Latest News

പ്രശസ്ത സാഹിത്യ നിരൂപകൻ എം അച്യുതന്‍ അന്തരിച്ചു

വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം

കൊച്ചി: മഹാകവി ജി. ശങ്കരക്കുറുപ്പിന്റെ മരുമകനും പ്രശസ്ത സാഹിത്യ നിരൂപകനും അധ്യാപകനുമായിരുന്ന എം അച്യുതൻ അന്തരിച്ചു. 86 വയസായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം നാളെ നടക്കും.

1930 ജൂൺ 15-ന് തൃശൂർ ജില്ലയിലെ വടമയിലാണ് ജനനം. മലയാള ഭാഷയിലും സാഹിത്യത്തിലും മദ്രാസ്‌ യൂണിവേഴ്‌സിറ്റിയിൽ നിന്ന്‌ എം.എ. ബിരുദം ഒന്നാം ക്ളാസിൽ ഒന്നാം റാങ്കോടെ നേടി. ഏറെക്കാലം ഗവൺമെന്റ് കോളജ് അധ്യാപകനായി സേവനമനുഷ്ഠിച്ചു. വിവിധ കോളേജുകളിൽ ലക്‌ചറർ, പ്രൊഫസർ എന്നീ നിലകളിൽ ജോലി ചെയ്തു. എറണാകുളം മഹാരാജാസ് കോളജിൽ നിന്ന് പ്രൊഫസറായി സർവീസിൽ നിന്നു വിരമിച്ചു.

സാഹിത്യപ്രവർത്തക സഹകരണ സംഘം പ്രസിഡന്റ്, കേരള സാഹിത്യ അക്കാദമി നിർവാഹകസമിതി അംഗം, മുഖ്യമന്ത്രിയുടെ ചീഫ് പബ്ളിക് റിലേഷൻസ് ഓഫീസർ, സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മഹാകവി ജി. ശങ്കരക്കുറുപ്പിന്റെ ജാമാതാവായ ഇദ്ദേഹം ഓടക്കുഴൽ സമ്മാനം നല്കുന്ന ഗുരുവായൂരപ്പൻ ട്രസ്റ്റിന്റെ സെക്രട്ടറിയാണ്. മാതൃഭൂമിയിൽ പബ്ലിക്കേഷൻ മാനേജർ ആയി ജോലി ചെയ്തിട്ടുണ്ട്. 1996 മുതൽ സമസ്ത കേരള സാഹിത്യപരിഷത്ത് പ്രസിഡന്റായി ജോലി ചെയ്തിട്ടുണ്ട്.
രാധയാണ് ഭാര്യ. ഡോ.നന്ദിനി നായർ,​ നിർമല പിള്ള,​ ബി.ഭദ്ര എന്നിവർ മക്കളാണ്. പ്രൊഫ. അച്യുതൻെറ വേർപാട് മലയാള സാഹിത്യത്തിന് വലിയ നഷ്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: M achuthan passes away

Next Story
ഒരു മുത്തശ്ശിക്കഥയല്ല, ഇതു പ്രീതിയുടെ കഥpreethi sankar, once upon a time, story teller, stories, kids, stories
The moderation of comments is automated and not cleared manually by malayalam.indianexpress.com