scorecardresearch

ബീഫ് കഴിക്കുന്നത് നിര്‍ത്തിയാല്‍ ആള്‍ക്കൂട്ട കൊലപാതകവും ഇല്ലാതാവും: ആര്‍എസ്എസ് നേതാവ്

ലോകത്തെ ഒരു മതവും പശുക്കളെ കൊല്ലുന്നതിനെ അംഗീകരിക്കുന്നില്ലെന്നും ഇന്ദ്രേഷ് കുമാര്‍

ലോകത്തെ ഒരു മതവും പശുക്കളെ കൊല്ലുന്നതിനെ അംഗീകരിക്കുന്നില്ലെന്നും ഇന്ദ്രേഷ് കുമാര്‍

author-image
WebDesk
New Update
ബീഫ് കഴിക്കുന്നത് നിര്‍ത്തിയാല്‍ ആള്‍ക്കൂട്ട കൊലപാതകവും ഇല്ലാതാവും: ആര്‍എസ്എസ് നേതാവ്

റാഞ്ചി: ജനങ്ങൾ ബീഫ് കഴിക്കുന്നത് നിർത്തിയാൽ ആൾക്കൂട്ട കൊലപാതകങ്ങൾ അവസാനിക്കുമെന്ന് ആർ.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാർ. ഇത്തരം പ്രശ്നങ്ങള്‍ക്കുളള പരിഹാരം മൂല്യങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. 'ആള്‍ക്കൂട്ട കൊലപാതകം സ്വീകരിക്കാനാവില്ല, ബീഫ് കഴിക്കുന്നത് നിര്‍ത്തുകയാണെങ്കില്‍ സാത്താന്റെ ഇത്തരം കുറ്റകൃത്യങ്ങളും ഇല്ലാതാക്കാനവും', ഇന്ദ്രേഷ് പറഞ്ഞു.

Advertisment

രാജസ്ഥാനിലെ ആള്‍വാറില്‍ രഖ്ബര്‍ ഖാനെന്നയാളെ ആള്‍ക്കൂട്ടം തല്ലിക്കൊന്ന സംഭവത്തിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. 'ലോകത്തെ ഒരു മതവും പശുക്കളെ കൊല്ലുന്നതിനെ അംഗീകരിക്കുന്നില്ല. ക്രിസ്തു മതത്തില്‍ തന്നെ നോക്കിയാല്‍ അറിയാം. യേശുക്രിസ്തു കാലിത്തൊഴുത്തില്‍ പിറന്നത് കൊണ്ടാണ് അവര്‍ 'ഹോളി കൗ' എന്ന് പ്രയോഗിക്കുന്നത്. ഇസ്ലാമിലും ഇതേ അവസ്ഥയാണ്. അവര്‍ കമ്മയിലും മദീനയിലും കശുക്കളെ കശാപ്പ് ചെയ്യുന്നത് വിലക്കുന്നുണ്ട്', ഇന്ദേഷ് പറഞ്ഞു.

രാജ്യത്ത് നിയമമുണ്ടെന്നും സർക്കാർ ശക്തമായ നടപടി സ്വീകരിക്കണമെന്നും ഇന്ദ്രേഷ് കുമാർ ആവശ്യപ്പെട്ടു. സമൂഹം ശരി‍യായ മൂല്യങ്ങൾ പിന്തുടർന്നാൽ നിരവധി പ്രശ്നങ്ങൾക്ക് പരിഹാരമാവുമെന്നും ആർ.എസ്.എസ് നേതാവ് ചൂണ്ടിക്കാട്ടി.

Bjp Beef Rss Mob Lynching

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: