ന്യൂഡൽഹി: രാജ്യത്തെ ആഡംബര ട്രെയിനുകളായ മഹാരാജ എക്സ്‌പ്രസ്, ഗോൾഡൻ ചാരിയറ്റ്, പാലസ് ഓഫ് വീൽസ്, ഡെക്കാൻ ഒഡീസി, റോയൽ ചാരിയറ്റ് എന്നിവയിലെ നിരക്ക് 50 ശതമാനം വരെ വെട്ടിച്ചുരുക്കാൻ ആലോചന. ഈ ട്രെയിനുകൾ കൂടുതൽ ജനകീയമാക്കാൻ ലക്ഷ്യമിട്ടാണ് റയിൽവേ പദ്ധതി.

3850 മുതൽ 26070 വരെ നിരക്കുകളുളള തീവണ്ടികളിലാണ് നിരക്ക് പാതിയോളം കുറയ്ക്കാൻ ആലോചിക്കുന്നത്. ഈ തീവണ്ടികളുടെ പങ്കാളികളായ സംസ്ഥാന ടൂറിസം വകുപ്പുകൾ, ഐആർസിടിസി ഇവർക്ക് മേൽ റെയിൽവേ മന്ത്രാലയം ചുമത്തിയിരുന്ന പ്രവർത്തന ഫീസ് കുറച്ചതോടെയാണിത്.

സാധാരണക്കാർക്ക് പോലും യാത്ര ചെയ്യാൻ സാധിക്കുന്ന വിധത്തിലാവും മാറ്റങ്ങൾ പുറത്തുവരികയെന്നാണ് റിപ്പോർട്ട്. വിമാനക്കമ്പനികൾ നിരക്കു കുറച്ച് യാത്രക്കാരെ ആകർഷിച്ചതോടെ ആഡംബര ട്രെയിനുകളിൽ യാത്രക്കാർ വൻതോതിൽ കുറഞ്ഞിരുന്നു. ഇതോടെയാണ് പുതിയ പദ്ധതികൾ റെയിൽവേ മന്ത്രാലയം ആവിഷ്‌കരിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook