scorecardresearch
Latest News

പശുവിനെ ‘രാഷ്ട്രമാതാവായി’ അംഗീകരിക്കുന്നത് വരെ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ തുടരും; ബിജെപി എംഎല്‍എ

ഗോരക്ഷകരെ ജയിലിലിട്ടാലും വെടിവെച്ചിട്ടാലും ഇതു തുടരുമെന്നും തെലുങ്കാനയില്‍ നിന്നുമുള്ള എംഎല്‍എ

പശുവിനെ ‘രാഷ്ട്രമാതാവായി’ അംഗീകരിക്കുന്നത് വരെ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ തുടരും; ബിജെപി എംഎല്‍എ

തെലങ്കാന: പശുവിന്റെ പേരിലുള്ള ആള്‍ക്കൂട്ട കൊലപാതകങ്ങളെ ന്യായീകരിച്ച് ബിജെപി എംഎല്‍എ. പശുക്കള്‍ക്ക് രാഷ്ട്രമാതാ പദവി കിട്ടുന്നത് വരെ ഗോരക്ഷയ്ക്ക് വേണ്ടിയുള്ള യുദ്ധം അവസാനിക്കില്ലെന്നായിരുന്നു ബിജെപിയുടെ എംഎല്‍എയായ ടി രാജാ സിങ് ലോധ് പറഞ്ഞത്. ഗോരക്ഷകരെ ജയിലിലിട്ടാലും വെടിവെച്ചിട്ടാലും ഇതു തുടരുമെന്നും തെലുങ്കാനയില്‍ നിന്നുമുള്ള എംഎല്‍എ പറയുന്നു.

എല്ലാ സംസ്ഥാനങ്ങളിലും പശുസംരക്ഷണത്തിനായി പ്രത്യേകമന്ത്രാലയം തുടങ്ങുകയും നിയമം കര്‍ക്കശമാക്കുകയും ചെയ്യുന്നത് വരെ പശുവിന്റെ പേരിലുള്ള അതിക്രമസംഭവങ്ങള്‍ അവസാനിക്കുകയില്ലെന്നും ലോധ് പറഞ്ഞു. ഈ ആവശ്യം എംപിമാര്‍ പാര്‍ലമന്റെലില്‍ ഉന്നയിക്കണമെന്നും വിവാദങ്ങള്‍ക്ക് പേരുകേട്ട എംഎല്‍എ പറഞ്ഞു. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു എംഎല്‍എയുടെ വിവാദ പരാമര്‍ശം.

പശുക്കള്ളന്മാര്‍ കൊല്ലപ്പെടുമ്പോള്‍ മാത്രമാണ് മാധ്യമങ്ങള്‍ ഇടപെടുന്നതെന്നും ഗോരക്ഷകരെ പശുക്കടത്തുകാര്‍ കൊല്ലുമ്പോള്‍ അവഗണിക്കുകയാണെന്നും എം.എല്‍.എ പറയുന്നു.

റക്ബര്‍ ഖാന്‍ കൊല്ലപ്പെട്ട അതേ ദിവസം തന്നെ രാജസ്ഥാനില്‍ ഖേതാ രാം ഭീല്‍ എന്ന ദളിത് യുവാവിനെ മുസ്ലിം കുടുംബം പ്രണയിച്ചതിന്റെ പേരില്‍ അടിച്ചുകൊന്നു എന്നാല്‍ പ്രതികള്‍ മുസ്ലിംങ്ങളായത് കൊണ്ട് മാധ്യമങ്ങളും മതേതര കക്ഷികളും താത്പര്യം കാണിക്കുന്നില്ലെന്നും രാജസിങ് ലോധ് പറഞ്ഞു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Lynchings will not stop unless cow gets status of rashtra mata bjp mla