തുടർന്ന് ആണ് അദ്ദേഹത്തിന്റെ ചികത്സ ആരംഭിച്ചത്.

വിവരമറിഞ്ഞ് തമിഴ്നാട് ഡെപ്യൂട്ടി ഉപമുഖ്യമന്ത്രി ഓ പനീര്‍സെല്‍വം, കരുണാനിധിയുടെ വസതി സന്ദര്‍ശിച്ചു, അദ്ദേഹത്തിന്റെ മകനും ഡി എം കെ വര്‍ക്കിംഗ്‌ പ്രസിഡന്റുമായ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി.


ഡി എം കെ  പ്രസിഡന്റ് ആയതിന്റെ 50 ആം വാർഷിക പരിപാടികൾക്കിടെ ആണ് കരുണാനിധിയുടെ ആരോഗ്യനില മോശമായത്.   ആശുപത്രിയിലെ എല്ലാ സൗകര്യങ്ങളും അദ്ദേഹത്തിന്റെ വസതിയിൽ ഒരുക്കിയാണ്  ചികിത്സ. ഡോക്ടർമാരും നഴ്സുമാരും 24 മണിക്കൂറും അദ്ദേത്തിന്റെ ആരോഗ്യ നില  നിരീക്ഷിക്കുന്നുണ്ട്. സന്ദര്‍ശകര്‍ക്ക്‌ കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട് . വഷളായി വരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനിലയുടെ അടിസ്ഥാനത്തിലാണ് സന്ദര്‍ശകര്‍ക്ക്‌ നിയന്ത്രണം ഏർപ്പെടുത്തിയത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ