ന്യൂ​ഡ​ൽ​ഹി: രാ​ജ​സ്ഥാ​നി​ലെ ആ​ൾ​വാ​റി​ൽ പ​ശു​വി​നെ ക​ട​ത്തി എ​ന്നാ​രോ​പി​ച്ച് ആ​ൾ​ക്കൂ​ട്ടം ഒ​രാ​ളെ അ​ടി​ച്ചു കൊ​ന്ന സം​ഭ​വ​ത്തി​ൽ വി​വാ​ദ പ​രാ​മ​ർ​ശ​വു​മാ​യി കേ​ന്ദ്ര മ​ന്ത്രി അ​ർ​ജു​ൻ രാം ​മേ​ഘ്വാ​ൾ. വെള്ളിയാഴ്ച്ച രാത്രിയായിരുന്നു അക്ബര്‍ എന്ന കൊ​ൽ​ഗാ​വ് സ്വദേശിയെ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയത്. മറ്റൊരാള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

ലാലാവണ്ടിയില്‍ വെച്ചാണ് അക്ബറിനേയും സുഹൃത്തായ അസ്ലമിനേയും ആള്‍ക്കൂട്ടം കൊലപ്പെടുത്തിയത്. സംഭവത്തില്‍ വിവാദ പരാമര്‍ശവുമായി രംഗത്തെത്തിയിരിക്കുകയാണ് ബിജെപി കേന്ദ്രമന്ത്രി. ഇ​ത്ത​രം കൊ​ല​പാ​ത​ക​ങ്ങ​ൾ ന​ട​ക്കു​ന്ന ന​രേ​ന്ദ്ര മോ​ദി പ്ര​ശ​സ്ത​നാ​കു​ന്ന​തി​ന്‍റെ പ്ര​തി​ഫ​ല​ന​മാ​ണെ​ന്നാ​യി​രു​ന്നു മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന. മോ​ദി​യു​ടെ പ്ര​ശ​സ്തി കൂ​ടു​ന്ന​തി​ന​നു​സ​രി​ച്ച് ഇ​ത്ത​രം കൊ​ല​പാ​ത​ക​ങ്ങ​ളും വ​ർ​ധി​ക്കു​മെ​ന്നും കേന്ജ്രമന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍ പ​റ​ഞ്ഞു.

‘ബി​ഹാ​ർ തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്ത് അ​വാ​ർ​ഡ് വാ​പ്സി ആ​യി​രു​ന്നു. ഉ​ത്ത​ർ​പ്ര​ദേ​ശ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ത് ആ​ൾ​ക്കൂ​ട്ട കൊ​ല​പാ​ത​ക​മാ​യി. 2019 ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ത് മ​റ്റു​പ​ല​തു​മാ​കും. മോ​ദി ന​യ​ങ്ങ​ൾ കൊ​ണ്ടു​വ​രി​ക​യും അ​ത് ന​ട​പ്പി​ലാ​ക്കു​ക​യും ചെ​യ്യു​ന്നു. എ​ന്നാ​ൽ, അ​തി​ന്‍റെ തി​രി​ച്ച​ടി​ക​ളാ​ണ് ഇ​ത്ത​ര​ത്തി​ലു​ള്ള ആ​ൾ​ക്കൂ​ട്ട കൊ​ല​പാ​ത​ക​ങ്ങ​ള്‍’ മ​ന്ത്രി പ​റ​ഞ്ഞു.

ഇ​ത്ത​ര​ത്തി​ലു​ള്ള കൊ​ല​പാ​ത​ക​ങ്ങ​ൾ രാ​ജ്യ​ത്ത് ആ​ദ്യ​ത്തെ സം​ഭ​വ​മ​ല്ലെ​ന്ന് കൊ​ല​പാ​ത​ക​ത്തെ നി​സാ​ര​വ​ത്ക​രി​ച്ച മ​ന്ത്രി സി​ഖ് ക​ലാ​പ​ത്തി​ൽ നി​ര​വ​ധി​യാ​ളു​ക​ൾ കൊ​ല്ല​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും പ​റ​ഞ്ഞു. ന​മ്മ​ൾ ആ​ൾ​ക്കൂ​ട്ട കൊ​ല​പാ​ത​ക​ങ്ങ​ളെ നി​ര​ന്ത​രം അ​പ​ല​പി​ക്കു​ന്നു. എ​ന്നാ​ൽ, ഇ​തൊ​രു ഒ​റ്റ​പ്പെ​ട്ട സം​ഭ​വ​മ​ല്ല. നി​ങ്ങ​ൾ ച​രി​ത്രം തി​ര​യു​ക​യാ​ണ് വേ​ണ്ട​ത്. 1984ലെ ​സി​ഖ് ക​ലാ​പ​ത്തി​ൽ എ​ന്താ​ണ് സം​ഭ​വി​ച്ച​ത്. രാ​ജ്യ​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ൽ ത​ന്നെ ക​ണ്ടി​ട്ടു​ള്ള ഏ​റ്റ​വും വ​ലി​യ ആ​ൾ​ക്കൂ​ട്ട ആ​ക്ര​മ​ണം സി​ഖ് വി​രു​ദ്ധ ക​ലാ​പ​മാ​യി​രു​ന്നെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook