scorecardresearch

ഗോവ നിശാക്ലബ് തീപിടിത്തം: ലുത്ര സഹോദരന്മാർ കസ്റ്റഡിയിൽ

വടക്കൻ ഗോവയിലെ ബിർച്ച് ബൈ റോമിയോ ലെയ്ൻ എന്ന നിശാക്ലബിലാണ് ഡിസംബർ ആറിന് തീപിടിത്തമുണ്ടായത്. സംഭവത്തിൽ 25 പേർ മരിച്ചിരുന്നു

വടക്കൻ ഗോവയിലെ ബിർച്ച് ബൈ റോമിയോ ലെയ്ൻ എന്ന നിശാക്ലബിലാണ് ഡിസംബർ ആറിന് തീപിടിത്തമുണ്ടായത്. സംഭവത്തിൽ 25 പേർ മരിച്ചിരുന്നു

author-image
WebDesk
New Update
luthra brothers

Goa Night Club Fire Updates

Goa Night Club Fire Updates:ന്യൂഡൽഹി: ഗോവയിലെ നിശാക്ലബ് തീപിടിത്തക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഉടമകളായ ലുത്ര സഹോദരന്മാർ, തങ്ങളെ മാധ്യമങ്ങളിൽ 'തെറ്റായി ചിത്രീകരിക്കുന്നുവെന്നാരോപണവുമായി രംഗത്ത്. രാജ്യത്തെ നീതി ന്യായ വ്യവസ്ഥയ്ക്ക് മുന്നിൽ കീഴടങ്ങാൻ തയ്യാറാണെന്നും അവർ അറിയിച്ചു.

Advertisment

Also Read:ഗോവയിൽ നിശാ ക്ലബ്ബിൽ വൻ തീപിടിത്തം; 23 പേർക്ക് ദാരുണാന്ത്യം

തങ്ങളുടെ നിയമസംഘം പുറത്തുവിട്ട പ്രസ്താവനയിൽ, ഗൗരവ് ലുത്രയും സൗരഭ് ലുത്രയും "നിയമം അനുസരിക്കുന്ന പൗരന്മാരാണ്" എന്നും "നിയമനടപടികളിൽ നിന്ന് ഒളിച്ചോടാൻ ഒരിക്കലും ഉദ്ദേശിച്ചിട്ടില്ലെന്നും വ്യക്തമാക്കി.

ഞങ്ങൾ, ഗൗരവ് ലുത്രയും സൗരഭ് ലുത്രയും, 11.12.2025-ന് ഇന്ത്യയിൽ എത്തി പോലീസ് അധികാരികൾക്കും രാജ്യത്തെ നീതി ന്യായ വ്യവസ്ഥയ്ക്കും മുന്നിൽ കീഴടങ്ങും. പോലീസ് അധികാരികളുമായി സഹകരിക്കാമെന്ന് ഞങ്ങൾ ഉറപ്പുനൽകുന്നു- പ്രസ്താവനയിൽ പറയുന്നു. രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥയിൽ തങ്ങൾക്ക് വിശ്വാസമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

Also Read:വിമാന സർവ്വീസുകൾ മുടങ്ങിയ സംഭവം; ഇൻഡിഗോ സിഇഒയോട് നേരിട്ട് ഹാജരാകാൻ ഡിജിസിഎ നിർദേശം

വടക്കൻ ഗോവയിലെ ബിർച്ച് ബൈ റോമിയോ ലെയ്ൻ എന്ന നിശാക്ലബിലാണ് ഡിസംബർ ആറിന് തീപിടിത്തമുണ്ടായത്. സംഭവത്തിൽ 25 പേർ മരിച്ചിരുന്നു. സംഭവത്തിന് മണിക്കൂറുകൾക്കകം പുലർച്ചെ 5:30-ന് ഇവർ ഫൂക്കറ്റിലേക്ക് വിമാനം കയറിയതായി ഗോവ പോലീസ് പറയുന്നു. ഇന്ത്യൻ നിയമപാലക ഏജൻസികളുടെ അഭ്യർത്ഥനയെ തുടർന്ന് സഹോദരന്മാരെ തായ്‌ലൻഡിൽ വെച്ച് തടങ്കലിലാക്കിയിരുന്നു. ഇവരെ ഇന്ത്യയിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഇവരെ പിടികൂടാനായി ഇന്റർപോൾ ബ്ലൂ കോർണർ നോട്ടീസും പുറപ്പെടുവിച്ചിരുന്നു.

Also Read:ഇൻഡിഗോ വിമാന റദ്ദാക്കൽ: വിശദീകരണം നൽകാൻ ഡിജിസിഎ 24 മണിക്കൂർ കൂടി സാവകാശം നൽകി

സീനിയർ അഭിഭാഷകൻ തൻവീർ അഹമ്മദ് മിർ ഉൾപ്പെടെയുള്ള നിയമസംഘമാണ് ഇവരോട് രാജ്യത്തേക്ക് തിരിച്ചെത്തി നിയമ വ്യവസ്ഥയ്ക്ക് മുന്നിൽ കീഴടങ്ങാൻ ഉപദേശിച്ചത്. ട്രാൻസിറ്റ് മുൻകൂർ ജാമ്യത്തിനായി ഇവർ ഡൽഹിയിലെ രോഹിണി കോടതിയെ സമീപിച്ചിരുന്നു. തായ്‌ലൻഡിലെ തടങ്കലിന് ശേഷവും ഈ ജാമ്യാപേക്ഷ നിലനിൽക്കുമെന്നും, ഹർജിയിൽ കോടതി ഇന്ന് വാദം കേൾക്കുമെന്നും ഇവരുടെ അഭിഭാഷകൻ അറിയിച്ചു.

ക്ലബ്ബിന്റെ നടത്തിപ്പുകാർ കൂടിയായ ഇവർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് അഞ്ജുന പോലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Read More:ദീപാവലിയെ പൈതൃക പട്ടികയിൽ ഉൾപ്പെടുത്തി യുനെസ്‌കോ; അഭിമാന നിമിഷമെന്ന് മോദി

Fire Goa

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: