ആള്‍ക്കൂട്ട കൊലപാതകം: നിയമ ഭേദഗതിക്കും ഇരകള്‍ക്ക് നഷ്‌ടപരിഹാരം നല്‍കാനും സമിതിയുടെ നിർദ്ദേശം

ആള്‍ക്കൂട്ട കൊലപാതകത്തിനെതിരായ പൊലീസിന്റെ ശക്തമായ നടപടിക്ക് ഐപിസി- സിആര്‍പിസി വകുപ്പുകളില്‍ ഭേദഗതി വരുത്താന്‍ സമിതി നിര്‍ദേശിച്ചു

ന്യൂഡല്‍ഹി: ആള്‍ക്കൂട്ട കൊലപാതകം തടയുന്നതിനുളള നിർദ്ദേശം തേടി ചുമതലപ്പെടുത്തിയ സമിതി കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ആള്‍ക്കൂട്ട കൊലപാതകത്തിനെതിരായ പൊലീസിന്റെ ശക്തമായ നടപടിക്ക് ഐപിസി- സിആര്‍പിസി വകുപ്പുകളില്‍ ഭേദഗതി വരുത്താന്‍ സമിതി നിർദ്ദേശിച്ചു. ജാമ്യമില്ലാ വകുപ്പ് ആക്കി മാറ്റുക, ഇത്തരം കേസുകളില്‍ പ്രത്യേക കോടതികള്‍ ഉണ്ടാക്കി വിചാരണ നടപടികള്‍ വേഗത്തിലാക്കുക, കേന്ദ്ര ഫണ്ടില്‍ നിന്നും ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കുക എന്നീ നിര്‍ദ്ദേശങ്ങളാണ് സമിതി മുന്നോട്ട് വെച്ചത്.

ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബ അധ്യക്ഷനായ സമിതിക്ക് മുമ്പാകെ ഈ നിർദ്ദേശങ്ങള്‍ സമര്‍പ്പിക്കും. ജൂലൈ 23നാണ് ആള്‍ക്കൂട്ട കൊലപാതകത്തിലെ നിർദ്ദേശങ്ങള്‍ തേടി ആഭ്യന്തര മന്ത്രാലയം ഗൗബയെ അധ്യക്ഷനാക്കി സമിതി രൂപീകരിച്ചത്. സുപ്രീം കോടതിയുടെ നിർദ്ദേശത്തെ തുടര്‍ന്നാണ് ആഭ്യന്തര മന്ത്രാലയം സമിതി രൂപീകരിച്ചത്. ഓഗസ്റ്റ് 21നാണ് സമിതി മന്ത്രാലയത്തിന് മുമ്പാകെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.

ഏറ്റവും കൂടുതല്‍ ആള്‍ക്കൂട്ട കൊലപാതകം നടന്ന ഉത്തര്‍പ്രദേശ്, ജാര്‍ഖണ്ഡ്, പശ്ചിമബംഗാള്‍, അസം, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ പൊലീസുമായി സമിതി കൂടിക്കാഴ്ച നടത്തിയിരുന്നു. നിർദ്ദേശങ്ങള്‍ തയ്യാറാക്കാനാവശ്യമായ വിവരങ്ങള്‍ പൊലീസിനോടും അധികാരികളോടും ചോദിച്ചറിഞ്ഞാണ് സമിതി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഉപസമിതിയുടെ നിർദ്ദേശങ്ങള്‍ ആഭ്യന്തരമന്ത്രാലയത്തിന് കീഴിലുളള സമിതി പരിഗണിച്ച് ദിവസങ്ങള്‍ക്കുളളില്‍ തന്നെ അന്തിമ തീരുമാനം കൈക്കൊളളുമെന്നാണ് വിവരം.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Lynchings ministry panel considers changes in law a relief fund

Next Story
Kerala Floods: കേരളത്തിനു വേണ്ടി പ്രാര്‍ത്ഥിച്ചു ഫ്രാന്‍സിസ് മാര്‍പാപ്പKerala Floods Pope prays for victims
The moderation of comments is automated and not cleared manually by malayalam.indianexpress.com